• HOME
 • »
 • NEWS
 • »
 • buzz
 • »
 • Guinness Record | മകന്റെ പ്രാം തള്ളി 10km ഓട്ടം; ഗിന്നസ് ബുക്കില്‍ ഇടം നേടി യുവതി

Guinness Record | മകന്റെ പ്രാം തള്ളി 10km ഓട്ടം; ഗിന്നസ് ബുക്കില്‍ ഇടം നേടി യുവതി

ഹെര്‍ട്ട്‌ഫോര്‍ഡ്ഷയറിലെ സെന്റ് ആല്‍ബന്‍സ് സ്വദേശിനിയായ 36കാരി 40 മിനിറ്റും 4 സെക്കന്‍ഡും കൊണ്ടാണ് പുതിയ റെക്കോര്‍ഡ് സൃഷ്ടിച്ചത്.

 • Last Updated :
 • Share this:
  പ്രാം (Pram) തള്ളിക്കൊണ്ട് ഗിന്നസ് ബുക്കില്‍ (Guinness Book of Records) ഇടം നേടി ഇംഗ്ലണ്ട് സ്വദേശിനി. രണ്ട് കുട്ടികളുടെ അമ്മയായ ഹെതര്‍ ഹാന്‍ (Heather Hann) ആണ് റെക്കോര്‍ഡ് സ്ഥാപിച്ചത്. ഹെമല്‍ ഹെംപ്‌സ്റ്റെഡിലെ ഹെര്‍ട്‌സ് ഫാസ്റ്റ് 10k റേസ് ആണ് ഹെതര്‍ ഹാന്‍ പൂര്‍ത്തിയാക്കിയത്. ഹെര്‍ട്ട്‌ഫോര്‍ഡ്ഷയറിലെ സെന്റ് ആല്‍ബന്‍സ് സ്വദേശിനിയായ 36കാരി 40 മിനിറ്റും 4 സെക്കന്‍ഡും കൊണ്ടാണ് പുതിയ റെക്കോര്‍ഡ് സൃഷ്ടിച്ചത്. ഈ നേട്ടത്തോടെ ഹെതര്‍ ഗിന്നസ് ബുക്കില്‍ ഇടം നേടി.

  ജൂലൈയിലാണ് ഹെതര്‍ ഈ നേട്ടം സ്വന്തമാക്കിയത്. ചൂട് 28 ഡിഗ്രിയില്‍ എത്തിയ ദിവസമാണ് അവർ ഈ നേട്ടം കൈവരിച്ചത് എന്നത് ശ്രദ്ധേയമാണ്. റെക്കോര്‍ഡ് സ്വീകരിക്കുന്നതിന് ആവശ്യമായ എല്ലാ തെളിവുകളും ഗിന്നസിന് സമര്‍പ്പിച്ചതിനു ശേഷം ഹെതര്‍ ഔദ്യോഗിക ലോക റെക്കോര്‍ഡിന് ഉടമയായി.

  'ഞാന്‍ ഇപ്പോള്‍ ചന്ദ്രനേക്കാള്‍ ഉയരത്തിലാണ്. കാരണം, എന്റെ ലോക റെക്കോര്‍ഡിന് ഗിന്നസ് അംഗീകാരം നല്‍കി', സെന്റ് ആല്‍ബന്‍സ് സ്‌ട്രൈഡേഴ്‌സ് റണ്ണിംഗ് ക്ലബ്ബിലെ അംഗമായ ഹെതര്‍ യുപിഐയോട് പറഞ്ഞു. തന്റെ ആദ്യത്തെ കുഞ്ഞിന്റെ ജനനത്തിനു ശേഷമാണ് ഹെതര്‍ ബഗ്ഗി ഓട്ടം ആരംഭിച്ചത്.

  ''എന്റെ മകനോടൊപ്പം ഒരു ലോക റെക്കോര്‍ഡ് തകര്‍ക്കാന്‍ കഴിയുക എന്നത് അതിശയകരമായ ഒരു വികാരമാണ്. ഇത് മറ്റ് മാതാപിതാക്കളെ അല്ലെങ്കില്‍ കുട്ടികളെ പരിചരിക്കുന്നവരെ പ്രോത്സാഹിപ്പിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു'', ഹെതര്‍ മാധ്യമങ്ങളോട് പറഞ്ഞു. തന്റെ ലോക റെക്കോര്‍ഡ് മറികടക്കാന്‍ മറ്റുള്ളവരെ പ്രചോദിപ്പിക്കാന്‍ താന്‍ ആഗ്രഹിക്കുന്നുണ്ടെന്നും ഹെതര്‍ കൂട്ടിച്ചേര്‍ത്തു.

  ഹെതര്‍ തന്റെ നേട്ടങ്ങള്‍ എങ്ങനെയാണ് ആഘോഷിക്കാന്‍ പോകുന്നത് എന്നതുമായി ബന്ധപ്പെട്ട ഒരു പോസ്റ്റ് ഈ മാസം ആദ്യം ഇന്‍സ്റ്റഗ്രാമില്‍ (Instagram) പങ്ക് വെച്ചിരുന്നു. 'എന്റെ മകളുടെ ജനനത്തിനു ശേഷം, കൂടുതല്‍ എളുപ്പത്തില്‍ ഗര്‍ഭം ധരിക്കാനാകുമെന്ന പ്രതീക്ഷയില്‍ ഞാന്‍ ഓട്ടത്തില്‍ നിന്ന് പിന്മാറുകയും റേസിംഗ് നിര്‍ത്തുകയും ചെയ്തു. ഞാന്‍ ഇപ്പോള്‍ കൂടുതലും ബഗ്ഗി ഇല്ലാതെയാണ് ഓടുന്നത്. പക്ഷേ എന്റെ കുട്ടികളോടൊപ്പം ഓടാനുള്ള എന്റെ അഭിനിവേശം പ്രകടിപ്പിക്കാൻ ലഭിക്കുന്ന എല്ലാ അവസരങ്ങളും ഞാന്‍ വളരെയധികം ആസ്വദിക്കുന്നു'', ഹെതര്‍ കുറിച്ചു.

  Also read- Wife Attacked Husband | ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ വിസമ്മതിച്ചു; ഭര്‍ത്താവിനെ ഭാര്യ കുത്തിപ്പരിക്കേൽപ്പിച്ചു

  ഹെമല്‍ ഹെംപ്സ്റ്റെഡിലെ (Hemel Hempsted) ഡ്രിഫ്റ്റ് ലിമിറ്റ്സ് മോട്ടോര്‍ സ്പോര്‍ട്ട് അക്കാദമിയിലെ (Drift Limits Motorsport Academy) ആക്ടീവ് ട്രെയിനിംഗ് വേള്‍ഡ് ആണ് ഹെര്‍ട്സ് ഫാസ്റ്റ് 10k സംഘടിപ്പിച്ചത്. അവരുടെ അസാധാരണമായ പ്രകടനത്തിനുള്ള അംഗീകാരമെന്ന നിലയിൽ2021 ലെ സെന്റ് ആല്‍ബന്‍സ് സ്ട്രൈഡേഴ്സ് ഫീമെയില്‍ അത്ലറ്റ് ആയും അവര്‍ തിരഞ്ഞെടുക്കപ്പെട്ടു.

  Also read- Viral Video | ഭക്തശിരോമണിയായ മോഷ്ടാവ് കാണിക്കവഞ്ചി കവരുന്നതിന് മുമ്പ് വിഗ്രഹത്തില്‍ തൊട്ട് അനുഗ്രഹം വാങ്ങുന്ന വീഡിയോ
  Published by:Naveen
  First published: