ലോകത്തെമ്പാടും മനുഷ്യർക്ക് വ്യത്യസ്തമായ പലപല ഹോബികളാണ്. ചില ശീലങ്ങൾക്ക് പൂർവ്വമാതൃയെന്നു പറയാനായി ഒന്നും തന്നെ ഉണ്ടായിരിക്കില്ല. പ്രകൃതിസൗന്ദര്യമോ ചരിത്രപ്രാധാന്യമോ ഉള്ള സ്ഥലങ്ങൾ സന്ദർശിക്കുന്നത് ഒരു ലോകസഞ്ചാരിയെ ഏറ്റവും ആകർഷിക്കുന്ന കാര്യമായിരിക്കാം. എന്നാൽ ലോകമെമ്പാടുമുള്ള ശവകുടീരങ്ങളും സ്മാരകശേഷിപ്പുകളും സന്ദർശിക്കുന്നത് തീർച്ചയായും സന്ദർശിക്കേണ്ട സ്ഥലങ്ങളുടെ ലിസ്റ്റിൽ അധികമരും തന്നെ ഉൾപ്പെടുത്തിയിട്ടുണ്ടാവില്ല. എന്നൽ യുകെയിൽ നിന്നുള്ള ഒരു വ്യക്തി തന്റെ ആഗ്രഹത്താൽ ലോകമെമ്പാടുമുള്ള 700-ലധികം ശ്മശാനങ്ങളിലേക്ക് യാത്ര ചെയ്തിരിക്കുകയാണ്. ഇതിനായി അദ്ദേഹം ഏകദേശം 160,000 പൗണ്ടിലധികമാണ് (1,53,27,944 രൂപ) ചെലവഴിച്ചത്. വോൾവർഹാംപ്ടണിൽ നിന്നുള്ള മാർക്ക് ഡാബസാണ് കക്ഷി. ലാറ ക്രോഫ്റ്റിന്റെ ജീവിച്ചിരിക്കുന്ന ഒരു പതിപ്പ് തന്നെയാണ് ഇദ്ദേഹം. ശവകുടീരങ്ങൾ സന്ദർശിക്കുവാൻ യാത്രചെയ്യുന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ സഞ്ചാരിയാണ് ഡബസ് എന്ന് ഉറപ്പിച്ച് പറയുവാനാകും.
വാഷിംഗ്ടണിലെ സിയാറ്റിലിലുള്ള ബ്രൂസ് ലീയുടേയും, ചൈനയിലെ ബീജിംഗിലുള്ള ചെയർമാൻ മാവോയുടേയുമടക്കം 200-ലധികം പ്രശസ്തരായ ആളുകളുടെ ശവകുടീരങ്ങൾ സന്ദർശിക്കാൻ അദ്ദേഹം ലോകമെമ്പാടും ധാരാളം യാത്രചെയ്തു. വാഷിംഗ്ടൺ ഡിസിയിലെ ജോൺ എഫ് കെന്നഡിയുടെ ശവകുടീരം, ലോസ് ഏഞ്ചൽസിലെ മെർലിൻ മൺറോയുടെ ശവകുടീരം എന്നിവയും അദ്ദേഹം സന്ദർശിച്ചിട്ടുണ്ട്. മരണമടഞ്ഞ പ്രശസ്തരായ വ്യക്തികളുടെ ശവകുടീരങ്ങളോ സ്മൃതികുടീരങ്ങളോ സന്ദർശിക്കുന്നതിലാണ് മാർക്കിന്റെ താല്പര്യം.
also read: കർണാടകയിലെ സ്വവർഗ വിവാഹം നടക്കുന്ന ഗോത്ര വിഭാഗം; കൂടുതലറിയാം
ഡെയ്‌ലി സ്റ്റാറിലെ ഒരു റിപ്പോർട്ട് അനുസരിച്ച്, 49 കാരനായ മാർക്ക് ഇതുവരെ തന്റെ ബൂട്ടഴിക്കാൻ തീരുമനിച്ചിട്ടില്ല. അതായത് ശവകുടീരങ്ങളിലേക്കുള്ള യാത്രകൾ ഇനിയും തുടരുമെന്ന്. അദ്ദേഹം പറയുന്നു, “അടക്കം ചെയ്യപ്പെടാത്ത മൂന്ന് പ്രധാനമന്ത്രിമാരുടെ ഒഴികെ, നമ്മുടെ എല്ലാ പ്രധാനമന്ത്രിമാരുടെയും ശവകുടീരങ്ങൾ ഞാൻ സന്ദർശിച്ചിട്ടുണ്ടാവണം. കായികതാരമായ സർ റോജർ ബാനിസ്റ്ററിന്റെ ഓക്‌സ്‌ഫോർഡിലെ അന്ത്യവിശ്രമം കണ്ടത് അതിശയകരമായിരുന്നു. എന്നിരുന്നാലും, കവി റോബർട്ട് ബേൺസ്, റേസിംഗ് ഡ്രൈവർ ജിം ക്ലാർക്ക്, പീറ്റർ പാൻ രചയിതാവ് ജെഎം ബാരി എന്നിവരെ കാണാതെ സ്കോട്ട്ലൻഡ് യാത്ര പൂർണമാകില്ല. എന്നിൽ ചരിത്രവും സമകാലികമായ കാര്യങ്ങളും ശരിക്കും കൗതുകമുണർത്താറുണ്ട്. അന്ത്യവിശ്രമ സ്ഥലങ്ങളിൽ ചർച്ചിലിനെയും റൂസ്‌വെൽറ്റിനെയും സന്ദർശിച്ച എനിക്ക് സ്റ്റാലിനെ കാണാൻ വീണ്ടും മോസ്കോയിൽ പോകണമെന്ന് ആഗ്രഹമുണ്ട്.
see also: ഒരു നൂറ്റാണ്ട് മുമ്പ് അപ്രത്യക്ഷമായ ഇഗ്വാന ഗാലപഗോസ് ദ്വീപിൽ; പ്രത്യുത്പാദനം ആരംഭിച്ചു
സ്‌കൂളിൽ ഒരുപാട് ചരിത്രങ്ങൾ പഠിക്കാത്തതിനാൽ ഈ സാഹസിക യാത്രകൾ തന്റെ വിദ്യാഭ്യാസത്തിനുള്ള മാർഗമാണെന്ന് മാർക്ക് പറയുന്നു. തിയോഡോർ റൂസ്‌വെൽറ്റിന്റെ ശവകുടീരം കണ്ടെത്താൻ ഓയ്‌സ്റ്റർ ബേ സന്ദർശിച്ചപ്പോൾ ഉണ്ടായ ഒരു സംഭവം മാർക്ക് ഓർമ്മിച്ചു. ശവക്കുഴി ചില റെയിൽ ലിംഗുകൾക്ക് പിന്നിലായിരുന്നു, ഗേറ്റുകൾ അടച്ചതിനാൽ അതിന് അടുത്തേക്ക് പോകുവാൻ കഴിയില്ലായിരുന്നു. എന്നാൽ മാർക്ക് ഒരു വഴി കണ്ടെത്തി.
“അടുത്തുള്ള ഒരു ലോഹ ഗോവണി ഞാൻ കണ്ടെത്തി. ഷോട്ട് എടുക്കാൻ മുകളിലേക്ക് കയറി. പക്ഷേ ഉടൻ തന്നെ ഗോവണി തകർന്നു. മണിക്കൂറുകളോളം ഞാൻ അവിടെ മുകളിലായി ഒതുങ്ങിക്കൂടുമെന്ന് ഞാൻ ഭയപ്പെട്ടു. എന്റെ ട്രൈപോഡ്കൊണ്ട് കോണി കൊളുത്തിവച്ചാണ് പിന്നെ ഞാൻ താഴേക്ക് ഇറങ്ങിയത്." അദ്ദേഹം പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.