സിനിമകളിൽ കാണുന്നതുപോലെ ഒരു കൂട്ടം പോലീസ് ഉദ്യോഗസ്ഥർ തൻ്റെ വീട്ടിലേക്ക് ഇരച്ച് കയറി, ഓരോ റൂമും അരിച്ചുപെറുക്കുന്നത് കണ്ട് ഞെട്ടിത്തരിച്ച വീട്ടമ്മ കാര്യമറിയാതെ കുഴങ്ങി. രണ്ട് മക്കളുടെ അമ്മയായ 28കാരി കാരാ ലൂയിസാണ് കഥയിലെ നായിക. കഴിഞ്ഞ വർഷത്തെ ഹാലോവീൻ പാർട്ടിക്ക് വേണ്ടി മക്കൾക്ക് ഉണ്ടാക്കി നൽകിയ ഒരു മൃതദേഹം പൊതിഞ്ഞു വച്ച പോലെ തോന്നുന്ന പാവയാണ് ഈ പൊല്ലാപ്പിന് കാരണം.
ഹാലോവീൻ പാർട്ടിക്ക് ശഷം കാരാ ലൂയിസ് തന്റെ ബെഡ്ഫോർഡ്ഷയറിലെ വീടിന് പുറത്ത് ഈ "ഡമ്മി മൃതദേഹം'' മാറ്റി വച്ചിരുന്നു. ഇത് പിന്നീട് തിരിച്ചെടുത്ത് വയ്ക്കാൻ മറന്നു. എന്നാൽ ഈ "ഡമ്മി മൃതദേഹം'' കണ്ട അയൽക്കാർ ഇത് യതാർത്ഥ മൃതദേഹമാണെന്നും അവിടെ ഒരു കൊല നടന്നിട്ടുണ്ടെന്നും വിശ്വസിച്ചു. തുടർന്ന് അയൽവാസികളുടെ പരാതിയിൻമേലാണ് പോലീസ് എത്തി കാരയുടെ വീട് പരിശോധിച്ചത്.
മകനെ സ്കൂളിൻ നിന്ന് തിരികെ കൂട്ടാൻ പോയി വരുമ്പോഴാണ് യുവതി തന്റെ വീടിന് ചുറ്റും പോലീസിനെ കാണുന്നത്. “മകനെയും കൂട്ടി സ്കൂളിൽ നിന്ന് തിരെച്ചത്തിയപ്പോഴാണ് എന്റെ വീടിന് ചുറ്റും രണ്ട് പോലീസ് കാറുകൾ വട്ടമിട്ട് പറക്കുന്നത് ഞാൻ കാണുന്നത്. എന്താണ് സംഭവമെന്നറിയാൻ ഞാൻ കാറിൽ നിന്നിറങ്ങി, അവിടെ കൂടി നിന്ന എന്റെ അയൽക്കാരനോട് തമാശയായി ചോദിച്ചു, ‘നിങ്ങൾ എന്താണ് ഒപ്പിച്ചത്?’ അപ്പോൾ അദ്ദേഹമാണ് എന്നോട് പറഞ്ഞത് എന്റെ വീട്ടിൽ ഒരു മൃതദേഹം കണ്ടുവെന്ന് പറഞ്ഞ് അയൽക്കാർ പോലീസ് സേറ്റഷനിലേക്ക് വിളിച്ചുവെന്നും അതിനെ തുടർന്നുള്ള സംഭവങ്ങളാണിതെന്നും.'' കാര മാധ്യമങ്ങളോട് പറഞ്ഞു.
സംഭവത്തിൻ്റെ നിജസ്ഥിതി മനസിലായ പോലീസുകാർക്കും ഇതൊരു തമാശയായി. പിന്നീട് കാരയും പോലീസുകാരും തമ്മിലുള്ള രസകരാമായ സംഭഷണങ്ങളാണ് വീഡിയോയിൽ.
തനിക്ക് ഈ ഡമ്മി ബോഡി വളരെ ഇഷ്ടമാണെന്നും അതുകൊണ്ട് ഇത് ഇവിടെ നിന്നും കൊണ്ടുപോകരുതെന്നും കാരയുടെ മകൻ പോലീസ് ഉദ്യോഗസ്ഥരോട് പറഞ്ഞു. തങ്ങൾക്ക് പറ്റിയ അമിളി മനസിലാക്കിയ അയൽവാസികളും ഇതിനിടയിൽ സ്ഥലം കാലിയാക്കി. 'എന്റെ ഭാഗ്യവശാൽ പോലീസ് ഈ സംഭവത്തിൻ്റെ രസകരമായ വശം കണ്ടു', ആൾക്കൂട്ടം ഒഴിഞ്ഞ ആശ്വാസത്തിൽ കാര പറഞ്ഞു.
പിന്നീട്, കാരാ ഉദ്യോഗസ്ഥരോട് ചോദിച്ചു, ഇത്ര ചെറിയ കാലുകളുള്ള ഒരു ഹാലോവീൻ പാവ, മൃതദേഹം ആണെന്ന് എങ്ങനെ തെറ്റിധരിക്കും? പോലീസ് ഉദ്യോഗസ്ഥരിൽ ഒരാൾ അതിന് മറുപടിയായി “നിങ്ങൾ കാലുകൾ വെട്ടിമാറ്റിയിരിക്കാം ” എന്ന് പറഞ്ഞു, ഉരുളക്കുപ്പേരി എന്ന വണ്ണം കാര തമാശയായി ചോദിച്ചു, “അപ്പോൾ നിങ്ങൾ എന്റെ ചവറ്റുകൊട്ടയും പരിശോധിച്ചോ?? " “ഞങ്ങൾ പരിശോധിക്കണോ?” എന്ന് ഉദ്യോഗസ്ഥരും തമാശയായി ചോദിച്ചു.
സമൂഹമാധ്യമങ്ങളിൽ വളരെപ്പെട്ടന്നാണ് ഈ വീഡിയോ വൈറലായത്. രസകരമായ നിരവധി കമന്റുകളാണ് വീഡിയോക്ക് താഴെ വരുന്നത്. ഇത് ഒരു മൃതശരീരമല്ലെന്ന് പോലീസ് യഥാർത്ഥത്തിൽ ഉറപ്പുവരുത്തിയിട്ടുണ്ടോയെന്നും, അല്ലെങ്കിൽ ഇത് ഒരു 'ക്ലാസിക് ക്രൈം' അല്ലായെന്ന് ഉറപ്പിച്ചിട്ടുണ്ടോയെന്നുമാണ് ചില കമന്റുകൾ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.