ഇന്റർഫേസ് /വാർത്ത /Buzz / Food Poison | 5 വർഷം മുൻപ് കഴിച്ച ഹാം റോളിൽ നിന്നും ഭക്ഷ്യ വിഷബാധ; അധോവായു കൊണ്ട് പൊറുതിമുട്ടി 46 കാരൻ

Food Poison | 5 വർഷം മുൻപ് കഴിച്ച ഹാം റോളിൽ നിന്നും ഭക്ഷ്യ വിഷബാധ; അധോവായു കൊണ്ട് പൊറുതിമുട്ടി 46 കാരൻ

ഗ്യാസിന്റെ അസുഖം കാരണം ഇപ്പോൾ ഇദ്ദേഹത്തിന് പൊതു ഇടങ്ങളിൽ പോകാനോ രാത്രിയിൽ നന്നായി ഉറങ്ങാനോ ഒന്നും കഴിയാറില്ല.

ഗ്യാസിന്റെ അസുഖം കാരണം ഇപ്പോൾ ഇദ്ദേഹത്തിന് പൊതു ഇടങ്ങളിൽ പോകാനോ രാത്രിയിൽ നന്നായി ഉറങ്ങാനോ ഒന്നും കഴിയാറില്ല.

ഗ്യാസിന്റെ അസുഖം കാരണം ഇപ്പോൾ ഇദ്ദേഹത്തിന് പൊതു ഇടങ്ങളിൽ പോകാനോ രാത്രിയിൽ നന്നായി ഉറങ്ങാനോ ഒന്നും കഴിയാറില്ല.

  • Share this:

ഒരു ഹാം റോൾ (ham roll) കഴിച്ചതിന്റെ പേരിൽ ജീവിതം തന്നെ വഴിമുട്ടിയിരിക്കുകയാണ് യുകെ (UK) സ്വദേശിയായ 46കാരന്. അഞ്ച് വർഷമായി അധോവായുവിന്റെ (farting) ശല്യം കൊണ്ട് പൊറുതിമുട്ടുകയാണ് ഇയാൾ. ഐറിഷ് മിററിന്റെ റിപ്പോർട്ട് (report) അനുസരിച്ച് 2017 ഡിസംബറിലാണ് 46കാരനായ യുകെ സ്വദേശി ടെറോൺ പ്രെയ്ഡ്‌സ് ഭാര്യയ്ക്കും കുട്ടികൾക്കുമൊപ്പം ഒരു ഭക്ഷണശാലയിൽ നിന്ന് ഹാം റോൾ കഴിച്ചത്. ഭക്ഷണം കഴിച്ച് മണിക്കൂറുകൾക്കുള്ളിൽ ടെറോണിന് വയറുവേദന, പനി, ഛർദ്ദി, വയറിളക്കം തുടങ്ങിയവ അനുഭവപ്പെട്ടു. ഇപ്പോൾ 1 കോടി രൂപയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഈ ഭക്ഷണശാലയ്‌ക്കെതിരെ കേസ് കൊടുത്തിരിക്കുകയാണ്.

ഭക്ഷ്യ വിഷബാധയേറ്റ് 5 ആഴ്ചയാണ് ടെറോൺ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞതെന്ന് ഇദ്ദേഹത്തിന്റെ അഭിഭാഷകൻ ഹൈക്കോടതിയെ അറിയിച്ചു. പക്ഷേ, ദുരിതം അവിടെയൊന്നും തീർന്നില്ല. ഗ്യാസിന്റെ അസുഖം കാരണം ഇപ്പോൾ ഇദ്ദേഹത്തിന് പൊതു ഇടങ്ങളിൽ പോകാനോ രാത്രിയിൽ നന്നായി ഉറങ്ങാനോ ഒന്നും കഴിയാറില്ല. ഭക്ഷ്യവിഷബാധ മാറിയെങ്കിലും ടെറോണിന്റെ വയർ സാധാരണ നിലയിലേയ്ക്ക് എത്തിയിട്ടില്ല. എപ്പോഴും വയറ്റിൽ നിന്ന് ശബ്ദം ഉണ്ടാവുകയാണെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി. 'എന്റെ കക്ഷിയുടെ വയറ്റിൽ നിന്ന് എപ്പോഴും ശബ്ദം ഉണ്ടാവുന്നുണ്ട്. അതിനാൽ രാത്രിയിൽ അദ്ദേഹത്തിന് ഉറങ്ങാൻ സാധിക്കുന്നില്ല' അഭിഭാഷകൻ ചൂണ്ടിക്കാട്ടി.

ഈ അസുഖം ടെറോണിന്റെ ജീവിതം ദുസ്സഹമാക്കിയിരിക്കുകയാണ്. മാത്രമല്ല, മാർക്കറ്റിൽ നിന്ന് ഭക്ഷണം വാങ്ങി കഴിച്ച നിരവധി പേർ അസുഖ ബാധിതരായിട്ടുണ്ടെന്നും അഭിഭാഷകനായ റോബർട്ട് കൂട്ടിച്ചേർത്തു. ഇംഗ്ലണ്ടിലെ പൊതു ആരോഗ്യ വിഭാഗം സംശയാസ്പദമായ ഭക്ഷണശാല അടച്ചുപൂട്ടുകയും ശുചീകരണപ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു.

ടെറോൺ ഭക്ഷണം കഴിച്ച ഫ്രാങ്ക്ഫർട്ട് ക്രിസ്മസ് മാർക്കറ്റ് ലിമിറ്റഡ് ഇവിടുത്തെ കത്തിയിൽ ഇ കൊളൈ ബാക്ടീരിയ കണ്ടെത്തിയിട്ടുണ്ടെന്ന് സമ്മതിച്ചു. എന്നാൽ സാൽമൊണല്ലയാണ് ടെറോണിന്റെ അസുഖത്തിന് കാരണമായ ബാക്ടീരിയ. ഇക്കാര്യത്തിൽ വ്യക്തത വന്നാലേ ടെറോണിന് നഷ്ടപരിഹാരം കിട്ടുന്ന കാര്യത്തിൽ തീരുമാനമാകൂ.

ഇറച്ചിയും പാലും ശാസ്ത്രീയമായ രീതിയിൽ സൂക്ഷിച്ചില്ലെങ്കിൽ വേഗത്തിൽ നശിക്കുന്ന ഭക്ഷ്യവസ്തുക്കളാണ് എന്ന് നമുക്കറിയാം. അതിനാൽ അവയുടെ സംസ്‌കരണം, ഉത്പന്നനിർമാണം, പാക്കേജിംഗ്, സംഭരണം, വിതരണം എന്നിവയിൽ പ്രത്യേക ശ്രദ്ധ ആവശ്യമാണ്. പൊതുജനങ്ങളുടെ ആരോഗ്യത്തിനും സുരക്ഷക്കും ഉപഭോക്താക്കളും ഉല്പാദകരും മാംസോത്പന്നങ്ങൾ കൈകാര്യം ചെയ്യുന്നതിനും മലിനീകരണമില്ലാതെ സുരക്ഷിതമായി സൂക്ഷിക്കുന്നതിനുമുള്ള അറിവ് പരമപ്രധാനമാണ്.

വൃത്തിഹീനമായ മാംസസംസ്‌കരണ രീതി, രോഗബാധിതരായ പക്ഷി മൃഗാദികളുടെ മാംസം ഭക്ഷിക്കുക എന്നിവ മൂലം കോളിഫോം, സാൽമൊണല്ല, ക്ഷയം, സ്റ്റഫൈലോകോക്കസ്, ബോട്ടുലിനം ടോക്സിസിറ്റി, വിരകളുടെ സാനിധ്യം, ചില വൈറൽ രോഗങ്ങൾ എന്നിവക്ക് കാരണമായേക്കാവുന്നതാണ്. കൂടാതെ ഭക്ഷ്യവിഷബാധ തടയുന്നതിന് മാംസ ഉൽപാദനത്തിനും ഉൽപ്പന്ന നിർമ്മാണത്തിന് ഉപയോഗിക്കുന്ന വെള്ളം, മറ്റു ഘടകങ്ങൾ, മാംസോത്പന്നങ്ങളുടെ കൂടെ ഭക്ഷിക്കുന്ന മറ്റു വിഭവങ്ങളായ വിവിധയിനം സാലഡുകൾ മയോനൈസുകൾ എന്നിവയുടെ ഗുണനിലവാരം ശരിയാണെന്ന് ഉറപ്പു വരുത്തേണ്ടതുമാണ്. കശാപ്പു ശാലകളിലും വിപണന കേന്ദ്രങ്ങളും, ഹോട്ടലുകളും ഇത്തരത്തിലുള്ള മാംസജന്യ രോഗങ്ങളും മറ്റു ഭക്ഷ്യവിഷബാധകളും ആവർത്തിക്കാതിരിക്കാൻ മുൻകരുതലുകൾ എടുക്കേണ്ടതുമാണ്.

First published:

Tags: Bad food, Food poison, Uk