ഇംഗ്ലണ്ടിലെ (England) ഡെവൺ ഫീൽഡിൽ നിന്ന് അപൂർവ സ്വർണ്ണ നാണയം (Gold Coin) കണ്ടെത്തി. ജോലിയിൽ നിന്ന് വിരമിച്ച മെറ്റൽ ഡിറ്റക്ടറിസ്റ്റ് ആണ് ഇംഗ്ലണ്ടിലെ 'ആദ്യത്തെ സ്വർണ്ണനാണയം' കണ്ടെത്തിയത്. സ്വർണ നാണയം കണ്ടെത്തിയതോടെ മൈക്കൽ ലീ-മല്ലോറി എന്ന മെറ്റൽ ഡിറ്റക്ടറുടെ ജീവിതം ഒറ്റരാത്രികൊണ്ട് മാറിമറിഞ്ഞു. അദ്ദേഹം ഒരു വയലിൽ നിന്ന് കണ്ടെത്തിയ ഈ സ്വർണ നാണയത്തിന്റെ വില 648,000 പൗണ്ട് (ഏകദേശം 6.5 കോടി രൂപ) ആണ്.
ഡെയ്ലിമെയിൽ റിപ്പോർട്ട് അനുസരിച്ച്, യുകെയിലെ ഡെവണിലെ ഹെമിയോക്കിനടുത്തുള്ള കൃഷിഭൂമിയിൽ 10 വർഷത്തിലേറെയായി ഇദ്ദേഹം ലോഹങ്ങൾക്കായുള്ള തിരച്ചിലിൽ ആയിരുന്നു. ഇതിനിടെയാണ് നാണയം കണ്ടെത്തിയത്. കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് ഈ നാണയം മൈക്കളിന്റെ കൈയിൽ ലഭിച്ചത്. ചരിത്രസ്നേഹികളായ അദ്ദേഹത്തിന്റെ രണ്ട് കുട്ടികളാണ് വീണ്ടും ഈ ഹോബിയിലേയ്ക്ക് തിരിയാൻ പ്രേരിപ്പിതെന്ന് അദ്ദേഹം പറയുന്നു.
52-കാരനായ മൈക്കിൾ ഈ സ്വർണ നാണയത്തിന്റെ ചിത്രം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുന്നത് വരെ അത് എത്രമാത്രം അപൂർവവും വിലപ്പെട്ടതുമാണെന്ന് അദ്ദേഹത്തിന് അറിയില്ലായിരുന്നു. ഇംഗ്ലണ്ടിലെ ആദ്യകാല സ്വർണ്ണ നാണയം കൂടിയാണിത്. ലണ്ടനിലെ സ്പിങ്ക് ആൻഡ് സൺ ലേലസ്ഥാപനത്തിലെ ഒരു സ്പെഷ്യലിസ്റ്റാണ് ഈ നാണയം തിരിച്ചറിഞ്ഞത്. നാണയത്തിൽ ഒരു ഇംഗ്ലീഷ് രാജാവ് സിംഹാസനത്തിൽ ഇരിക്കുന്ന ആദ്യത്തെ യഥാർത്ഥ ഛായാ
ചിത്രമാണുള്ളതെന്ന് അദ്ദേഹം വെളിപ്പെടുത്തി.
Also Read-
Dating | ആ 300 രൂപ ഇങ്ങ് താ... രണ്ടാമതും കാണാൻ വിസമ്മതിച്ചതും ആദ്യ ഡേറ്റിങിന് ചെലവായ തുക തിരികെ ചോദിച്ച് യുവാവ്
ഒരു ഇഞ്ചിൽ താഴെ വ്യാസമുള്ള സ്വർണ്ണ നാണയം വളരെ അപൂർവമായ ഹെൻറി മൂന്നാമൻ രാജാവിന്റെ ചിത്രം ആലേഖനം ചെയ്ത പെന്നിയാണ്. 1257ൽ വില്യം ഓഫ് ഗ്ലൗസെസ്റ്റർ വടക്കേ ആഫ്രിക്കയിൽ നിന്ന് ഇറക്കുമതി ചെയ്ത സ്വർണ്ണം കൊണ്ടാണ് ഇത് നിർമ്മിച്ചത്. ഇത്തരത്തിൽ എട്ട് നാണയങ്ങൾ നിലവിലുള്ളതായാണ് വിവരം. നേരത്തെ കണ്ടെത്തിയവയെല്ലാം വിവിധ മ്യൂസിയങ്ങളിൽ സൂക്ഷിച്ചിട്ടുണ്ട്.
എന്തായാലും മൈക്കിൾ കണ്ടെത്തിയ നാണയം അദ്ദേഹത്തിന് 648,000 പൗണ്ട് (ഏകദേശം 6.5 കോടി രൂപ) ആണ് നേടിക്കൊടുത്തത്. ഇതുവരെ ലേലത്തിൽ വിറ്റഴിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും മൂല്യമേറിയ മധ്യകാല ഇംഗ്ലീഷ് നാണയമാണിതെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
Also Read-
Boyfriend Cheated| കാമുകന്റെ ജീവന് രക്ഷിക്കാന്‍ വൃക്ക ദാനം ചെയ്തു; ഏഴ് മാസങ്ങള്‍ക്ക് ശേഷം കാമുകിയെ ഉപേക്ഷിച്ചു
നാണയം വാങ്ങിയയാൾ നാണയം ഒരു മ്യൂസിയത്തിനോ സ്ഥാപനത്തിനോ വായ്പയായി നൽകുമെന്നും പറഞ്ഞു. നാണയത്തിൽ നിന്ന് തനിയ്ക്ക് ലഭിച്ച സമ്പാദ്യത്തിന്റെ പകുതി നാണയം കണ്ടെത്തിയ ഫാമിന്റെ ഉടമയ്ക്ക് നൽകുമെന്നും ബാക്കി പകുതി തന്റെ മക്കളുടെ ഭാവിയ്ക്കായി ചെലവഴിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മാലിന്യത്തിൽ നിന്നും ലഭിച്ച സ്വർണനാണയം പോലീസിനെ ഏല്പിച്ച് മാതൃകയായ ചെന്നൈ കോർപ്പറേഷനിലെ ശുചീകരണത്തൊഴിലാളിയുടെ വാർത്ത അടുത്തിടെ മാധ്യമങ്ങളിൽ നിറഞ്ഞിരുന്നു. മാലിന്യം ശേഖരിച്ച ശേഷം അവ തരംതിരിക്കുന്നതിനിടയിലാണ് ലോഹ വസ്തുക്കൾ കിലുങ്ങുന്നതു പോലെയുള്ള ശബ്ദം മേരി എന്ന ശുചീകരണത്തൊഴിലാളി ശ്രദ്ധിക്കുന്നത്. എന്താണെന്നറിയാൻ തിരഞ്ഞപ്പോഴാണ് സ്വർണ നാണയം ശ്രദ്ധയിൽ പെട്ടത്. ഉടനെ അവർ അത് സ്വന്തമാക്കാതെ പോലീസ് സ്റ്റേഷനിൽ ഏൽപ്പിക്കുകയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.