HOME /NEWS /Buzz / Viral | വിവാഹിതയായ സ്ത്രീയ്ക്ക് കാമുകന്റെ പ്രണയസന്ദേശം; 100 വർഷം പഴക്കമുള്ള പ്രേമലേഖനം കണ്ടെത്തി അമ്മയും മകനും

Viral | വിവാഹിതയായ സ്ത്രീയ്ക്ക് കാമുകന്റെ പ്രണയസന്ദേശം; 100 വർഷം പഴക്കമുള്ള പ്രേമലേഖനം കണ്ടെത്തി അമ്മയും മകനും

തങ്ങളുടെ വീട്ടിലെ പൊട്ടിയ ഒരു ടൈലിന്റെ ഇടയിൽ നിന്നാണ് ആ അമ്മയ്ക്കും മകനും ആ കത്ത് ലഭിച്ചത്.

തങ്ങളുടെ വീട്ടിലെ പൊട്ടിയ ഒരു ടൈലിന്റെ ഇടയിൽ നിന്നാണ് ആ അമ്മയ്ക്കും മകനും ആ കത്ത് ലഭിച്ചത്.

തങ്ങളുടെ വീട്ടിലെ പൊട്ടിയ ഒരു ടൈലിന്റെ ഇടയിൽ നിന്നാണ് ആ അമ്മയ്ക്കും മകനും ആ കത്ത് ലഭിച്ചത്.

  • Share this:

    ലോകത്തിന് കൗതുകമായി യുകെയിൽ ഒരു അമ്മയും മകനും കണ്ടെത്തിയ 100 വർഷം പഴക്കമുള്ള പ്രണയലേഖനം. വിവാഹിതയായ ഒരു സ്ത്രീയും അവളുടെ കാമുകനും തമ്മിലുള്ള ബന്ധത്തെ സൂചിപ്പിക്കുന്നതായിരുന്നു ആ കത്ത് എന്നതാണ് ഏറ്റവും രസകരമായ കാര്യം.

    ദി മിറർ റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം, തങ്ങളുടെ വീട്ടിലെ പൊട്ടിയ ഒരു ടൈലിന്റെ ഇടയിൽ നിന്നാണ് ആ അമ്മയ്ക്കും മകനും ആ കത്ത് ലഭിച്ചത്. റൊണാൾഡ് ഹബ്ഗുഡ് അല്ലെങ്കിൽ ഹാൽഗുഡ് എന്ന വ്യക്തിയാണ് കത്ത് എഴുതിയിരിക്കുന്നത് എന്നാണ് മനസിലാക്കാൻ കഴിയുന്നത്. കൈയക്ഷരത്തിൽ നിന്ന് പേരിന്റെ അവസാനഭാഗം വ്യക്തമല്ല.

    "55 ഇഞ്ചിന്റെ ഞങ്ങളുടെ ടി വി താഴെ വീണ് പൊട്ടിപ്പോയിരുന്നു", കത്ത് കണ്ടെത്തിയ ലൂക്കസിന്റെ അമ്മ ഡോൺ കോർൺസ് പറയുന്നു.“തറ വൃത്തിയാക്കുന്നതിനിടയിൽ തകർന്ന തറയോടുകൾ എടുത്ത് മാറ്റാൻ ഞങ്ങൾ തീരുമാനിച്ചു. വീടിനുള്ളിൽ നിന്ന് ഒളിച്ചുവെച്ച എന്തെങ്കിലുമൊക്കെ കണ്ടുകിട്ടിയാൽ നല്ല തമാശയായിരിക്കുമല്ലേ എന്ന് അപ്പോൾ മകൻ പറയുകയും ചെയ്തു. പറഞ്ഞ് നാവ് അകത്തേക്കിടുമ്പോഴേക്കും ഈ കത്ത് ഞങ്ങൾ കണ്ടു. എല്ലാം വളരെ വിചിത്രമായി തോന്നി.”, അവർകൂട്ടിച്ചേർത്തു.

    കത്തിന്റെ ഉള്ളടക്കം മനസ്സിലാക്കാൻ ആദ്യം അവർക്ക് കഴിഞ്ഞില്ല, എന്നാൽ കത്തിന്റെ ചിത്രം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്‌തപ്പോൾ ഇത് മനസിലാക്കാൻ നിരവധി ആളുകളാണ് സഹായിച്ചതെന്ന് അവർ പറയുന്നു.

    റൊണാൾഡ് എന്ന വ്യക്തി കത്തിൽ എഴുതുന്നു: “എന്റെ പ്രിയപ്പെട്ടവളേ, എല്ലാ ദിവസവും രാവിലെ എന്നെ വന്നു കാണാൻ ശ്രമിക്കുമോ? ദയവു ചെയ്ത് ഇതേക്കുറിച്ച് ആരോടും പറയരുത്. ഇത് നിന്റെയും എന്റെയും കാതുകളുടെ മാത്രം രഹസ്യമായിരിക്കണം. കാരണം വിവാഹിതയായ ഒരു സ്ത്രീ എന്നെ കണ്ടുമുട്ടുന്നുവെന്ന് ആരെങ്കിലും അറിഞ്ഞാൽ വലിയ കുഴപ്പം ഉണ്ടാകും. അതിനാൽ പ്രിയമുള്ളവളെ നീ ഇക്കാര്യം ഓർക്കുക. ഞാൻ നിന്നെ വളരെയധികം സ്നേഹിക്കുന്നു. കഴിയുമെങ്കിൽ നീ ആരുമറിയാതെ ഫുൾവുഡ് ട്രാം കോർണറിൽ അർദ്ധരാത്രിയിൽ എല്ലാ ദിവസവും എന്നെ വന്ന് കാണുക. പ്രിയപ്പെട്ടവളേ നിന്നെ കാണാമെന്ന പ്രതീക്ഷയോടെ, നിന്റെ മാത്രം സ്വന്തം, റൊണാൾഡ്."

    'വളരെ മധുരതരം' എന്ന് അവർ തന്നെ വിശേഷിപ്പിക്കുന്ന ഈ കത്ത് കണ്ടെത്തിയതിൽ ഡോണും ലൂക്കാസും വളരെയധികം സന്തോഷത്തിലാണ്. കത്തിൽ അത് എഴുതിയ തീയതി പരാമർശിച്ചിട്ടില്ല. പക്ഷേ 80 വർഷമായി നഗരത്തിൽ ട്രാമുകൾ ഓടുന്നില്ലെന്ന് ചൂണ്ടിക്കാണിച്ച് 1920 കളിലാവാം ഈ കത്ത് എഴുതപ്പെട്ടതെന്ന് ഫേസ്ബുക്കിലെ ചിലർ അഭിപ്രായപ്പെടുന്നു. ഡോൺ പറയുന്നതനുസരിച്ച്, ഈ വീട് 1917 ലാണ് നിർമ്മിച്ചത്.

    ഓൺലൈനിൽ ചരിത്ര രേഖകൾ തിരഞ്ഞ് അജ്ഞാതനായ കാമുകന്റെ ഐഡന്റിറ്റി കണ്ടെത്താൻ പല ഇന്റർനെറ്റ് ഉപഭോക്താക്കളും ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. അത്ഭുതകരമായ ഈ കണ്ടെത്തലിനെക്കുറിച്ച് ഒരു വ്യക്തി എഴുതിയത് ഇങ്ങനെയാണ്: "നിങ്ങളുടെ വീട് എത്ര മനോഹരമായ ചരിത്രമാണ് ഒളിപ്പിച്ചു വെച്ചിരുന്നത്!" “ഫേസ്ബുക്കിൽ എന്റെ ഏറ്റവും പ്രിയപ്പെട്ട പോസ്റ്റാണിതെന്ന് ഞാൻ കരുതുന്നു! എന്തൊരു മധുരതരമായ കണ്ടെത്തൽ!!!" മറ്റൊരാൾ അഭിപ്രായപ്പെട്ടു.

    ചുവരിൽ ഈ കത്ത് ഫ്രെയിം ചെയ്ത് ഒരു ഓർമ്മക്കുറിപ്പായി സൂക്ഷിക്കാൻ ആണ് ഡോൺ ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്.

    First published:

    Tags: Love letter, Viral