• HOME
  • »
  • NEWS
  • »
  • buzz
  • »
  • Ukraine | റഷ്യൻ അധിനിവേശത്തിനിടെ സംഭാവനകൾ ക്രിപ്റ്റോ കറൻസിയായി സ്വീകരിച്ച് യുക്രെയ്ൻ

Ukraine | റഷ്യൻ അധിനിവേശത്തിനിടെ സംഭാവനകൾ ക്രിപ്റ്റോ കറൻസിയായി സ്വീകരിച്ച് യുക്രെയ്ൻ

ക്രിപ്റ്റോകറൻസി സ്വീകരിക്കുമെന്ന് യുക്രെയ്ൻ

ക്രിപ്റ്റോകറൻസി സ്വീകരിക്കുമെന്ന് യുക്രെയ്ൻ

ക്രിപ്റ്റോകറൻസി സ്വീകരിക്കുമെന്ന് യുക്രെയ്ൻ

  • Share this:
    യുക്രെയ്നിലെ തലസ്ഥാന നഗരമായ ക്യീവിലേക്ക് (Kyiv) റഷ്യൻ സൈന്യം (Russian troops) മുന്നേറുമ്പോൾ, രാജ്യം അവരുടെ ട്വിറ്റർ ഹാൻഡിലിലൂടെ ലോകവുമായി ആശയവിനിമയം നടത്തുന്നു. ബിറ്റ്‌കോയിനുകൾ (Bitcoins), എതെറിയം, ടെതർ എന്നിവയുൾപ്പെടെയുള്ള ക്രിപ്‌റ്റോകറൻസി (Cryptocurrency) സംഭാവനകൾ ഇപ്പോൾ സ്വീകരിക്കുന്നതായി രാജ്യം അതിന്റെ ഏറ്റവും പുതിയ ട്വീറ്റിൽ പറഞ്ഞു. ഇതേ വിശദാംശങ്ങൾ യുക്രെയ്ൻ ഉപപ്രധാനമന്ത്രിയും പങ്കുവച്ചു. റഷ്യയുടെ ആക്രമണം തുടരുന്നതിനാൽ തങ്ങൾക്കൊപ്പം നിൽക്കാൻ അവർ നെറ്റിസൺമാരോട് ആവശ്യപ്പെട്ടു. രാജ്യത്തെ എംബസികളിൽ നിന്ന് വിശദാംശങ്ങൾ പരിശോധിച്ചതായി ചില ഉപയോക്താക്കൾ അഭിപ്രായങ്ങളിൽ പറഞ്ഞു.





    "ഉക്രെയ്നിലെ ജനങ്ങൾക്കൊപ്പം നിൽക്കൂ. ഇപ്പോൾ ക്രിപ്‌റ്റോകറൻസി സംഭാവനകൾ സ്വീകരിക്കുന്നു. ബിറ്റ്കോയിൻ, എതെറിയം, USDT. സഹായിക്കാൻ ആഗ്രഹിച്ചവർ ഏറെയുണ്ടായിരുന്നു.





    റഷ്യൻ നേതാവ് വ്‌ളാഡിമിർ പുടിൻ യുക്രെയ്‌നിൽ വ്യാഴാഴ്ച ഒരു സമ്പൂർണ്ണ അധിനിവേശം അഴിച്ചുവിട്ടു. അത് ഡസൻ കണക്കിന് ആളുകളെ കൊന്നൊടുക്കി. വെറും 48 മണിക്കൂറിനുള്ളിൽ 50,000-ത്തിലധികം ആളുകളെ ഉക്രെയ്‌നിൽ നിന്ന് പലായനം ചെയ്യാൻ നിർബന്ധിതരാക്കി. യൂറോപ്പിൽ ഒരു പുതിയ ശീതയുദ്ധത്തിന്റെ ഭയം സൃഷ്ടിച്ചു. യുക്രെയ്നിലെ സമീപകാല സംഭവവികാസങ്ങളിൽ ഇന്ത്യ 'അഗാധമായി അസ്വസ്ഥരാകുന്നു', എന്ന് ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി പറഞ്ഞു. അക്രമവും ശത്രുതയും ഉടനടി അവസാനിപ്പിക്കാൻ എല്ലാ ശ്രമങ്ങളും നടത്തണമെന്ന് അഭ്യർത്ഥിച്ച അദ്ദേഹം, മനുഷ്യജീവൻ വില നൽകി ഒരു പരിഹാരത്തിലും എത്തിച്ചേരാനാകില്ലെന്നും പറഞ്ഞു.
    Published by:user_57
    First published: