• HOME
  • »
  • NEWS
  • »
  • buzz
  • »
  • Guinness Record | ഒൻപത് മണിക്കൂറിനുള്ളിൽ സന്ദർശിച്ചത് 51 പബ്ബുകൾ; ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് യു.കെ സ്വദേശി

Guinness Record | ഒൻപത് മണിക്കൂറിനുള്ളിൽ സന്ദർശിച്ചത് 51 പബ്ബുകൾ; ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് യു.കെ സ്വദേശി

കോവിഡ് -19 മഹാമാരി ബാധിച്ച നൈറ്റ്ക്ലബുകളുടെ അവസ്ഥയിലേക്ക് ജനങ്ങളുടെ ശ്രദ്ധ ആകർഷിക്കാനാണ് മാറ്റ് എല്ലിസ് ഈ റെക്കോർഡിനായി ശ്രമിച്ചത്.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    ഗിന്നസ് റെക്കോർഡിൽ ഇടം പിടിക്കുക എന്നത് മിക്ക ആളുകളുടെയും ആഗ്രഹമാണ്. അതിനായി ആളുകൾ പല തരം വിചിത്രമായ കാര്യങ്ങളാണ് ചെയ്ത് കൊണ്ടിരിക്കുന്നത്. ഗിന്നസ് റെക്കോർഡ് നേടിയവരുടെ എണ്ണവും മേഖലയും ചർച്ചാവിഷയമാക്കിയാൽ അടുത്ത കാലത്തൊന്നും തീരില്ല. കാരണം അത്രയും വലുതാണ് ഗിന്നസ് റെക്കോർഡ് ലിസ്റ്റ്.

    പബ്ബ് സന്ദർശനം പോലും നിങ്ങളെ ഗിന്നസ് റെക്കോർഡ് ഉടമയാക്കും. യു കെയിൽ ഏകദേശം 9 മണിക്കൂറിനുള്ളിൽ 51 പബ്ബുകൾ സന്ദർശിച്ച് പുതിയ “ലോക റെക്കോർഡിനായി” കാത്തിരിക്കുകയാണ് മാറ്റ് എല്ലിസ് എന്ന ബ്രിട്ടീഷ് പൗരൻ. എന്നാൽ ഇയാൾ അമിതമായി മദ്യപിക്കാതെയാണ് എല്ലാ പബ്ബുകളും സന്ദർശിച്ചത്.

    ബിബിസിയുടെ റിപ്പോർട്ട് അനുസരിച്ച് ഗിന്നസ് റെക്കോർഡ് തകർക്കാനുള്ള അവസരം ലഭിക്കാൻ മാറ്റ് എല്ലിസ് ഓരോ പബ്ബിൽ നിന്നും കുറഞ്ഞത് 125 മില്ലി കുടിക്കണം.അദ്ദേഹം പ്രധാനമായും ഓറഞ്ച് ജ്യൂസും ഡയറ്റ് കോക്കുമാണ് കുടിച്ചത്. കോവിഡ് -19 മഹാമാരി ബാധിച്ച നൈറ്റ്ക്ലബുകളുടെ അവസ്ഥയിലേക്ക് ജനങ്ങളുടെ ശ്രദ്ധ ആകർഷിക്കാനാണ് മാറ്റ് എല്ലിസ് ഈ റെക്കോർഡിനായി ശ്രമിച്ചത്.

    വൈൻ ബിസിനസുകാരനായ മാറ്റ്, താൻ മദ്യശാലകളുടെ വലിയ ആരാധകനാണെന്നും സമൂഹത്തിന് അവർ നൽകുന്ന സംഭാവനയും മദ്യശാലകളിൽ നിന്ന് നിങ്ങൾക്ക് ആസ്വദിക്കാനാകുന്ന സൗഹൃദവുമാണ് തന്നെ മദ്യശാലകളുടെ ആരാധകനാക്കിയതെന്ന് പറഞ്ഞു.

    Also read- കഴിഞ്ഞ മൂന്ന് വർഷമായി ഭക്ഷിക്കുന്നത് പച്ചമാംസം; വിചിത്ര ഭക്ഷണരീതിയുമായി ഒരു മനുഷ്യൻ

    അതിനാൽ, സമൂഹത്തെ പിന്തുണയ്ക്കാനും പ്രോത്സാഹിപ്പിക്കാനും ആളുകൾ അവരുടെ പ്രാദേശിക പബ്ബിലേക്ക് പോകണമെന്നും അദ്ദേഹം പറഞ്ഞു. പബ്ബ് സന്ദർശനത്തിൽ റെക്കോർഡ് നേട്ടം കൈവരിക്കാൻ പോകുന്നതിനുമുമ്പ്, മാറ്റ് ഒരു ഇംഗ്ലീഷ് ബ്രേക്ക്ഫാസ്റ്റ് കഴിച്ചിരുന്നു. ഓരോ പബ്ബിലും അദ്ദേഹം ശരാശരി നാല് മിനിറ്റ് ചെലവഴിക്കുകയും വേഗത്തിൽ കുടിക്കാൻ കഴിയുന്ന പാനീയങ്ങൾ കുടിയ്ക്കുകയും ചെയ്തു.

    ഒൻപത് മണിക്കൂറിനുള്ള മാറ്റ് 6.3 ലിറ്റർ മദ്യം ആണ് കഴിച്ചത്. അവസാനം വയറ്റിൽ വെള്ളം മാത്രം ശേഷിക്കുന്നതായി അനുഭവപ്പെട്ടുവെന്ന് മാറ്റ് പറയുന്നു. അദ്ദേഹത്തിന്റെ ഈ പബ്ബ് ട്രയൽ രണ്ട് സ്വതന്ത്ര സാക്ഷികൾ നിരീക്ഷിച്ചിട്ടുണ്ട്. ഇനി ഇതിൻ്റെ വിവരങ്ങൾ ഗിന്നസ് വേൾഡ് റെക്കോർഡ്സ് മാനദണ്ഡം വച്ച് പരിശോധിക്കേണ്ടതുണ്ട്.

    Also read- ഇഷ്ടഭക്ഷണം സ്പോഞ്ച്; യുവതിയുടെ വിചിത്ര ഭക്ഷണരീതി, വീട്ടിലേയ്ക്ക് ഇനി സ്പോഞ്ച് വാങ്ങില്ലെന്ന് കുടുംബം

    റെക്കോർഡ് വേരിഫിക്കേഷന് വേണ്ടി തന്റെ അഭ്യർത്ഥന സമർപ്പിച്ച് മറുപടിക്കായി കാത്തിരിക്കുകയാണ് മാറ്റ്. 25 മണിക്കൂറിനുള്ളിൽ ഭൂരിഭാഗം പബ്ബുകളും സന്ദർശിച്ച വ്യക്തി എന്ന റെക്കോർഡ് നിലവിൽ ഇല്ലെങ്കിലും 2011 സെപ്തംബറിൽ ഒരു പതിമൂന്നംഗ സംഘം 24 മണിക്കൂറിനുള്ളിൽ 250 ബാറുകളിൽ കയറി മദ്യം കഴിച്ച് റെക്കോർഡ് സ്ഥാപിച്ചിരുന്നു.

    വെരിഫിക്കേഷൻ കഴിഞ്ഞ് മാറ്റിന്റെ റെക്കോർഡ് ഗിന്നസ് വേൾഡ് റെക്കോർഡ്സ് സ്ഥിരീകരിച്ചാൽ, അത്തരമൊരു നേട്ടം കൈവരിക്കുന്ന ആദ്യ വ്യക്തിയായി അദ്ദേഹം മാറും.
    Published by:Naveen
    First published: