ചില സമയത്ത് ഒരു ജോലി കണ്ടെത്താന്‍ വലിയ പ്രയാസമായിരിക്കും. ഒരുപാട് കമ്പനികള്‍ ഉണ്ടെങ്കിലും നിങ്ങള്‍ക്ക് അനുയോജ്യമായതും നിങ്ങളുടെ കഴിവുകള്‍ക്ക് അനുയോജ്യമായതുമായ ജോലി (job) കണ്ടെത്താന്‍ അത്ര എളുപ്പമായിരിക്കില്ല. ഇന്നത്തെ കാലഘട്ടത്തില്‍ ആളുകള്‍ സാധാരണയായി റിക്രൂട്ട്മെന്റ് വെബ്സൈറ്റുകളെയാണ് ജോലി കണ്ടെത്തുന്നതിനായി കൂടുതലും ആശ്രയിക്കാറുള്ളത്. അതില്‍ നിന്നെല്ലാം വ്യത്യസ്തമായ ഒരു മാര്‍ഗ്ഗമാണ് ലണ്ടനില്‍ (london) ഒരു യുവാവ് കണ്ടെത്തിയിരിക്കുന്നത്.
തന്റെ വിവരങ്ങളും യോഗ്യതകളും അടങ്ങുന്ന ഒരു ക്യുആര്‍ കോഡ് (Qr code) ഓഫീസുകൾക്ക് മുന്നിൽ പതിച്ചാണ് 21കാരനായ ജോര്‍ജ്ജ് കോര്‍ണിയക് തൊഴിലുടമകളെ ആകര്‍ഷിച്ചത്. ഈ ക്യുആര്‍ കോഡ് സ്കാന്‍ ചെയ്താല്‍, തൊഴിലുടമയ്ക്ക് ജോര്‍ജിന്റെ ലിങ്ക്ഡ്ഇന്‍ പ്രൊഫൈലും (linkedin profile) സിവിയും (cv) കാണാന്‍ സാധിക്കും. ഒരു ജോലി കണ്ടെത്തുന്നതിനായി ജോര്‍ജ് എന്തിനാണ് ഇത്തരമൊരു മാര്‍ഗ്ഗം തിരഞ്ഞെടുത്തതെന്ന് നിങ്ങള്‍ ചിലപ്പോള്‍ ചിന്തിക്കുന്നുണ്ടാകും. ജോലി കണ്ടെത്തുന്നതിനുള്ള പരമ്പരാഗത രീതികളെല്ലാം ജോര്‍ജിനെ നിരാശപ്പെടുത്തിയതാണ് കാരണം.
കേംബ്രിഡ്ജ് സര്‍വ്വകലാശാലയിലെ സെന്റ് എഡ്മണ്ട് കോളേജില്‍ സാമ്പത്തിക ശാസ്ത്രം പഠിക്കുകയാണ് ജോര്‍ജ്. ബാങ്കിംഗ്, ഇന്‍ഷുറന്‍സ് മേഖലകളിലാണ് ജോര്‍ജിന് താല്‍പ്പര്യം. എന്നാല്‍ ജോലിക്ക് അപേക്ഷിക്കുന്നതിനുള്ള സ്ഥിരമായ വഴികള്‍ അവനെ മടുപ്പിച്ചു. ധാരാളം റിജക്ഷന് ലെറ്ററുകളും ജോര്‍ജിന് ലഭിച്ചിട്ടുണ്ട്. ഇതും അവനെ നിരാശനാക്കിയിരുന്നു. ഈ കാരണങ്ങള്‍ കൊണ്ടാണ് ജോര്‍ജ് എല്ലാ ഓഫീസുകള്‍ക്ക് മുമ്പിലും ക്യുആര്‍ കോഡ് ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ തുടങ്ങിയത്. ദി മിറര്‍ റിപ്പോര്‍ട്ട് പ്രകാരം ജൂണ്‍ 27 ന് അദ്ദേഹം ലണ്ടനിലെ കാനറി വാര്‍ഫില്‍ ഒരു ക്യുആര്‍ കോഡ് പതിച്ചിരുന്നു.
'' കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ലണ്ടനില്‍ ഒരു യുവാവ് ഇത്തരത്തില്‍ ക്യുആര്‍ കോഡ് അടയാളം ഒട്ടിച്ചതിനെ കുറിച്ചുള്ള ഒരു വാര്‍ത്ത ഞാന്‍ കേട്ടിരുന്നു. അത് എന്റെ മനസ്സില്‍ ഉണ്ടായിരുന്നു. ഒരു ആഴ്ചയില്‍ തന്നെ 20 റിജക്ഷന് ലെറ്ററുകള്‍ എനിക്ക് ലഭിച്ച സമയമായിരുന്നു അത്. അപ്പോഴാണ് തനിക്ക് എന്തുകൊണ്ട് ഇങ്ങനെ ചെയ്തുകൂടാ എന്ന് ചിന്തിച്ചു തുടങ്ങിയത്, '' ജോര്‍ജ് ദി മിററിനോട് പറഞ്ഞു.
സീനിയര്‍ സ്ഥാനങ്ങളിലിരിക്കുന്ന പലരും ഇതുകണ്ട് തന്നെ സമീപിച്ചിട്ടുണ്ടെന്നും ജോര്‍ജ് പറയുന്നു. തൊഴിലുടമകളുമായി ബന്ധപ്പെടാനുള്ള തന്റെ ആശയം നല്ലതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതുവരെ തനിക്ക് യോജിക്കുന്ന ഒരു ജോലി കണ്ടെത്തിയിട്ടില്ലെങ്കിലും, ആളുകള്‍ തന്റെ പ്രവൃത്തിയില്‍ താല്‍പ്പര്യം കാണിക്കുന്നുണ്ടെന്ന് ജോര്‍ജ് പറയുന്നു.
പശ്ചിമ ബംഗാളിലെ ജാദവ്പൂര്‍ സര്‍വകലാശാലയിലെ നാലാം വര്‍ഷ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിക്ക് ഫേസ്ബുക്ക് 1.8 കോടി രൂപയുടെ ജോലി വാദ്ഗാനം ചെയ്തത് വലിയ വാര്‍ത്തയായിരുന്നു. ഗൂഗിളില്‍ നിന്നും ആമസോണില്‍ നിന്നും ജോലി വാഗ്ദാനങ്ങള്‍ ലഭിച്ചെങ്കിലും ഉയര്‍ന്ന പ്രതിഫലം വാഗ്ദാനം ചെയ്ത ഫേസ്ബുക്കിനൊപ്പം ചേരാന്‍ തീരുമാനിക്കുകയായിരുന്നു വിദ്യാര്‍ത്ഥി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Job, Job seekers, Office, QR Code