• HOME
  • »
  • NEWS
  • »
  • buzz
  • »
  • UK MOM GIVES BIRTH TO BABY IN 27 SECONDS SETS RECORD GH

27 സെക്കന്റിനുള്ളിൽ കുഞ്ഞിന് ജന്മം നൽകി; ലോകത്തെ ഏറ്റവും വേഗതയേറിയ പ്രസവം ബ്രിട്ടനിൽ

38 ആഴ്ച ഗർഭിണിയായിരുന്ന യുവതി വീട്ടിൽ വെച്ചാണ് പ്രസവിച്ചത്.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങളിലൊന്നാണ് ഒരു കുഞ്ഞിന്റെ ജനനം. എല്ലുകൾ പൊടിയുന്നതിന് തുല്യമാണത്രേ പ്രസവ വേദന. പല സ്ത്രീകളും അൽപം പേടിയും ആശങ്കയോടെയുമാണ് ലേബർ റൂമിലേക്ക് കടക്കുന്നത്. എന്നാൽ, കേവലം 27 സെക്കന്റുകൾ കൊണ്ട് പ്രസവിച്ച് ഈ വേദന മറികടന്നിരിക്കുകയാണ് യുകെയിലെ ഒരു സ്ത്രീ. ലോകത്തെ ഏറ്റവും വേഗതയേറിയ പ്രസവമാണിതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

    ഹാംപ്ഷെയറിലെ ബാസിംഗ്സ്റ്റോക് സ്വദേശിയായ സോഫി ബഗ് എന്ന യുവതിയാണ് സെക്കന്റുകൾക്കുള്ളിൽ പ്രസവിച്ചത്. 38 ആഴ്ച ഗർഭിണിയായിരുന്ന ബഗ് വീട്ടിൽ വെച്ചാണ് പ്രസവിച്ചത്. അർധരാത്രി ടോയ്ലറ്റിൽ പോയതായിരുന്നു ബഗ്. എന്നാൽ സെക്കന്റുകൾക്കുള്ളിൽ പ്രസവം പൂർത്തിയായി. ഭർത്താവ് ക്രിസ് പ്രസവ സമയത്ത് വീട്ടിലുണ്ടായിരുന്നുവെന്നും കുഞ്ഞ് നേരെ അദ്ദേഹത്തിന്റെ മടിയിലേക്കാണ് ജനിച്ച് വീണതെന്നുമാണ് റിപ്പോർട്ടുകൾ. പെൺകുഞ്ഞാണ് ബഗിനും ക്രിസിനും പിറന്നിരിക്കുന്നത്.

    ഇവൾ ശരിക്കും വേഗത്തിലാണ് വന്നത്. ടൊയ്ലറ്റിനുള്ളിൽ നിന്നും സുഹൃത്തിന് മെസേജയക്കാ൯ വേണ്ടി ഫോണെടുത്തപ്പോഴേക്കും കുഞ്ഞ് കൈയിലെത്തിയിരുന്നു- മൂന്നു കുട്ടികളുടെ അമ്മയായ സോഫി ബഗ് പറഞ്ഞതായി ഡെയ്ലി മെയിൽ റിപ്പോർട്ട് ചെയ്യുന്നു. പ്രസവ വേദന ഒട്ടും ഇല്ലായിരുന്നു എന്നാണ് ബഗ് പറയുന്നത്.

    You may also like:പൊട്ടിച്ചൊഴിച്ച മുട്ടയ്ക്കുള്ളിൽ ഒരു കോഴിക്കുഞ്ഞ്; യുവതി പങ്കുവച്ച വീഡിയോ വൈറലാകുന്നു'

    രാത്രി ടോയ്ലെറ്റിൽ പോയപ്പോഴാണ് സോഫി ബഗിന് ചെറിയ പ്രയാസം തോന്നിയത്. കാലുകൾക്കിടയിലൂടെ കൈയ്യിട്ടു നോക്കിയപ്പോഴേക്കും കുഞ്ഞ് പുറത്തു വന്നിരുന്നു.  ഉട൯ തന്നെ തന്റെ ഭർത്താവിനെ സഹായത്തിന് വിളിച്ചു. ആദ്യത്തെ പുഷിൽ തന്നെ കുഞ്ഞ് ഭർത്താവിന്റെ മടിയിലെത്തി.

    You may also like:കൊറോണ വൈറസ് പരിശോധനയ്ക്ക് തേനീച്ചകൾ; കൗതുകകരമായ പഠനവുമായി ശാസ്ത്രസംഘം

    മാർച്ച് 23 നായിരുന്നു പ്രസവം. മിലി എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. കുഞ്ഞ് പൂർണ ആരോഗ്യത്തോടെയിരിക്കുന്നുവെന്നും മാതാപിതാക്കൾ പറയുന്നു. ഈയടുത്ത് യുകെയിൽ തന്നെ 21കാരിയായ യുവതി 5.8 കിലോഗ്രാം തൂക്കമുള്ള കുഞ്ഞിന് ജന്മം നൽകിയത് വാർത്തകളിൽ ഇടം പിടിച്ചിരുന്നു. യുകെയിലെ ഏറ്റവും ഭാരം കൂടിയ രണ്ടാമത്തെ നവജാതശിശുവാണ് ഈ പെൺകുഞ്ഞ്.

    മകൾ എമിലിയയെ ഗർഭിണിയായിരുന്നപ്പോൾ 21കാരിയായ അംബർ കംബർലാൻഡിന്റെ വയറ് അസാധാരണമാംവിധം വലുതായിരുന്നു. വയറിന്റെ വലിപ്പം കണ്ട് ഇരട്ടക്കുട്ടികളായിരിക്കുമെന്നാണ് ഡോക്ടർമാർ പോലും കരുതിയത്. എന്നാൽ പിന്നീടാണ് വയറ്റിൽ ഒരു കുട്ടി മാത്രമേ ഉള്ളൂവെന്ന് മനസ്സിലായത്.
    Published by:Naseeba TC
    First published:
    )}