ലോട്ടറി അടിക്കുന്നത് ഒരു ഭാഗ്യം തന്നെയാണ്. പലരും ഈ ഭാഗ്യപരീക്ഷണത്തിന് മുതിരാറുണ്ടെങ്കിലും എല്ലായ്പ്പോഴും ഭാഗ്യദേവത കടാക്ഷിക്കമമെന്നില്ല. എന്നാല്‍ എല്ലാ മാസവും 9.5 ലക്ഷം രൂപ വീതമുള്ള ഒരു ടിക്കറ്റ് അടിച്ചാലുള്ള പ്രതികരണം എങ്ങനെയായിരിക്കും? അത്തരത്തിലുള്ള ഒരു ദേശീയ ലോട്ടറി (national lottery) ടിക്കറ്റാണ് ഇംഗ്ലണ്ടിലെ (england) നോട്ടിംഗ്ഹാം സ്വദേശിനിക്ക് അടിച്ചിരിക്കുന്നത്. ഇതല്ല ഞെട്ടിപ്പിക്കുന്നത്, 30 വര്‍ഷത്തേക്കാണ് ലോട്ടറി ടിക്കറ്റിലൂടെ ഈ സമ്മാനത്തുക ലഭിക്കുക. ഇത് കേട്ടാല്‍ ആരുമൊന്ന് അമ്പരന്നുപോകും. അത് തന്നെയാണ് ഈ 40-കാരിക്കും സംഭവിച്ചത്.
ഒരു ലോജിസ്റ്റിക് സ്ഥാപനത്തില്‍ (logistics company) ജോലി ചെയ്യുന്ന ലോറ ഹോയ്ലിയെയാണ് ഈ ഭാഗ്യം തേടിയെത്തിയിരിക്കുന്നത്. പങ്കാളിയായ കിര്‍ക് സ്റ്റീവന്‍സും ചേര്‍ന്നാണ് ലോറ ജാക്ക്പോട്ട് (jackpot) സ്വന്തമാക്കിയത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ കാമലോട്ടിലെ സെറ്റ് ഫോര്‍ ലൈഫ് നറുക്കെടുപ്പിലെ ടിക്കറ്റാണ് ഇരുവര്‍ക്കും ഭാഗ്യം കൊണ്ടുവന്നത്.
ലോട്ടറി അടിച്ചെന്നു പറഞ്ഞാല്‍ ആദ്യം എല്ലാവർക്കും വിശ്വസിക്കാന്‍ പ്രയാസമായിരിക്കും. അതേ അവസ്ഥ തന്നെയായിരുന്നു ലോറയ്ക്കും ഉണ്ടായത്. തനിക്ക് ലോട്ടറി ലോറയുടെ പ്രതികരണം വ്യക്തമാക്കുന്ന വീഡിയോ കിര്‍ക് പങ്കുവെച്ചിട്ടുണ്ട്.
ഫോണ്‍ കോള്‍ വന്നതിനു തൊട്ടുപിന്നാലെ ലോറ ഫോണില്‍ സ്ക്രോള്‍ ചെയ്യാന്‍ തുടങ്ങി. പിന്നീട് കസേരയില്‍ നിന്ന് ചാടി എഴുന്നേറ്റ് വാ പൊത്തിപ്പിടിക്കുന്നതും വീഡിയോയില്‍ കാണാം. ' നിങ്ങള്‍ തമാശ പറയുകയാണ്, നിങ്ങള്‍ ശരിക്കും തമാശ പറയുകയാണ്' എന്ന് ലോറ പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം.
നാഷണല്‍ ലോട്ടറി ആപ്പ് വഴിയാണ് ലോറ ടിക്കറ്റ് വാങ്ങിയത്. ഈ ആപ്ലിക്കേഷനില്‍ നിന്നുള്ള മെസേജിലൂടെയാണ് താൻ വിജയിയായതിനെ കുറിച്ച് അറിഞ്ഞതും. എന്നാല്‍ ഈ മെസേജ് കൊണ്ടൊന്നും ലോറയ്ക്ക് വിശ്വാസം വന്നില്ല. വാര്‍ത്ത സ്ഥിരീകരിക്കാന്‍ പിന്നീട് വിളിച്ചത് ഫായേ എന്ന ലോട്ടറി തൊഴിലാളിയെ ആണ്. ലോട്ടറി അടിച്ചത് തനിക്ക് തന്നെയാണെന്ന് ഫായേ പറഞ്ഞപ്പോള്‍ ലോറയ്ക്ക് വിശ്വാസമായി. ആദ്യം ഇത് കേട്ടപ്പോള്‍ തമാശയാണെന്നാണ് തോന്നിയതെന്നും ലോറ പിന്നീട് പറയുന്നുണ്ട്.
ദേശീയ ലോട്ടറി അടിച്ചതിനു പിന്നാലെ ലോറ ജോലി ഉപേക്ഷിച്ചതായും ഒരു വീട് വാങ്ങിയതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ കിര്‍ക് മെക്കാനിക്കല്‍ എഞ്ചിനിയറിങില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തീകരിക്കാനുള്ള ഒരുക്കത്തിലാണ്. അടുത്തതായി പ്രേതങ്ങളെ തിരഞ്ഞുള്ള യാത്രയ്ക്കുള്ള ഒരുക്കത്തിലാണ് ഇവരെന്നും വാര്‍ത്തകളുണ്ട്.
Shark | മുഖം നോക്കി ഒരൊറ്റ ഇടി; സ്രാവിൽ നിന്ന് തലനാരിഴക്ക് രക്ഷപെട്ട് എട്ടു വയസുകാരൻകഴിഞ്ഞ ജനുവരിയില്‍ അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 2.5 കോടി ദിര്‍ഹം പ്രവാസി മലയാളി സ്വന്തമാക്കിയിരുന്നു. ആദ്യമായിട്ടാണ് ബിഗ് ടിക്കറ്റ് ഇത്രയും വലിയ സമ്മാനത്തുക നല്‍കുന്നത്. ഹരിദാസന് മൂത്താട്ടില്‍ വാസുണ്ണി എന്ന പ്രവാസി മലയാളിക്കാണ് ബിഗ് ടിക്കറ്റിന്റെ മെഗാ ജാക്ക്പോട്ട് നറുക്കെടുപ്പില്‍ വിജയിച്ചത്. നറുക്കെടുപ്പില്‍ രണ്ടാം സമ്മാനവും മലയാളിക്ക് തന്നെയായിരുന്നു. അശ്വിന് അരവിന്ദാക്ഷന് എന്നയാള്‍ക്കാണ് 20 ലക്ഷം ദിര്‍ഹം സമ്മാനമായി ലഭിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.