• HOME
  • »
  • NEWS
  • »
  • buzz
  • »
  • Memory Loss | ജലദോഷം ബാധിച്ചു; പത്രപ്രവർത്തകയ്ക്ക് നഷ്ടമായത് 20 വർഷത്തെ ഓർമ്മകൾ

Memory Loss | ജലദോഷം ബാധിച്ചു; പത്രപ്രവർത്തകയ്ക്ക് നഷ്ടമായത് 20 വർഷത്തെ ഓർമ്മകൾ

  • Share this:
    ജലദോഷവും പനിയും (cold) ഉണ്ടാകാത്തവരായി ആരുമുണ്ടാവില്ല. വളരെ സാധാരണമായ അസുഖങ്ങളാവ. എന്നാൽ എല്ലാവരും വളരെ ലാഘവത്തോടെ കാണുന്ന ഈ പ്രശ്നങ്ങൾ ചിലർക്കെങ്കിലും മാരകമായേക്കാം. ഒരു സുപ്രഭാതത്തിൽ ജലദോഷം ഉണ്ടാകുകയും പിറ്റേ ദിവസം നിങ്ങളുടെ ഓർമ്മകൾ മുഴുവൻ നഷ്ടപ്പെടുകയും ചെയ്യുന്ന അവസ്ഥയെക്കുറിച്ച് ഒന്ന് ആലോചിച്ച് നോക്കൂ.അത്തരം ഒരു അനുഭവമാണ് യുകെ സ്വദേശിയായ 43കാരിയ്ക്ക് ഉണ്ടായിരിക്കുന്നത്. ബ്രിട്ടനിൽ താമസിക്കുന്ന ക്ലെയർ മുഫെറ്റ്-റീസ് (Claire Muffett-Reece) എന്ന വനിതയ്ക്കാണ് ഒരു ജലദോഷം ഉണ്ടായതിനെ തുടർന്ന് കഴിഞ്ഞ 20 വർഷത്തെ ഓർമ്മകൾ (20 Years of Memories) നഷ്ടപ്പെട്ടത്.

    ഒരു മാധ്യമസ്ഥാപനത്തിൽ പത്രപ്രവർത്തകയായി (Journalist) ജോലി ചെയ്യുകയായിരുന്നു 43 കാരിയായ ക്ലെയർ മുഫെറ്റ്-റീസ്. കഴിഞ്ഞ വർഷം ഫാദേഴ്സ് ഡേയിലാണ് മകൻ മാക്സിൽ നിന്ന് മുഫെറ്റിന് ജലദോഷം പിടിപെട്ടത്. അന്ന് രാത്രിയിൽ നേരത്തെ കിടന്ന മുഫെറ്റിനെ പിറ്റേന്ന് രാവിലെ അബോധാവസ്ഥയിലാണ് കണ്ടെത്തിയത്. തുടർന്ന് ഉടൻ തന്നെ ഭർത്താവ് സ്കോട്ട് അവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുഫെറ്റിനെ ബാധിച്ച ഒരു വൈറസ് (Virus) മൂലമാണ് ഈ അവസ്ഥ ഉണ്ടായതെന്ന് ഡോക്ടർമാർ പറയുന്നു.

    ആശുപത്രിയിൽ എത്തിയ ശേഷം അപസ്മാരം അനുഭവപ്പെട്ടതിനെത്തുടർന്ന് മുഫെറ്റിനെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു. തുടർന്ന് അവരുടെ നില വഷളായതിനെ തുടർന്ന് മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോയി. പിന്നീട് ഏതാനും പരിശോധനകൾക്ക് ശേഷം, എൻസെഫലൈറ്റിസ് എന്ന വൈറസാണ് മുഫെറ്റിനെ ബാധിച്ചിരിക്കുന്നതെന്നും തലച്ചോറിനുണ്ടായ വീക്കമാണ് ഈ അവസ്ഥയിലേയ്ക്ക് നയിച്ചതെന്നും ന്യൂറോളജിസ്റ്റുകൾ വ്യക്തമാക്കി. മുഫെറ്റിനെ ബാധിച്ച ജലദോഷത്തിന് കാരണം തലച്ചോറിന് സംഭവിച്ച മാരക വീക്കം മൂലമുണ്ടാകുന്ന എൻസെഫലൈറ്റിസ് ആണെന്ന് കണ്ടെത്തി.

    ദി സൺ റിപ്പോർട്ട് പ്രകാരം 16 ദിവസം ആശുപത്രിയിൽ ചെലവഴിച്ചശേഷം മുഫെറ്റിന്റെ ലൈഫ് സപ്പോർട്ട് എടുത്തു മാറ്റി. എന്നാൽ അതിന് ശേഷമാണ് അവർക്ക് കഴിഞ്ഞ 20 വർഷത്തെ ഓർമ്മകൾ നഷ്ടുപ്പെട്ട വിവരം മനസ്സിലായത്. വർഷങ്ങൾക്ക് മുമ്പ് അവർക്കുണ്ടായിരുന്ന പൂച്ചകളെക്കുറിച്ച് ഭർത്താവിനോട് ചോദിച്ചപ്പോഴാണ് മുഫെറ്റിന് ഓർമ്മ നഷ്ടപ്പെട്ടതായി ഭർത്താവ് തിരിച്ചറിഞ്ഞത്. തന്റെ കുട്ടികൾക്ക് ജന്മം നൽകിയതും അവരുടെ ജന്മദിനങ്ങളും അവർ ഒരുമിച്ച് ചെലവഴിച്ച ദിവസങ്ങൾ പോലും മുഫെറ്റിന് ഓർക്കാൻ കഴിയുന്നില്ലെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. തന്റെ വിവാഹദിവസം പോലും മുഫെറ്റിന് ഓർക്കാൻ കഴിയുന്നില്ല.

    ലോകം മുഴുവൻ ബാധിച്ച കോവിഡ് മഹാമാരിയെക്കുറിച്ച് പോലും പത്രപ്രവർത്തകയായ മുഫെറ്റിന് ഓർക്കാൻ കഴിയുന്നില്ല. എന്നാൽ 20 വർഷം മുൻപ് നടന്ന സംഭവങ്ങൾ മുഫെറ്റിന് ഓർമയുണ്ട്. മെമ്മറി നഷ്ടം എൻസെഫലൈറ്റിസിന്റെ ഒരു സാധാരണ പാർശ്വഫലമാണെന്ന് മുഫെറ്റിന്റെ ഈ അവസ്ഥ വിശദീകരിച്ച ന്യൂറോളജിസ്റ്റ് പറഞ്ഞു. മുഫെറ്റിന് നഷ്ടപ്പെട്ട ഓർമ്മകൾ എപ്പോഴെങ്കിലും തിരികെ ലഭിക്കുമോ എന്ന കാര്യത്തിൽ യാതൊരു ഉറപ്പും ഇല്ലെന്നും അദ്ദേഹം പറഞ്ഞു. അഞ്ച് ആഴ്ച ആശുപത്രിയിൽ ചെലവഴിച്ച ശേഷം മുഫെറ്റിനെ ഡിസ്ചാർജ് ചെയ്തു.
    First published: