നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • 'ഒടുക്കത്തെ സ്പീഡ്'; സൂപ്പര്‍ മാര്‍ക്കറ്റിലെ കാഷ്യറുടെ സ്‌കാനിംഗ് വേഗത കണ്ട യുവതിയുടെ പ്രതികരണം

  'ഒടുക്കത്തെ സ്പീഡ്'; സൂപ്പര്‍ മാര്‍ക്കറ്റിലെ കാഷ്യറുടെ സ്‌കാനിംഗ് വേഗത കണ്ട യുവതിയുടെ പ്രതികരണം

  ഒരു യുവതിക്ക്, പ്രാദേശിക ഷോപ്പിലെ ഒരു കാഷ്യറുടെ 'ക്രൂരമായ' വേഗത, മാനസികമായ ആഘാതം സൃഷ്ടിക്കുന്ന തരത്തിലുള്ള അനുഭവമാണ് വരുത്തിവച്ചത്.

  • Share this:
   സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ നിന്നും ഗ്രോസറി ഷോപ്പുകളില്‍ നിന്നുമൊക്കെ സാധനങ്ങള്‍ വാങ്ങി കഴിഞ്ഞാല്‍, ബില്ലിംഗ് കൗണ്ടറിലെ നടപടികള്‍ക്ക് വേഗതയുള്ള കാഷ്യര്‍ വേണമെന്നായിരിക്കും സാധാരണ എല്ലാവരും കരുതുന്നത്. വേഗതയില്‍ കാര്യങ്ങള്‍ നീക്കുന്ന കാഷ്യറെ ലഭിക്കുകയാണെങ്കില്‍ അത് ഒരു ഭാഗ്യം തന്നെയാണ്. എന്നാല്‍, വടക്കന്‍ ഇംഗ്ലണ്ടിലെ ഗ്വിസ്ബറോയില്‍ നിന്നുള്ള ഒരു യുവതിക്ക്, പ്രാദേശിക ഷോപ്പിലെ ഒരു കാഷ്യറുടെ 'ക്രൂരമായ' വേഗത, മാനസികമായ ആഘാതം സൃഷ്ടിക്കുന്ന തരത്തിലുള്ള അനുഭവമാണ് വരുത്തിവച്ചത്.

   ഇംഗ്ലണ്ടിലെ പ്രാദേശിക മാധ്യമമായ ടീസൈഡ് ലൈവിനോട് സംസാരിക്കുന്നതിനിടെയായിരുന്നു യുവതി തനിക്ക് പ്രദേശത്തെ ആല്‍ഡി സൂപ്പര്‍ മാര്‍ക്കറ്റിലെ ഒരു ബ്രാഞ്ചില്‍ നിന്നുണ്ടായ സമീപകാല അനുഭവം പങ്കുവച്ചത്. അന്ന് ഷോപ്പിംഗിന് പോയപ്പോള്‍ തന്റെ മൂന്ന് കുട്ടികളും കൂടെയുണ്ടായിരുന്നുവെന്നും യുവതി പറയുന്നു. അപമാനിക്കുന്ന തരത്തില്‍, പരുഷമായി പെരുമാറുന്ന ആ കാഷ്യറുമായി കണ്ടുമുട്ടുന്നത് വരെ മറ്റെല്ലാ സമയത്തെയും പോലെ ഷോപ്പിംഗ് കാര്യങ്ങള്‍ വളരെ സുഗമമായി തന്നെ നടന്നു.

   കാഷ്യര്‍ സാധനങ്ങള്‍ സ്‌കാന്‍ ചെയ്യുന്ന നടപടികള്‍ അതിവേഗതയില്‍ നടത്തിയപ്പോള്‍ തന്റെ പായ്ക്കറ്റുകള്‍ തറയില്‍ വീഴാന്‍ കാരണമായെന്ന് യുവതി പറഞ്ഞു. ഒരു മെഷീന്‍ പോലെ അയാള്‍ കാര്യങ്ങള്‍ ചെയ്തുക്കൊണ്ടിരുന്നു. സ്‌കാന്‍ ചെയ്ത സാധനങ്ങള്‍ ശേഖരിക്കുമ്പോള്‍, പാക്കിംഗ് വേഗത്തിലാക്കാന്‍ അയാള്‍ നിര്‍ദ്ദേശിക്കുന്നുണ്ടായിരുന്നു. വേണ്ടത്ര വേഗത്തില്‍ പായ്ക്ക് ചെയ്യാത്തത് അവളുടെ തെറ്റാണെന്നാണ് കാഷ്യര്‍ യുവതിയോട് പ്രതികരിച്ചത്.

   വേഗതയുമായി പൊരുത്തപ്പെടാന്‍ കഴിയാതെ സ്‌കാനിംഗ് നിര്‍ത്താന്‍ ആയാളോട് ആവശ്യപ്പെട്ടു. അയാള്‍ തനിക്ക് നേരെ സാധനങ്ങള്‍ എറിയുകയാണെന്നായിരുന്നു അവള്‍ക്ക് തോന്നിയിരുന്നത്. വേഗത്തില്‍ എത്തുന്ന സാധനങ്ങള്‍ കൈപ്പിടിയിലാക്കാന്‍ ശ്രമിച്ചെങ്കിലും ഒടുവില്‍ ഒരു ഫുഡ് ടിന്‍ തറയില്‍ വീണപ്പോള്‍ അവള്‍ വിറച്ചുപ്പോയി, അവള്‍ ആകെ തകര്‍ന്നു. ഇതിനുശേഷം, മറ്റൊരു ജീവനക്കാരന്‍ കൗണ്ടറിലേക്ക് കയറി തന്നെ സഹായിച്ചു.

   ആ സംഭവം തന്നെ വ്യക്തപരമായി ബാധിക്കുകയും തന്റെ ആത്മവിശ്വാസം തകര്‍ത്തെന്നും അവര്‍ പറഞ്ഞു. മൂന്ന് കുട്ടികളുമൊത്തുള്ള ഷോപ്പിംഗിലെ ചെക്കൗട്ടില്‍ പരിഭ്രാന്തിയും ഉത്കണ്ഠയും അനുഭവിക്കാതെ ഷോപ്പ് വിടുകയെന്നത് കടുത്ത ഒരു വെല്ലുവിളിയാണ്. ആല്‍ഡിയുടെ കസ്റ്റമര്‍ കെയര്‍ ടീമിന് തനിക്കുണ്ടായ അനുഭവം അറിയിച്ചതായും യുവതി പറഞ്ഞു.

   ഷോപ്പിലെ മറ്റ് ആല്‍ഡി ജീവനക്കാരുടെ ശ്രമങ്ങളെ യുവതി അഭിനന്ദിക്കുന്നണ്ടെങ്കിലും താന്‍ 10 വര്‍ഷത്തിലേറെയായി ഷോപ്പിംഗ് നടത്തുന്ന ആ ബ്രാഞ്ച് സ്റ്റോറിലേക്ക് ഇപ്പോള്‍ പോകുന്നതില്‍ ആശങ്കയുണ്ടെന്നാണ് യുവതി പറയുന്നത്. തങ്ങളുടെ സ്റ്റോറില്‍ നിന്ന് യുവതിക്കുണ്ടായ അനുഭവത്തിന് ആല്‍ഡി സ്റ്റോറുകളുടെ വക്താവ് ക്ഷമ ചോദിച്ചിരുന്നു.

   കമ്പനി ഇപ്പോള്‍ അവളോട് ക്ഷമ ചോദിക്കുകയും ഭാവിയില്‍ ഇത്തരം കാര്യങ്ങള്‍ വീണ്ടും അനുഭവിക്കേണ്ടിവരില്ലെന്ന് ഉറപ്പ് നല്‍കുവെന്നും വക്താവ് അറിയിച്ചിട്ടുണ്ട്. ആല്‍ഡിയുടെ സ്റ്റോറുകളില്‍ എത്തുന്ന ഓരോ വ്യക്തിഗത ഉപഭോക്താവിനും അനുയോജ്യമായ വേഗതയില്‍ പ്രവര്‍ത്തിക്കാന്‍ അവരുടെ ജീവനക്കാര്‍ക്ക് പരിശീലനം നല്‍കിയതായും അദ്ദേഹം വ്യക്തമാക്കി.
   Published by:Karthika M
   First published: