• HOME
  • »
  • NEWS
  • »
  • buzz
  • »
  • Viral | കാമുകിയെ ആവശ്യമുണ്ട്; സ്വന്തം ഫോട്ടോ സഹിതം പരസ്യ ബോർഡ് സ്ഥാപിച്ച് യുവാവ്; ചിത്രം വൈറൽ

Viral | കാമുകിയെ ആവശ്യമുണ്ട്; സ്വന്തം ഫോട്ടോ സഹിതം പരസ്യ ബോർഡ് സ്ഥാപിച്ച് യുവാവ്; ചിത്രം വൈറൽ

ഒരു പ്രണയിനിയെ കണ്ടെത്തുന്നതിനായി ഇയാൾ ഡേറ്റിംഗ് ആപ്പുകള്‍ പോലുള്ളവയെ ആശ്രയിച്ചിരുന്നെങ്കിലും അവയൊന്നും ഫലം കണ്ടില്ല

  • Share this:
ജീവിതത്തിൽ ഒരിയ്ക്കലെങ്കിലും പ്രണയിക്കാത്തവർ വളരെ ചുരുക്കമായിരിക്കും. ചിലര്‍ക്ക് എളുപ്പത്തില്‍ ഒരു പ്രണയിനിയെ കണ്ടെത്താനാകുമ്പോൾ മറ്റു ചിലര്‍ നല്ലൊരു പങ്കാളിയെ കണ്ടെത്താന്‍ വളരെ ബുദ്ധിമുട്ടാറുണ്ട്. ഇന്നത്തെ കാലഘട്ടത്തില്‍ യുവതമുറ തങ്ങളുടെ പ്രണയ പങ്കാളികളെ കണ്ടെത്താൻ സോഷ്യല്‍ മീഡിയയും ഉപയോഗിക്കാറുണ്ട്. ഇതിനായി പല ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളും ഡേറ്റിംഗ് ആപ്പുകളും ഇന്ന് നിലവിലുണ്ട്. എന്നാല്‍ ഇതില്‍ നിന്നും ഒരു പങ്കാളിയെ കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെ എന്തു ചെയ്യും?

അതിന് പരിഹാരം കണ്ടെത്തിയിരിക്കുകയാണ് ഇംഗ്ലണ്ടിലെ ലീഡ്‌സില്‍ നിന്നുള്ള എഡ് ചാപ്മാന്‍ എന്ന 23 കാരനായ യുവാവ്. ജീവിതത്തിൽ ഏകാന്തത അനുഭവിക്കുന്ന ചാപ്മാൻ ഒരു പങ്കാളിയെ കണ്ടെത്തുന്നതിനായി നഗരത്തിന്റെ നടുവിലുള്ള ഒരു പോസ്റ്റില്‍ സ്വന്തം ചിത്രം സഹിതം നൽകിയാണ് പരസ്യം ചെയ്തിരിക്കുന്നത്. പരസ്യത്തില്‍ ഡേറ്റ് മീ എന്ന് വാചകത്തോടൊപ്പമാണ് ചാപ്‌മാന്റെ ചിത്രം നല്‍കിയിരിക്കുന്നത്.

ഒരു പ്രണയിനിയെ കണ്ടെത്തുന്നതിനായി ചാപ്മാന്‍ ഡേറ്റിംഗ് ആപ്പുകള്‍ പോലുള്ളവയെ ആശ്രയിച്ചിരുന്നെങ്കിലും അവയൊന്നും ഫലം കണ്ടില്ല. ഇതേതുടര്‍ന്നാണ് വ്യത്യസ്തമായ രീതി പരീക്ഷിച്ചതെന്ന് മിറര്‍ റിപ്പോര്‍ട്ട് ചെയ്തു. തികച്ചും വിചിത്രമായ ഒരു ആശയമായിരുന്നു ഇതെങ്കിലും 18 നും 48 നും ഇടയില്‍ പ്രായമുള്ള സ്ത്രീകളില്‍ നിന്ന് എഡിന് ധാരാളം സന്ദേശങ്ങള്‍ ലഭിച്ചുവെന്നാണ് റിപ്പോര്‍ട്ട്.

കണ്ടന്റ് റൈറ്ററായ എഡിന് പരസ്യം ഉണ്ടാക്കുന്നത് വലിയൊരു സംഭവമായിരുന്നില്ല. എന്നാല്‍ സ്വന്തം ഫോട്ടോ സഹിതം പരസ്യം തയ്യാറാക്കുന്ന വളരെ ബുദ്ധിമുട്ടുള്ള ഒന്നായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. നല്ല ഫോട്ടോക്കായി പല വസ്ത്രങ്ങള്‍ അണിഞ്ഞ് നിരവധി പോസുകള്‍ പരീക്ഷിച്ച് നോക്കിയിരുന്നുവെന്നും എഡ് പറഞ്ഞു.

അതേസമയം, 2020-ല്‍, മാര്‍ക്ക് റൂഫ് എന്നയാള്‍ യുകെയിലെ മാഞ്ചസ്റ്ററിലും ഇത്തരത്തില്‍ ഒരു പരസ്യം ചെയ്തിരുന്നു. ഈ വര്‍ഷം ജനുവരിയില്‍ ലണ്ടനില്‍ നിന്നുള്ള മറ്റൊരാളും അറേഞ്ച്ഡ് മാര്യേജില്‍ നിന്ന് രക്ഷപ്പെടാനായി നല്ലൊരു പങ്കളായിയെ തിരയുന്നുവെന്ന് പറഞ്ഞ് പരസ്യവുമായി രംഗത്തെത്തിയിരുന്നു.

Also See- Kushboo | നടി ഖുശ്‌ബു സുന്ദർ ശസ്ത്രക്രിയക്ക് വിധേയയായി

അടുത്തിടെ വാടകയ്ക്ക് താമസിക്കുന്ന ഒരാള്‍ക്ക് പറ്റിയ ഒരു റൂംമേറ്റിനെ തിരയുന്ന പരസ്യവും വൈറലായിരുന്നു. ലക്കി അലിയുടെ കണ്‍സേര്‍ട്ടിനിടെയാണ് ഒരാള്‍ ' ഫ്‌ലാറ്റ്‌മേറ്റിനെ ആവശ്യമുണ്ട് ' എന്ന ഒരു പോസ്റ്റര്‍ ഉയര്‍ത്തിപിടിച്ച് എത്തിയത്. ബാംഗ്ലൂരാണ് സംഭവം നടന്നത്. ഒരു കണ്‍സേര്‍ട്ടിനിടയില്‍ പോലും ഒരു ഫ്‌ലാറ്റ് മേറ്റിനെ കണ്ടെത്താനുള്ള അവസരം നഷ്ടപ്പെടുത്താതിരിക്കാന്‍ ശ്രമിക്കുകയായിരുന്നു അയാള്‍.

ഒരു വലിയ ആള്‍ക്കൂട്ടത്തിനിടയില്‍ ആണ് ഈ പോസ്റ്ററുമായി യുവാവ് നില്‍ക്കുന്നത്. ഈ കാഴ്ച വൈറലായി മാറിയിരുന്നു. ശുഭ് ഖണ്ഡേല്‍വാള്‍ എന്ന ട്വിറ്റര്‍ ഉപയോക്താവാണ് ഈ ഫോട്ടോ പങ്കുവച്ചത്.

ഈ ചിത്രം അപ്ലോഡ് ചെയ്ത് നിമിഷനേരങ്ങള്‍ക്കുള്ളില്‍ വൈറലാകുകയും ചെയ്തു. 'ബാംഗ്ലൂരില്‍ ഒരു ജീവിത പങ്കാളിയെ കണ്ടെത്തുന്നത് എളുപ്പമാണ്, എന്നാല്‍ താമസിക്കാന്‍ ഒരു വീട് കണ്ടെത്തുന്നതാണ് അതിലും ബുദ്ധിമുട്ടെന്ന്,' ചിത്രത്തിന് താഴെ ഒരു ട്വിറ്റര്‍ ഉപയോക്താവ് കുറിച്ചിരുന്നു.
Published by:Anuraj GR
First published: