• HOME
 • »
 • NEWS
 • »
 • buzz
 • »
 • iPhone | പുഴയിൽ വീണ ഐഫോൺ മാസങ്ങൾക്ക് ശേഷം കേടാകാതെ തിരികെ കിട്ടി; ഉടമയെ കണ്ടെത്തിയത് ഫേസ്ബുക്കിലൂടെ

iPhone | പുഴയിൽ വീണ ഐഫോൺ മാസങ്ങൾക്ക് ശേഷം കേടാകാതെ തിരികെ കിട്ടി; ഉടമയെ കണ്ടെത്തിയത് ഫേസ്ബുക്കിലൂടെ

10 മാസങ്ങൾക്ക് മുന്നേ പ്രണയിനിയ്ക്കും സുഹൃത്തുക്കൾക്കുമൊപ്പം കനൂയിങ് നടത്തുന്നതിനിടെ പുഴയിൽ വീണപ്പോഴാണ് ‍ഡേവിസിന് തന്റെ ഐ ഫോൺ നഷ്ടമായത്.

പുഴയിൽ വീണ ഐഫോൺ മാസങ്ങൾക്ക് ശേഷം കേടാകാതെ തിരികെ കിട്ടി; ഉടമയെ കണ്ടെത്തിയത് ഫേസ്ബുക്കിലൂടെ | UK Man Finds His Phone in Working Condition Ten Months After Dropping it in River

പുഴയിൽ വീണ ഐഫോൺ മാസങ്ങൾക്ക് ശേഷം കേടാകാതെ തിരികെ കിട്ടി; ഉടമയെ കണ്ടെത്തിയത് ഫേസ്ബുക്കിലൂടെ | UK Man Finds His Phone in Working Condition Ten Months After Dropping it in River

 • Last Updated :
 • Share this:
  പത്ത് മാസം മുമ്പ് പുഴയിൽ വീണ ഐഫോണ്‍ (iphone) യുവാവിന് തിരികെ കിട്ടി. എന്നാല്‍ തിരിച്ചുകിട്ടിയ ഫോണ്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് (working condition) പറഞ്ഞാല്‍ വിശ്വസിക്കാന്‍ അല്‍പ്പം പ്രയാസമായിരിക്കും. യുകെ സ്വദേശിയായ ഒവൈന്‍ ഡേവിസിന്റെ ഫോണ്‍ ആണ് നഷ്ടപ്പെട്ടത്. വൈ റൈവില്‍ കനോയിംഗ് (canoeing) നടത്തുന്നതിനിടെ ഗ്ലൗസെസ്റ്റര്‍ഷെയര്‍ നിവാസിയായ മിഗ്വല്‍ പച്ചേകോ എന്നയാള്‍ക്കാണ് ഫോണ്‍ ലഭിച്ചത്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വാർത്ത പുറത്തറിയുന്നത്. ഫോണ്‍ വീട്ടില്‍ കൊണ്ടുവന്ന മിഗ്വല്‍, ഒരു എയര്‍ കംപ്രസ്സര്‍ ഉപയോഗിച്ച് ഉണക്കി രാത്രി മുഴുവന്‍ ഫോണ്‍ അലമാരയില്‍ വെച്ചു. പിറ്റേ ദിവസം ഫോണ്‍ എടുത്ത് ചാര്‍ജ് ചെയ്ത് നോക്കിയപ്പോള്‍ ചാര്‍ജ് കയറുന്നുണ്ടായിരുന്നു. അത്ഭുതം കൊണ്ട് അയാള്‍ ഫോണ്‍ സ്വിച്ച് ഓണ്‍ ആക്കി. എന്നാല്‍ ഇതിന്റെ യഥാര്‍ത്ഥ ഉപയോക്താവിനെ തിരിച്ചറിയണ്ടേ? അതിനായി അദ്ദേഹം ഒരു പ്രാദേശിക ഫേസ്ബുക്ക് ഗ്രൂപ്പില്‍ സംഭവത്തെ കുറിച്ച് പോസ്റ്റ് ചെയ്തു.

  ഫോണില്‍ സ്‌ക്രീന്‍സേവറായി ദമ്പതികളുടെ ഫോട്ടോ ഉണ്ടെന്നും ആഗസ്റ്റ് 13 എന്ന തിയതി സെറ്റ് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പോസ്റ്റിലൂടെ അറിയിച്ചു. ഒരുപക്ഷേ ആ ദിവസമായിരിക്കാം ഫോണ്‍ പുഴയില്‍ വീണത്. അങ്ങനെ മറ്റ് സോഷ്യല്‍ മീഡിയ ഉപയോക്താക്കളും വാര്‍ത്ത പങ്കുവെയ്ക്കാന്‍ തുടങ്ങി. അധികം താമസിയാതെ, ഫോണിന്റെ യഥാര്‍ത്ഥ ഉടമയായ ഒവൈന്‍ ഡേവിസിന്റെ ഒരു സുഹൃത്ത് ഫോട്ടോ തിരിച്ചറിഞ്ഞു. എഡിന്‍ബര്‍ഗ് സ്വദേശിയാണ് ഡേവിസ്. തുടര്‍ന്ന് മിഗ്വെല്‍ ഉടമയുടെ വിലാസം കണ്ടെത്തി ഫോണ്‍ അയച്ചുകൊടുത്തു.

  10 മാസം മുമ്പ് ഭാവി വധുവിനും സുഹൃത്തുക്കള്‍ക്കുമൊപ്പം കനോയിംഗ് നടത്തുന്നതിനിടെയാണ് ഡേവിസിന് ഫോണ്‍ നഷ്ടപ്പെട്ടത്. '' രണ്ട് പേര്‍ക്ക് ഇരിക്കാവുന്ന ഒരു തോണിയിലായിരുന്നു ഞങ്ങള്‍ സഞ്ചരിച്ചിരുന്നത്. പെട്ടെന്ന് അവള്‍ എഴുന്നേറ്റ് നിന്നു. അങ്ങനെ ഞാന്‍ വെള്ളത്തിലേക്ക് വീഴുകയായിരുന്നു. ഫോണ്‍ എന്റെ പാന്റിന്റെ പുറകിലെ പോക്കറ്റിലായിരുന്നു ഉണ്ടായിരുന്നത്,'' ഫോണ്‍ നഷ്ടപ്പെട്ടത് എങ്ങനെയാണെന്ന് വിവരിച്ചുകൊണ്ട് ഡേവിസ് പറഞ്ഞു.

  അടുത്തിടെ, വീടിന്റെ ഉമ്മറത്തു നിന്നു മോഷണം പോയ മൊബൈല്‍ ഫോണ്‍ 24 മണിക്കൂറിനുള്ളില്‍ യുവതി കണ്ടെത്തിയത് വലിയ വാര്‍ത്തയായിരുന്നു. പൂപ്പത്തി സ്വദേശിനി ഇളന്തുരുത്തി ജസ്ന സുബ്രഹ്മണ്യന്റെ മൊബൈല്‍ ഫോണ്‍ ആണ് മോഷണം പോയത്.

  സമീപത്തെ വീടുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ആയുര്‍വേദ ഉല്‍പന്നങ്ങള്‍ വില്‍ക്കുന്ന ഒരു ചെറുപ്പക്കാരന്‍ ഇതേ സമയം പരിസരത്തെ വീടുകളില്‍ എത്തിയതായി കണ്ടെത്തിയിരുന്നു. തുടര്‍ന്ന് മാള പോലീസ് സ്റ്റേഷനിലെത്തി ജസ്‌ന പരാതി നല്‍കി. മടങ്ങും വഴി ബസ് സ്റ്റാന്‍ഡില്‍ എത്തിയപ്പോള്‍ ഇതേ വസ്തുക്കള്‍ വില്‍പ്പന നടത്തുന്നവരെ ജസ്‌ന കണ്ടിരുന്നു. ഇവരില്‍ നിന്നു കമ്പനി മാനേജരുടെ നമ്പര്‍ വാങ്ങുകയും അയല്‍ വീട്ടുകാരില്‍ നിന്നു ലഭ്യമായ വിവരമനുസരിച്ച് മോഷ്ടാവിന്റെ ലക്ഷണങ്ങള്‍ വിവരിക്കുകയും ചെയ്തു.

  മാനേജര്‍ 4 പേരുടെ ചിത്രം ജസ്നയ്ക്ക് നല്‍കി. ഇതില്‍ നിന്ന് ജസ്‌ന പ്രതിയെ തിരിച്ചറിയുകയായിരുന്നു. മാനേജര്‍ ചോദ്യം ചെയ്തപ്പോള്‍ മോഷ്ടാവ് കുറ്റം സമ്മതിച്ചു. മോഷ്ടിച്ച മൊബൈല്‍ ഫോണ്‍ ഇയാള്‍ മാനേജര്‍ക്ക് കൈമാറിയിരുന്നു. പിന്നീട് മാള സ്റ്റേഷനില്‍ നേരിട്ടെത്തി മാനേജര്‍ ജസ്നയ്ക്ക് മൊബൈല്‍ കൈമാറുകയായിരുന്നു.
  Published by:Amal Surendran
  First published: