• HOME
  • »
  • NEWS
  • »
  • buzz
  • »
  • Viral | വീട്ടിലെ ചിലന്തിയെ പിടിക്കാൻ വിളിച്ച സ്ത്രീക്ക് പണികൊടുത്ത് പോലീസ്

Viral | വീട്ടിലെ ചിലന്തിയെ പിടിക്കാൻ വിളിച്ച സ്ത്രീക്ക് പണികൊടുത്ത് പോലീസ്

തൻെറ വീട്ടിലുള്ള വലിയ ചിലന്തിയെ തുരത്തുന്നതിനായി ആരെയെങ്കിലും പറഞ്ഞുവിടണമെന്നാണ് പോലീസിൽ വിളിച്ച് സ്ത്രീ പറഞ്ഞത്.

woman called police by afraid of spider

woman called police by afraid of spider

  • Last Updated :
  • Share this:
    വീട്ടിൽ കണ്ട വലിയ ചിലന്തിയിൽ നിന്ന് രക്ഷതേടി വിളിച്ച സ്ത്രീയോട് ഇനി മേലാൽ ഇതാവർത്തിക്കരുതെന്ന് പോലീസ്! യുകെയിലെ ഒരു സ്ത്രീയാണ് ചിലന്തിയെ കണ്ട് പേടിച്ച് പോലീസിനെ വിളിച്ചത്. സ്ത്രീ വിളിച്ച് സംസാരിക്കുന്നതിൻെറ വീഡിയോ ക്ലിപ്പ് വെസ്റ്റ് യോർക്ക് ഷെയർ പോലീസ് ട്വിറ്ററിൽ ഷെയർ ചെയ്തിട്ടുണ്ട്. തൻെറ വീട്ടിലുള്ള വലിയ ചിലന്തിയെ തുരത്തുന്നതിനായി ആരെയെങ്കിലും പറഞ്ഞുവിടണമെന്നാണ് പോലീസിൽ വിളിച്ച് സ്ത്രീ പറഞ്ഞത്. “നിങ്ങളുടെ വീട്ടിലെ ചിലന്തിയെ പിടിക്കുന്നതിന് വേണ്ടി ദയവ് ചെയ്ത് 999ലേക്ക് ഡയൽ ചെയ്യരുത്,” ഇങ്ങനെയൊരു ക്യാപ്ഷനുമായാണ് പോലീസ് ഓഡിയോ ക്ലിപ്പ് ഷെയർ ചെയ്തിരിക്കുന്നത്.

    “ഞങ്ങളുടെ 999 എമർജെൻസി ലൈനിലേക്ക് വന്ന അനാവശ്യമായ ഒരു കോളാണിത്. ദിവസവും ശരാശരി 120 കോളുകളെങ്കിലും ഈ ലൈനിൽ ഞങ്ങൾക്ക് വരുന്നുണ്ട്. ജീവന് തന്നെ ഭീഷണിയുള്ളതും, അപകടത്തിൽ പെട്ടതുമായ നിരവധി കോളുകൾ ഞങ്ങൾക്ക് ലഭിക്കാറുണ്ട്. അതിനിടയിൽ ഇത്തരത്തിലുള്ള അനാവശ്യ ആവശ്യങ്ങൾക്കായി ദയവ് ചെയ്ത് വിളിക്കാതിരിക്കുക. അത്യാവശ്യമായി സഹായം ആവശ്യമുള്ളവരുടെ അവസരമാണ് നിങ്ങൾ നഷ്ടപ്പെടുത്തുന്നത്.” പോലീസ് വ്യക്തമാക്കി.

    “നിങ്ങൾക്ക് എൻെറ ഈ ആവശ്യം കേട്ട് എന്നോട് ദേഷ്യം തോന്നിയേക്കാം. എന്നാൽ ഞാൻ അക്ഷരാർഥത്തിൽ നിരവധി പേരെ വിളിച്ച് സഹായം അഭ്യർഥിച്ചതിന് ശേഷമാണ് നിങ്ങളെ വിളിക്കുന്നത്. നിങ്ങളെൻെറ അവസാനത്തെ പ്രതീക്ഷയാണ്. എൻെറ വീട്ടിൽ നിന്നും ഈ ചിലന്തിയെ എടുത്ത് മാറ്റുന്നതിന് ആരെങ്കിലും വന്നേ പറ്റൂ. ഇത് വളരെ വലിയ ചിലന്തിയാണ്. ഞാൻ തമാശ പറയുകയാണെന്ന് ദയവ് ചെയ്ത് നിങ്ങൾ വിചാരിക്കരുത്,” സ്ത്രീ ഓഡിയോ ക്ലിപ്പിൽ പറയുന്നത് ഇങ്ങനെയാണ്.

    “നിർഭാഗ്യവശാൽ നിങ്ങളുടെ വീട്ടിൽ വന്ന് ചിലന്തിയെ എടുത്ത് കളയാൻ പോലീസിന് സാധിക്കില്ലെന്ന് അറിയിക്കട്ടെ,” ഫോണെടുത്ത ഉദ്യോഗസ്ഥൻെറ മറുപടി ഇങ്ങനെയായിരുന്നു. ഓഡിയോ ക്ലിപ്പ് ഇതിനോടകം തന്നെ ആയിരക്കണക്കിന് പേർ കേട്ട് കഴിഞ്ഞിട്ടുണ്ട്. ഇത്തരത്തിൽ പോലീസുകാരുടെ സമയം കളയുന്നവർ കടുത്ത അനീതിയാണ് ചെയ്യുന്നതെന്ന് തന്നെയാണ് ട്വിറ്റർ ലോകത്തിൻെറ പൊതുവിലുള്ള അഭിപ്രായം. “അവരുടെ അഡ്രസ്സും വിശദാംശങ്ങളും ചോദിച്ചറിഞ്ഞതിന് ശേഷം പിഴയടപ്പിക്കുകയായിരുന്നു ചെയ്യേണ്ടിയിരുന്നത്,” ഒരാളുടെ കമൻറ് ഇങ്ങനെയാണ്. പോലീസിൻെറ സമയം കളഞ്ഞതിന് ഇവരിൽ നിന്ന് പണം ഈടാക്കുകയാണ് ചെയ്യേണ്ടതെന്ന് മറ്റൊരാൾ അഭിപ്രായപ്പെട്ടു.

    നിരവധി പേർ പോലീസ് ഷെയർ ചെയ്ത ഓഡിയോ ക്ലിപ്പ് റീഷെയർ ചെയ്തിട്ടുണ്ട്. “999 ദുരുപയോഗം ചെയ്യുന്നവരെ ട്രാക്ക് ചെയ്യുകയും അവരിൽ നിന്ന് പിഴ ഈടാക്കുകയും ചെയ്യണം,” വീഡിയോ ഷെയർ ചെയ്ത മറ്റൊരാൾ ക്യാപ്ഷൻ കൊടുത്തിട്ടുള്ളത് ഇങ്ങനെയാണ്.

    ചിലന്തിയുമായി ബന്ധപ്പെട്ട് ഇത്തരത്തിൽ നിരവധി സംഭവങ്ങൾ വാർത്തയാകാറുണ്ട്. ഓസ്ട്രേലിയയിലെ ക്യൂൻസ‍്‍ലാൻറ് ആരോഗ്യമന്ത്രി വാർത്താസമ്മേളനത്തിൽ സംസാരിക്കവേ അവരുടെ കാലിൽ ഒരു ചിലന്തി വന്നിരുന്നു. വിഷമുള്ള ചിലന്തിയായിരുന്നു ഇത്. 2021ൽ കൊറോണ വൈറസുമായി ബന്ധപ്പെട്ട വിവരങ്ങൾ മാധ്യമപ്രവർത്തകരുമായി സംസാരിക്കുമ്പോഴായിരുന്നു സംഭവം. ഏതായാലും മന്ത്രി യാതൊരു തരത്തിലുള്ള ഭയവും കൂടാതെ അതിനെ മാറ്റുകയാണ് ചെയ്തത്.
    Published by:Amal Surendran
    First published: