നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • Woman writes to Boris Jonson | കോവിഡ് മൂലം രണ്ടു തവണ വിവാഹം മാറ്റിവെച്ചു;യുവതി ബ്രിട്ടീഷ് പ്രധാനമന്ത്രിയ്ക്ക് കത്തയച്ചു

  Woman writes to Boris Jonson | കോവിഡ് മൂലം രണ്ടു തവണ വിവാഹം മാറ്റിവെച്ചു;യുവതി ബ്രിട്ടീഷ് പ്രധാനമന്ത്രിയ്ക്ക് കത്തയച്ചു

  ഒമൈക്രോൺ വേരിയന്റിനെ ഭയപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്. അതിനാൽ കല്യാണത്തിന് അതിഥികൾ ഒന്നും എത്തിയില്ലെങ്കിൽ ആരാണ് നഷ്ടപരിഹാരം നൽകുന്നത്?

  • Share this:
   വിവാഹദിവസത്തെക്കുറിച്ച് (wedding day) എല്ലാവർക്കും ഒരുപാട് സങ്കല്പങ്ങളുണ്ട്. നല്ല വസ്ത്രങ്ങളും ആഭരണങ്ങളുമണിഞ്ഞ് എല്ലാവരാലും ശ്രദ്ധിക്കപ്പെടുന്ന ആ ദിവസത്തിന് വേണ്ടി നാം കാത്തിരിക്കും. അതുപോലെ ആഘോഷപൂർവ്വമായ കല്യാണമാണ് എല്ലാവരും ആഗ്രഹിക്കുന്നത്.

   എന്നാൽ കോവിഡ് (Covid) ലോകം മുഴുവൻ വ്യപിച്ചപ്പോൾ ആള് കൂടുന്നത് ഒഴിവാക്കാനായി കല്യാണങ്ങളും മറ്റ് ആഘോഷങ്ങളുമെല്ലാം ഗവൺമെന്റിന്റെ (Government ) നിർദ്ദേശപ്രകാരം മാറ്റി വയ്‌ക്കേണ്ടി വന്നു. ഒരുപാട് പേരെ വിളിച്ച് കല്യാണം ആഘോഷമാക്കാനിരുന്നവർക്ക് കോവിഡ് വലിയൊരു തിരിച്ചടിയായി. അങ്ങനെ നിരവധി പേരുടെ കല്യാണം ഈ കോവിഡ് കാലത്ത് മാറ്റിവച്ചു. ഇപ്പോഴിതാ കോവിഡ്-19 പകർച്ചവ്യാധി കാരണം രണ്ട് തവണ വിവാഹം മാറ്റിവെച്ച യുകെയിലുള്ള ഒരു യുവതി ( UK woman ) പ്രധാനമന്ത്രി ബോറിസ് ജോൺസണിന് (Prime Minister Boris Johnson) കത്തയച്ചിരിക്കുകയാണ്.

   കോവിഡിന്റെ ഒമൈക്രോൺ വകഭേദമാണ് (Omicron variant) ഇപ്പോൾ ലോകം മുഴുവൻ നേരിടുന്ന ഭീഷണി. അതിങ്ങനെ കൂടി വരുന്ന സാഹചര്യത്തിൽ ലോകരാജ്യങ്ങൾ നിയന്ത്രണങ്ങൾ കടുപ്പിച്ചിരിക്കുകയാണ്. ഇപ്പോൾ വിവാഹത്തിന് 9 ദിവസം മുമ്പ് വധു പ്രധാനമന്ത്രി ജോൺസണിന് (PM Johnson) കത്തെഴുതിയിരിക്കുകയാണ്. ഡിസംബർ 30 ന് വിവാഹം കഴിക്കാൻ തീരുമാനിച്ചിരിക്കുകയാണെന്നും എന്നാൽ ഒമൈക്രോൺ ഭീഷണി കാരണം അവളുടെ അച്ഛനും ഭാവി അമ്മായിയമ്മയ്ക്കും അവരുടെ പ്രായക്കൂടുതൽ കാരണം ചടങ്ങ് ഒഴിവാക്കേണ്ടി വന്നിരിക്കുകയാണെന്ന് കത്തിൽ പറഞ്ഞു.

   കല്യാണത്തിനുള്ള ഒരുക്കങ്ങളെല്ലാം ഏകദേശം പൂർത്തിയായി. കല്യാണ റിസപ്‌ഷനിൽ (reception) 55 പേർക്ക് ഭക്ഷണം ക്രമീകരിച്ചിട്ടുണ്ട്. കല്യാണത്തിന് പൂക്കൾ ഓർഡർ ചെയ്യുകയും മ്യുസിഷ്യരെ (musicians) ഏർപ്പെടാക്കുകയും ചെയ്തിട്ടുണ്ട്. പ്രായമായവരെല്ലാം ഒമൈക്രോൺ വേരിയന്റിനെ ഭയപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്. അതിനാൽ കല്യാണത്തിന് അതിഥികൾ ഒന്നും എത്തിയില്ലെങ്കിൽ ആരാണ് നഷ്ടപരിഹാരം നൽകുന്നത്? അവൾ തന്റെ കത്തിൽ എഴുതി. അതിഥികളുടെ വരവിനായി ബസ്സുകൾ ബുക്ക് ചെയ്തിട്ടുണ്ടെന്നും മിക്ക സെർവീസുകൾക്കും നേരത്തെ പണം നൽകിയിട്ടുണ്ടെന്നും യുവതി പറഞ്ഞു. ട്രെയിൻ ടിക്കറ്റുകളുടെയും (train tickets) ഹോട്ടലുകളുടെയും ബുക്കിംഗുകളും ( bookings ) നേരത്തെതന്നെ ക്രമീകരിച്ചിട്ടുണ്ടെന്നും വിവാഹ വസ്ത്രങ്ങളും ( wedding clothes) മറ്റും വാങ്ങിയിട്ടുണ്ടെന്നും യുവതി പറഞ്ഞു.

   കല്യാണത്തിന് വേണ്ടി വരുന്ന ചെലവ് വളരെ കൂടുതലാണ്. എല്ലാം ചെയ്തതിനു ശേഷം സർക്കാർ നമ്മുടെ മുന്നിൽ യഥാർത്ഥ സാഹചര്യം അവതരിപ്പിക്കുമ്പോൾ എന്ത് ചെയ്യുമെന്ന് യുവതി കത്തിലൂടെ ചോദിച്ചു. മൂന്നാമതായി കല്യാണത്തിന് തയ്യാറെടുക്കുന്ന ഈ സാഹചര്യത്തിൽ എല്ലാ കാര്യങ്ങളും ഒരുക്കി വച്ചതിന് ശേഷവും നിയന്ത്രണങ്ങൾ കടുപ്പിക്കുന്നതിനെതിരെ യുവതി രംഗത്ത് വന്നിരിക്കുകയാണ്. എന്നാൽ
   പുതിയ വർഷത്തിന് മുമ്പായി സ്ഥിതിഗതികൾ നേരെയാകുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി അറിയിപ്പ് നൽകിയിട്ടുണ്ട്.
   Published by:Karthika M
   First published:
   )}