HOME » NEWS » Buzz » UK MAN WANTS TO LOOK LIKE BARBIE KEN DOLL SPENDS OVER RS 10 LAKH SO FAR

ബാർബി കെൻ പാവയെ പോലെയാകാൻ ഇതുവരെ ചെലവാക്കിയത് 10 ലക്ഷത്തിലധികം; ഇനിയും പണം ചെലവാക്കുമെന്ന് യുവാവ്

സൗന്ദര്യ വർധനവിന് വേണ്ടി മാത്രമല്ല ജിമ്മി പണം വാരിക്കോരി ചെലവാക്കുന്നത്. ഈ മാസം രണ്ട് ലക്ഷത്തിലധികം രൂപ ചെലവഴിച്ചാണ് പിറന്നാൾ ആഘോഷിച്ചത്.

News18 Malayalam | news18-malayalam
Updated: May 24, 2021, 2:24 PM IST
ബാർബി കെൻ പാവയെ പോലെയാകാൻ ഇതുവരെ ചെലവാക്കിയത് 10 ലക്ഷത്തിലധികം; ഇനിയും പണം ചെലവാക്കുമെന്ന് യുവാവ്
Video grab of UK man turning to Barbie Ken Doll. (Credit: YouTube)
  • Share this:
കോസ്റ്റമറ്റിക് സർജറികളുടെ ആരാധകനാണ് യുകെ സ്വദേശിയായ ജിമ്മി ഫെതർസ്റ്റോൺ. 22 വയസ്സിനിടയിൽ ഇതിനകം ലിപ് ഫില്ലർ, കവിൾ ഇംപ്ലാന്റുകൾ, ബോട്ടോക്സ്, വെനീർ തുടങ്ങി നിരവധി സർജറികൾ ഇദ്ദേഹം ചെയ്തു കഴിഞ്ഞു. കഴിഞ്ഞ ഒരു വർഷമായി തന്റെ ഏറ്റവും വലിയ ആഗ്രഹം പൂർത്തികരിക്കാനുള്ള ശ്രമത്തിലാണ് ജിമ്മി.

പാവയെ പോലെ ആകണമെന്നതാണ് ജിമ്മിയുടെ ആഗ്രഹം. ബാർബിയുടെ സുന്ദരൻ പാവയായ കെൻ ഡോളാണ് ജിമ്മിയുടെ മോഡൽ. കെൻ ഡോളിനെ പോലെയാകാൻ ഒരു വർഷമായി ജിമ്മി ഒരു വർഷത്തിനിടയിൽ ചെലവാക്കിയത് ഒന്നും രണ്ടുമല്ല, പത്ത് ലക്ഷത്തിലധികം രൂപയാണ്.

അടുത്തിടെ സൗത്ത് വെസ്റ്റ് ന്യൂസ് സർവീസ് ജിമ്മിയുടെ അഭിമുഖം എടുത്തിരുന്നു. ഇതിൽ കെൻ ഡോളിന്റെ സൗന്ദര്യത്തെ കുറിച്ചാണ് ജിമ്മി പറയുന്നത്. ഇംഗ്ലണ്ടിലെ ചെറു പട്ടണമായ ഹൾ സ്വദേശിയാണ് ജിമ്മി. സുഹൃത്തിന്റെ വസ്ത്രശാലയിൽ മേൽനോട്ടമാണ് ജോലി.

പതിനാറാം വയസ്സിൽ പഠനം നിർത്തി. അന്നുമുതൽ നിരവധി ജോലികൾ ചെയ്താണ് ജിമ്മി ജീവിക്കുന്നത്. ജോലി ചെയ്ത് ലഭിക്കുന്ന പണമെല്ലാം തന്റെ ഏറ്റവും വലിയ ആഗ്രഹത്തിന് വേണ്ടി സ്വരുക്കൂട്ടുകയാണ് ഈ യുവാവ്. കുട്ടിക്കാലം മുതൽ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനായിരിക്കാനാണ് താൻ ആഗ്രഹിച്ചിരുന്നതെന്ന് ജിമ്മി പറയുന്നു.

കെൻ ഡോളിനെ പോലെ രൂപമാറ്റം വരുത്തുന്നിതിന്റെ ഭാഗമായി ലിഫ് ഫില്ലറും ചീക് ഇംപ്ലാന്റ്സും ബോടോക്സ്, വെനേർസും ചെയ്തു കഴിഞ്ഞു. ഇനി ചെയ്യാനുള്ളത് മൂക്കിനുള്ള സർജറിയാണ്. വരും മാസങ്ങളിൽ ഈ സർജറിയും ആരംഭിക്കും.

You may also like:ഏഴ് കോടി വിലവരുന്ന 'തിമിംഗല ഛർദി' കള്ളക്കടത്ത്; ഗുജറാത്തിൽ മൂന്ന് പേർ അറസ്റ്റിൽ

കൂടുതൽ പ്ലാസ്റ്റിക് പോലെ ആകുന്നതോടൊപ്പം താന‍് കൂടുതൽ സുന്ദരനാകുന്നുവെന്നാണ് യുവാവ് പറയുന്നത്. ഇതിനകം സൗന്ദര്യ വർധനവിനായി ലക്ഷങ്ങൾ ചെലവഴിച്ചു കഴിഞ്ഞു. ഓരോ ആഴ്ച്ചയും ഹെയർ സ്റ്റൈൽ ചെയ്യും. ലിപ് ഫില്ലറിനായി 400 ഡോളറാണ് ചെലവാക്കിയത്.

You may also like:മധുരത്തിനോട് ഇത്ര പ്രിയമോ? വൈറലായ പുഡ്ഡിംഗിന്റെ രുചി അറിയാൻ 200 കിലോമീറ്റർ യാത്ര ചെയ്ത് യുവതി

സൗന്ദര്യ വർധനവിന് വേണ്ടി മാത്രമല്ല ജിമ്മി പണം വാരിക്കോരി ചെലവാക്കുന്നത്. ഈ മാസം രണ്ട് ലക്ഷത്തിലധികം രൂപ ചെലവഴിച്ചാണ് പിറന്നാൾ ആഘോഷിച്ചത്. ആഢംബര വിവാഹം പോലെയായിരുന്നു തന്റെ പിറന്നാൾ പാർട്ടി എന്നാണ് സുഹൃത്തുക്കൾ പറഞ്ഞതെന്ന് ജിമ്മി അഭിമാനത്തോടെ പറയുന്നു.

യുകെയിൽ അത്യാവശ്യം അറിയപ്പെടുന്നയാളാണ് ജിം. അടുത്തിടെ ആരംഭിക്കാനിരിക്കുന്ന ടിവി റിയാലിറ്റി ഷോയിലും ജിമ്മി പങ്കെടുക്കുന്നുണ്ട്. ഇവിടെ വെച്ച് പുതിയ പങ്കാളിയെ കിട്ടുമെന്ന പ്രതീക്ഷയിലാണ് ജിമ്മി. മുൻ കാമുകന് തന്റെ പിതാവിനേക്കാൾ പ്രായമുണ്ടായിരുന്നുവെന്നും ജിമ്മി. പ്രായം കൂടിയ പുരുഷന്മാരോടാണ് തനിക്ക് ആകർഷണം തോന്നുന്നത് എന്നും ജിമ്മി പറയുന്നു. അത്യവാശ്യം സമ്പന്നനായ വ്യക്തിയായിരിക്കണം തന്റെ പങ്കാളിയാകേണ്ടതെന്നും ജിമ്മിക്ക് നിർബന്ധമുണ്ട്.
Youtube Video

തന്റെ അതേ പ്രായത്തിലുള്ള ആളാണെങ്കിൽ താൻ ആഗ്രഹിക്കുന്നത് പോലൊരു ജീവിത സാഹചര്യം ഒരുക്കാൻ കഴിഞ്ഞെന്നു വരില്ല. പ്രായം കൂടിയ ധനികനാണെങ്കിൽ തന്റെ ആഢംബര ജീവിതം കൂടുതൽ എളുപ്പമാകുമെന്നും ഈ യുവാവ് പ്രതീക്ഷിക്കുന്നു.

ഇതിനകം നിരവധി ട്രോളുകളും ജിമ്മിക്കെതിരെ സോഷ്യൽമീഡിയയിൽ ഉണ്ടായിട്ടുണ്ട്. ഇതിനെയെല്ലാം പോസിറ്റീവായാണ് ജിമ്മി എടുക്കുന്നത്. ആളുകൾ തന്നെ കുറിച്ച് സംസാരിക്കുന്നു എന്നതിനർത്ഥം എന്തെങ്കിലും ശരിയായ കാര്യം താൻ ചെയ്തിട്ടുണ്ടാകും എന്നാണ്. മറ്റുള്ളവരെ പറ്റി താൻ ചിന്തിക്കുന്നില്ലെന്നും ജിമ്മി ആത്മവിശ്വാസത്തോടെ പറയുന്നു.
Published by: Naseeba TC
First published: May 24, 2021, 2:24 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories