ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും ക്യാരി സിമണ്ട്‌സും ശനിയാഴ്ച വിവാഹിതരായി. അതീവ രഹസ്യമായി വെസ്റ്റ്മിനിസ്റ്റര്‍ കത്തീഡ്രലില്‍ നടത്തിയ ചടങ്ങിലാണ് ഇരുവരും വിവാഹിതരായതെന്ന് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു. പ്രധാനമന്ത്രിയുടെ ഓഫീസിലെ മുതിര്‍ന്ന അംഗങ്ങള്‍ക്ക് പോലും വിവാഹത്തെ കുറിച്ച് വിവരം ലഭിച്ചിരുന്നില്ലെന്നും വളരെ കുറച്ചു പേരെ അവസാനനിമിഷമാണ് ക്ഷണിച്ചതെന്നും ദ സണ്‍, മെയില്‍ എന്നിവ റിപ്പോര്‍ട്ട് ചെയ്തു.
പ്രാദേശികസമയം ഉച്ചയ്ക്ക് ഒന്നര മണിയോടെ കത്തീഡ്രല്‍ അടച്ചതായും അര മണിക്കൂറിന് ശേഷം ക്യാരി സിമണ്ട്‌സ് അവിടെ എത്തിച്ചേര്‍ന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. വെള്ള നിറത്തിലെ ഗൗണ്‍ ധരിച്ചിരുന്നെങ്കിലും അവര്‍ ശിരോവസ്ത്രം ധരിച്ചിരുന്നില്ല. 2022 ജൂലായിലായിരിക്കും ഇവരുടെ വിവാഹമെന്നും സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും ക്ഷണക്കത്ത് അയച്ചതായും ഈ മാസം ആദ്യം ദ സണ്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ബ്രിട്ടനില്‍ കോവിഡ് നിയന്ത്രണങ്ങള്‍ നിലവിലുള്ളതിനാല്‍ മുപ്പത് പേര്‍ക്ക് മാത്രമാണ് വിവാഹത്തില്‍ പങ്കെടുക്കാന്‍ അനുമതിയുള്ളത്.
56 കാരനായ ബോറിസ് ജോണ്‍സണും 33 കാരിയായ ക്യാരിയും ജോണ്‍സണ്‍ 2019-ല്‍ പ്രധാനമന്ത്രിയായി ചുമതലയേറ്റ ശേഷം ഡൗണിങ് സ്ട്രീറ്റില്‍ ഒന്നിച്ചായിരുന്നു താമസം. തങ്ങള്‍ക്ക് കുഞ്ഞ് പിറക്കാന്‍ പോവുകയാണെന്നും വിവാഹനിശ്ചയം കഴിഞ്ഞതായും ഇവർ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെ 2020 ഏപ്രിലില്‍ ഇവര്‍ക്ക് ആണ്‍കുട്ടി പിറക്കുകയും ചെയ്തു.
സ്വകാര്യ ജീവിതം നയിക്കുന്ന വ്യക്തി ആയതിനാൽ 'ബോങ്കിങ് ജോണ്‍സണ്‍' എന്ന പേരും ബോറിസിന് എതിരാളികൾ നൽകിയിരുന്നു. സ്വന്തം പാര്‍ട്ടിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി തന്നെ വിവാഹേതര ബന്ധത്തെ കുറിച്ചുള്ള ബോറിസ് ജോണ്‍സന്റെ രഹസ്യം ഒരു തവണ തുറന്നുകാട്ടി. നേരത്തെ രണ്ടു തവണ ബോറിസ് വിവാഹിതനായിട്ടുണ്ട്. രണ്ടാമത് വിവാഹം ചെയ്ത അഭിഭാഷകയായ മറീന വീലറുമായുള്ള ബന്ധം 2018 ലാണ് ബോറിസ് അവസാനിപ്പിച്ചത്. ഈ ബന്ധത്തിൽ നാലു കുട്ടികളുണ്ട്.
യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം ചെൽസിക്ക്. എതിരില്ലാത്ത ഒരു ഗോളിന് മാഞ്ചസ്റ്റർ സിറ്റിയെ പരാജയപ്പെടുത്തിയാണ് ചെൽസിയുടെ കിരീട നേട്ടം. കന്നി കീരീടമെന്ന സിറ്റിയുടെ മോഹം തല്ലിക്കെടുത്തി ചെൽസി ചാമ്പ്യൻസ് ലീഗ് കിരീടത്തിൽ മുത്തമിട്ടത്. 43-ാം മിനിറ്റിൽ കായ് ഹാവെർട്സാണ് ചെൽസിയുടെ വിജയ ഗോൾ നേടിയത്. മാസൺ മൗണ്ടിന്റെ ത്രൂ പാസിൽ പിറന്ന ഗോൾ . ചാമ്പ്യൻസ് ലീഗിൽ കായ് ഹാവെർട്ട്സിന്റെ ആദ്യ ഗോളായിരുന്നു ഇത്. ചാമ്പ്യൻസ് ലീഗിൽ ചെൽസിയുടെ രണ്ടാം കിരീട നേട്ടം. ഇതിന് മുമ്പ് രണ്ടുവട്ടം ഫൈനൽ കളിച്ച ചെൽസി 2012-ൽ ജേതാക്കളായിരുന്നു.
ഇംഗ്ലീഷ് പ്രീമിയർ ലീഗും ലീഗ് കപ്പും നേടിയ മാഞ്ചെസ്റ്റർ സിറ്റിക്ക് ചാമ്പ്യൻസ് ലീഗും നേടി ഹാട്രിക്ക് തികയ്ക്കാനായില്ല. . എല്ലാ കിരീടവും നേടിക്കൊടുത്ത പരിശീലകൻ എന്ന നേട്ടം പെപ് ഗ്വാർഡിയോളയ്ക്കും സ്വന്തമാക്കാനായില്ല. അതേസമയം കഴിഞ്ഞ സീസണിൽ പിഎസ്ജി പരിശീലകനായി ഫൈനലിൽ തോൽവിയറിഞ്ഞ തോമസ് ടൂഹൽ ഇത്തവണ ചെൽസിക്കായി വിജയക്കൊടി നാട്ടി.
Also Read
യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനൽ: കന്നിക്കിരീടം തേടി സിറ്റി, ചെൽസിക്ക് രണ്ടാമൂഴംമത്സരത്തിന്റെ തുടക്കത്തിൽ തന്നെ ഇരു ടീമുകളും മികച്ച ആക്രമണമാണ് പുറത്തെടുത്തത്. അവസരങ്ങൾ കൂടുതൽ ലഭിച്ചത് സിറ്റിക്കാണെങ്കിലും ചെൽസി പ്രതിരോധം ഭേദിക്കാനായില്ല.
ഇരു ടീമുകളും തമ്മിലുള്ള നേർക്കുനേർ കണക്കുകളിൽ സിറ്റിയും ചെൽസിയും ഇതുവരെ 169 മത്സരങ്ങളിൽ ഏറ്റുമുട്ടിയിട്ടുണ്ട്. ചെൽസി എഴുപത് കളിയിലും സിറ്റി 59 കളിയിലും ജയിച്ചു. ബാക്കി മത്സരങ്ങൾ സമനിലയിൽ അവസാനിച്ചു.