• HOME
  • »
  • NEWS
  • »
  • buzz
  • »
  • Jobs | പൂച്ച പരിപാലനം മുതൽ ഓൺലൈൻ സർവേ വരെ; ഫ്രീലാൻസ് ജോലി ചെയ്ത് യുവതി നേടുന്നത് ലക്ഷങ്ങൾ

Jobs | പൂച്ച പരിപാലനം മുതൽ ഓൺലൈൻ സർവേ വരെ; ഫ്രീലാൻസ് ജോലി ചെയ്ത് യുവതി നേടുന്നത് ലക്ഷങ്ങൾ

ഏകദേശം 2000 പൗണ്ട് അഥവാ രണ്ട് ലക്ഷം രൂപയാണ് അവർ ഇത്തരം ചെറിയ ജോലികളിലൂടെ വരുമാനം ഉണ്ടാക്കുന്നത്.

  • Share this:
    കോവിഡ് (Covid)പ്രതിസന്ധിക്ക് ശേഷം ഫ്രീലാൻസ് ജോലികൾക്കും (Freelance Jobs) പാർട് ടൈം (Part Time)ജോലികൾക്കും ലോകത്തെമ്പാടും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. സ്വന്തമായി ജോലി ഉണ്ടെങ്കിലും മറ്റ് വരുമാന സ്രോതസ്സുകൾ കൂടി സജീവമാക്കാൻ എല്ലാവരും ശ്രമം നടത്തുന്നു. ഇംഗ്ലണ്ടിലെ യോർക്ക് സ്വദേശിയായ ഗെമ്മയെ സംബന്ധിച്ചിടത്തോളം ജീവിക്കാൻ നിലവിലുള്ള പ്രധാന ജോലി വേണമെന്നില്ല. സൈഡ് ജോലികളിലൂടെ അവർ അമ്പരപ്പിക്കുന്ന വരുമാനമാണ് ഉണ്ടാക്കുന്നത്. ഏകദേശം 2000 പൗണ്ട് അഥവാ രണ്ട് ലക്ഷം രൂപയാണ് അവർ ഇത്തരം ചെറിയ ജോലികളിലൂടെ വരുമാനം ഉണ്ടാക്കുന്നത്.

    33കാരിയായ ഗെമ്മ ഗെംബോബ്സ് ക്രാഫ്റ്റ്സ് എന്ന പേരിൽ സ്വന്തമായി ഒരു ക്രാഫ്റ്റ്സ് ബിസിനസ് നടത്തുന്നുണ്ട്. 2014ൽ ആണ് അവർ ഈ സംരംഭം തുടങ്ങിയത്. അധിക വരുമാനം നേടുന്നതിനായി അവർ മറ്റ് ജോലികളും കണ്ട് പിടിച്ച് ചെയ്യാൻ തുടങ്ങി. ഓൺലൈൻ സർവേ, മിസ്റ്ററി ഷോപ്പിങ്, പൂച്ചകളെ പരിപാലിക്കൽ എന്നിവ അവയിൽ ചിലത് മാത്രം. “ക്രാഫ്റ്റ് ബിസിനസിൽ നിന്ന് എനിക്ക് വലിയ വരുമാനം ലഭിച്ചിരുന്നില്ല. എൻെറ ഹോബിയായ ഈ ജോലി ഞാൻ വർഷങ്ങളായി ചെയ്യുന്നുണ്ടായിരുന്നു. എന്നാൽ അതിൽ നിന്ന് വലിയ വരുമാനമൊന്നും ലഭിക്കില്ലെന്ന് ഞാൻ തിരിച്ചറിയുന്നത് ഏറെ വൈകിയാണ്,” ഒരു ഓൺലൈൻ ബ്ലോഗിൽ ഗെമ്മ എഴുതിയതായി ദി മിറർ റിപ്പോർട്ട് ചെയ്യുന്നു.

    ഇതോടെയാണ് മറ്റ് വരുമാന സ്രോതസ്സുകൾ ഗെമ്മ അന്വേഷിക്കാൻ തുടങ്ങിയത്. “എൻെറ പ്രധാന വരുമാനം സൈഡ് ജോലികളിൽ നിന്ന് ലഭിക്കുന്ന വരുമാനത്തേക്കാൾ വളരെ കുറവാണ്,” ഗെമ്മ പറഞ്ഞു. എപ്പോഴും എന്തെങ്കിലും ചെയ്ത് ആക്ടീവായി ഇരിക്കുന്നത് തനിക്ക് വലിയ സന്തോഷം പകരുന്നുവെന്നും അവർ പറഞ്ഞു. “ചെറുജോലികൾ ചെയ്യുന്നത് മാനസികമായി എനിക്ക് വലിയ ആശ്വാസമാണ്. നേരത്തെ ഞാൻ വല്ലാതെ ബുദ്ധിമുട്ടിയിരുന്നു,” ഗെമ്മ കൂട്ടിച്ചേർത്തു.

    സാധാരണ ജോലികൾ വല്ലാതെ ബോറടിപ്പിക്കുന്നതാണ്. അിതനാലാണ് വ്യത്യസ്ത ജോലികൾ ചെയ്യാൻ ശ്രമിച്ച് തുടങ്ങിയത്. ഇതിലൂടെ നിരവധി ബന്ധങ്ങളാണ് തനിക്ക് ലഭിച്ചത്. തൻെറ സൈഡ് ജോലികളിൽ നിന്ന് ലഭിക്കുന്ന വരുമാനത്തിൻെറ പകുതിയോളവും പൂച്ചകളെ പരിപാലിക്കുന്നത് പോലുള്ള ജോലിയിൽ നിന്നാണ് ലഭിക്കുന്നതെന്നും ഗെമ്മ പറഞ്ഞു. പൂച്ചകളെ നോക്കുന്ന ജോലിയിൽ നിന്ന് ആയിരം പൗണ്ട് വരെ (ഏകദേശം 1 ലക്ഷം രൂപ) ലഭിക്കുന്നുണ്ട്. മിസ്റ്ററി ഷോപ്പിങ്ങിലൂടെ 40000 രൂപയോളവും ഓൺലൈൻ ജോലികളിലൂടെ 10000 രൂപയും തനിക്ക് വരുമാനം ലഭിക്കുന്നുണ്ടെന്നും ഗെമ്മ കൂട്ടിച്ചേർത്തു. തൻെറ ജോലികളെക്കുറിച്ചും വരുമാനത്തെക്കുറിച്ചുമെല്ലാം വിവരങ്ങൾ നൽകുന്ന ഒരു ഇൻസ്റ്റഗ്രാം പേജും ഗെമ്മയുടേതായുണ്ട്. മറ്റുള്ളവരെ സഹായിക്കാൻ ജോലികളുടെ വിശദാംശങ്ങളും അവർ ഇതിലൂടെ പങ്കുവെക്കുന്നു. പ്രചോദിപ്പിക്കുന്ന തരത്തിലുള്ള കുറിപ്പുകളും അവർ ഈ പേജിലൂടെ ഷെയർ ചെയ്യുന്നുണ്ട്. സൈഡ് ജോലികളിലൂടെ തനിക്ക് വരുമാനം നേടിത്തന്നതിൽ ഇൻസ്റ്റഗ്രാമിന് വലിയ പങ്കുണ്ടെന്ന് ഗെമ്മ പറഞ്ഞു. പുതിയ ജോലികൾ ലഭിക്കുന്നതിനും കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനും കാരണമായത് ഇൻസ്റ്റഗ്രാം ആണെന്നും അവർ കൂട്ടിച്ചേർത്തു.
    Published by:Sarath Mohanan
    First published: