വിവാഹമോചനം സ്വയം ആഘോഷിച്ച് യുകെ വനിത. പല തരം പാർട്ടികൾ കേട്ട് പരിചമുണ്ടെങ്കിലുംവിവാഹമോചന പാർട്ടി ഏറെ കൗതുകമുള്ളവാക്കുന്നതാണ്. 45 വയസ്സുകാരിയും പ്രൊഫഷണൽ അക്കൗണ്ട്സ് മാനേജർ കൂടിയായ സോണിയ ഗുപ്തയാണ് വിവാഹമോചനത്തെ ആഘോഷമാക്കി വൈറലായത്.
യുകെയിലെ തന്റെ വസതിയിലാണ് സോണിയ വർണ്ണാഭമായ ഡിവോഴ്സ് പാർട്ടി സംഘടിപ്പിച്ചത്. തന്റെ 17 വർഷത്തെ ദാമ്പത്യത്തിന്റെ ഔദ്യോഗിക അന്ത്യം ആഘോഷിക്കാൻ കുടുംബത്തെയും സുഹൃത്തുക്കളെയും ക്ഷണിക്കുകയും ചെയ്തു. മനോഹരമായ വസ്ത്രം ധരിച്ചും പാർട്ടി നന്നായി അലങ്കരിച്ചുമാണ് സോണിയ കുടുംബത്തിനും സുഹൃത്തുക്കൾക്കുമായി വിരുന്നൊരുക്കിയത്. കൂടാതെ "ഫൈനലി ഡിവോഴ്സ്ഡ് "എന്ന സാഷും അവർ ധരിച്ചിരുന്നു. സോണിയയ്ക്ക് വിവാഹത്തിൽ രണ്ട് മക്കളാണ് ഉള്ളത്.
തന്റെ വിവാഹവും വിവാഹ ജീവിതവും പാർട്ടിയും മുഖ്യ പ്രമേയമാക്കി മാറ്റി സോണിയ വിവാഹം തന്റെ വ്യക്തിത്വത്തെ എത്തരത്തിലാണ് ബാധിച്ചതെന്ന് വിവരിച്ചു. സോണിയയും ഭർത്താവും തമ്മിൽ നല്ല പൊരുത്തമില്ലെന്ന് ആദ്യമേ തന്നെ അറിയാമായിരുന്നു.
സോണിയ 2003 ൽ ഇന്ത്യയിൽ വെച്ചാണ് വിവാഹിതയായത്. എന്നാൽ ഏതാനും വർഷങ്ങൾക്ക് ശേഷം, അവൾ ദാമ്പത്യത്തിലെ പൊരുത്തക്കേടുകൾ മനസ്സിലാക്കുകയായിരുന്നു. എന്നിരുന്നാലും, വർഷങ്ങളായി കാര്യങ്ങൾ നല്ല രീതിയിൽ വരാൻ അവൾ പരിശ്രമിച്ചു.
"എന്റെ തീരുമാനത്തെക്കുറിച്ച് ഞാൻ എന്റെ കുടുംബത്തോട് പറഞ്ഞപ്പോൾ, എന്റെ കുടുംബത്തിൽ നിന്ന് ഒരു പിന്തുണയും തുടക്കത്തിൽ ഉണ്ടായിരുന്നില്ല. പക്ഷേ എന്റെ സുഹൃത്തുക്കളും എന്റെ മക്കൾ മിഖാലും ഷായും എന്റെ യാത്രയെ പിന്തുണയ്ക്കാൻ ഉണ്ടായിരുന്നു," വിവാഹമോചനത്തെക്കുറിച്ച് സോണിയ പറഞ്ഞു.
ഏഷ്യൻ സിംഗിൾ പാരന്റ് നെറ്റ്വർക്കിൽ നിന്നും തനിക്ക് സഹായമുണ്ടായതായും ഈ 45-കാരി കൂട്ടിച്ചേർത്തു. പിന്നീട് തീരുമാനത്തെ അവളുടെ മാതാപിതാക്കളും പിന്തുണച്ചു. തൻ്റെ വിവാഹ ജീവിതത്തിൽ നിന്നും ധീരമായി പുറത്ത് കടന്നു എന്നത് കാണിക്കാനാണ് അവൾ ഇത്തരത്തിൽ ഒരു വിവാഹമോചന പാർട്ടി സംഘടിപ്പിച്ചത്.
2018 ലാണ് വിവാഹമോചനത്തിനായുള്ള നീക്കങ്ങൾ ആരംഭിച്ചത്. പക്ഷേ അത് മൂന്ന് വർഷത്തേക്ക് നീണ്ടു. ഒടുവിൽ, നിരവധി ചർച്ചകൾ, കോടതിയിൽ ഹാജരാക്കൽ, വിചാരണകൾ, വിയോജിപ്പുകൾ എന്നിവയ്ക്ക് ശേഷം വിവാഹമോചനം ഉറപ്പിക്കുകയും അവളുടെ വിവാഹം ഔദ്യോഗികമായി അവസാനിക്കുകയും ചെയ്തു.
"വിവാഹമോചനത്തിന് ശേഷം ജീവിതമില്ലെന്ന് ആളുകൾ സാധാരണയായി വിശ്വസിക്കുന്നു, അതിനുശേഷം നിങ്ങളുടെ ജീവിതം അവസാനിക്കും എന്നാണ് പലരുടെയും കാഴ്ചപ്പാട്. എന്നാൽ വാസ്തവത്തിൽ, വിവാഹ മോചനത്തോടെ എൻ്റെ ജീവിതം ആരംഭിക്കുകയാണ് ചെയ്തത്. ഈ വർഷങ്ങളിൽ ഞാൻ വളരെയധികം പഠിക്കുകയും കൂടുതൽ ശക്തയായ വ്യക്തിയായി മാറുകയും ചെയ്തു. ഇപ്പോൾ എനിക്ക് ജയിൽ മോചിതയായതുപോലെ ഒരു സ്വാതന്ത്ര്യം തോന്നുന്നു. ഇപ്പോൾ ഞാൻ എന്റെ ഏറ്റവും മികച്ച ജീവിതമാണ് നയിക്കുന്നത്, ”സോണിയ പറഞ്ഞു.
Published by:Sarath Mohanan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.