യുക്രെയ്ന് പ്രസിഡന്റ് വ്ളാഡിമര്‍ സെലെന്‍സ്കി (Volodymyr Zelensky) തന്റെ കാക്കി നിറത്തിലുള്ള ജാക്കറ്റ് ലേലത്തിൽ (auction) വിറ്റു. 85 ലക്ഷം രൂപയ്ക്കാണ് ( 90,000 പൗണ്ട്) അദ്ദേഹം ജാക്കറ്റ് ലേലം ചെയ്തത്. ലണ്ടനില്‍ നടന്ന ചാരിറ്റി ലേലത്തിലാണ് സെലെന്‍സ്കിയുടെ ജാക്കറ്റ് (khaki zip-up fleece) ലേലത്തിന് വെച്ചത്. മെയ് 6-ന് ടേറ്റ് മോഡേണില് വെച്ച് യുക്രെയ്ന് എംബസിയാണ് പരിപാടി സംഘടിപ്പിച്ചത്. റഷ്യന്‍ അധിനിവേശ പ്രദേശങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നതിനുള്ള ധനസമാഹാരണത്തിനു വേണ്ടിയായിരുന്നു ലേലം. 50,000 പൗണ്ടാണ് ജാക്കറ്റിന്റെ അടിസ്ഥാന വില നിശ്ചയിച്ചിരുന്നത്. എന്നാൽ, ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ് (Boris Johnson) ലേലത്തില്‍ പങ്കെടുത്തവരോട് കൂടുതല്‍ തുകയ്ക്ക് ലേലം വിളിക്കാന്‍ അഭ്യര്‍ത്ഥിക്കുകയായിരുന്നു.
I was honoured to speak at the Brave Ukraine Fundraiser this evening alongside @ZelenskyyUa.
Our support for Ukraine is unwavering, and we must do everything we can to help Ukraine defend itself and ease the burden of suffering on innocent Ukrainians.
ലേലത്തിന് മുമ്പ്, സെലെന്‍സ്കി പരിപാടിയിൽ വെര്‍ച്വലായി പങ്കെടുത്തു. ബ്രിട്ടന്റെയും പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെയും പിന്തുണയെ അദ്ദേഹം അഭിനന്ദിച്ചു. യുദ്ധത്തില്‍ റഷ്യന്‍ സൈന്യം ആശുപത്രികളും മെറ്റേര്‍ണിറ്റി ആശുപത്രികളും ഉള്‍പ്പെടെ 400 ഓളം ആരോഗ്യ കേന്ദ്രങ്ങള്‍ നശിപ്പിച്ചതായും അദ്ദേഹം പറഞ്ഞു. യുക്രെയ്നിലേക്കും യൂറോപ്പിലേക്കും റഷ്യ നടത്തിയ അധിനിവേശത്തെ കുറിച്ചും അദ്ദേഹം എടുത്തുപറഞ്ഞു.
കൂടാതെ, യുക്രെയ്നുമായുള്ള ഐക്യദാര്‍ഢ്യം വ്യക്തമാക്കി ടേറ്റ് മോഡേണ്‍ ഒരു ഔദ്യോഗിക പത്രക്കുറിപ്പും പുറത്തിറക്കി. '' റഷ്യയുടെ അധിനിവേശത്തില്‍ അപലപിച്ചുകൊണ്ട് യുക്രെയ്നിലെ ജനങ്ങളോട് ടേറ്റ് മോഡേൺ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു. ലോകമെമ്പാടുമുള്ള മറ്റ് മ്യൂസിയങ്ങള്‍, കലാ സംഘടനകള്‍ എന്നിവയ്ക്കൊപ്പം, യുക്രെയ്നില്‍ നിന്ന് ഉടന്‍ പിന്മാറാന് റഷ്യയോട് ആവശ്യപ്പെടുന്ന ആഗോള കാമ്പെയ്നിനെ ഞങ്ങള്‍ പിന്തുണയ്ക്കുന്നു. റഷ്യന്‍ സര്‍ക്കാരുമായി ബന്ധപ്പെട്ട ആരുമായും ഞങ്ങള്‍ പ്രവര്‍ത്തിക്കുകയോ ബന്ധം നിലനിര്‍ത്തുകയോ ചെയ്യില്ല'' എന്നും പ്രസ്താവനയിൽ പറയുന്നു.
റഷ്യയ്ക്കെതിരെ കൂടുതല്‍ ഉപരോധം ഏര്‍പ്പെടുത്താനും യുക്രെയ്നില്‍ യുദ്ധവിമാന നിരോധിത സോണ്‍ സ്ഥാപിക്കാനും സെലെന്‍സ്കി യുഎസ് പ്രസിഡന്റ് ജോ ബൈഡനോട് അഭ്യര്‍ത്ഥിച്ചതായും ന്യൂസ് വീക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു. കോണ്‍ഗ്രസ് അംഗങ്ങള്‍ സെലന്‍സ്കിയുടെ വികാരനിര്‍ഭരമായ ആഹ്വാനത്തിന് കൈയ്യടി നല്‍കുകയും ചെയ്തു.
നേരത്തെ, ടി-ഷര്‍ട്ട് ധരിച്ച് യുഎസ് കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്ത സെലെന്‍സ്കിക്കെതിരെ സാമ്പത്തിക വിമര്‍ശകനായ പീറ്റര്‍ ഷിഫ് പരാതിപ്പെട്ടിരുന്നു. '' ഇപ്പോഴത്തെ സമയം ശരിയല്ലെന്ന് എനിക്കറിയാം. പക്ഷേ യുക്രെയ്ന് പ്രസിഡന്റിന് ഒരു സ്യൂട്ട് ഇല്ലേ'' എന്നായിരുന്നു വിമര്‍ശനം. യു.എസ്. കോണ്‍ഗ്രസിലെ നിലവിലെ അംഗങ്ങളോടും എനിക്ക് വലിയ ബഹുമാനമില്ല, പക്ഷേ ടീ-ഷര്‍ട്ട് ധരിച്ചുകൊണ്ട് ഞാന്‍ അവരെ അഭിസംബോധന ചെയ്യില്ല. അനാദരവ് കാണിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഒരു രാഷ്ട്രനേതാവ് എന്ന നിലയ്ക്കുള്ള അനുഭവ പരിചയം ഒട്ടുമില്ലാതെയാണ് വ്ളാഡിമിര്‍ സെലന്‍സ്കി യുക്രെയ്നിന്റെ പ്രസിഡന്റാവുന്നത്. 2019ലാണ് അദ്ദേഹം യുക്രെയ്ന് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചത്. അദ്ദേഹം അവതരിപ്പിച്ച കഥാപാത്രത്തോടുള്ള മമതയും, ടെലിവിഷന്‍ സ്ക്രീനിലെ പ്രകടനവും യഥാര്‍ത്ഥ ജീവിതത്തിലും ആവര്‍ത്തിക്കാന്‍ അദ്ദേഹത്തിനാകുമെന്ന പ്രതീക്ഷയോടെയാണ് ജനങ്ങള്‍ അദ്ദേഹത്തെ വോട്ട് നല്കി വിജയിപ്പിച്ചത്.
Published by:Naveen
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.