• HOME
 • »
 • NEWS
 • »
 • buzz
 • »
 • Viral Video | മിസൈല്‍ വരും പോകും; ഷേവിങ് മുടക്കാനാവില്ല; അടുക്കളയിലെ ഷേവിങ് വൈറല്‍

Viral Video | മിസൈല്‍ വരും പോകും; ഷേവിങ് മുടക്കാനാവില്ല; അടുക്കളയിലെ ഷേവിങ് വൈറല്‍

ഒരു യുക്രേനിയൻ സ്വദേശിയുടെ വീഡിയോ ആണ് ഇന്റര്‍നെറ്റില്‍ വൈറലാകുന്നത്

 • Last Updated :
 • Share this:
  യുക്രെയ്ന്‍-റഷ്യ യുദ്ധം നിരവധി ജീവനുകള്‍ ഇല്ലാതാക്കുകയും നാശനഷ്ടങ്ങള്‍ വരുത്തിവെയ്ക്കുകയും ചെയ്തിട്ടുണ്ട്. ഭീതിജനകമായ സാഹചര്യത്തിലൂടെയാണ് യുക്രേനിയക്കാര്‍ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ഇപ്പോള്‍ ഒരു യുക്രേനിയൻ സ്വദേശിയുടെ വീഡിയോ ആണ് ഇന്റര്‍നെറ്റില്‍ വൈറലാകുന്നത്. ഒരാള്‍ തന്റെ അടുക്കളയില്‍ (kitchen) നിന്ന് ഷേവ് (shave) ചെയ്യുന്നത് വീഡിയോയില്‍ കാണാം. അടുക്കളയുടെ മുകളിൽ നിന്ന് താഴേക്ക് വീണുകിടക്കുന്ന ഒരു മിസൈലും (missile) കാണുന്നുണ്ട്. എന്നാല്‍ ഇതൊന്നും അത്ര കാര്യമാക്കാതെയാണ് അയാള്‍ ഷേവ് ചെയ്തുകൊണ്ടിരിക്കുന്നത്. റെഡ്ഡിറ്റ് (reddit) പേജിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

  വീഡിയോയ്ക്ക് 250-ലധികം പേരാണ് കമന്റ് ചെയ്തത്. മിസൈലിനെ ഒരു പുതിയ ഫര്‍ണീച്ചറിനോട് ഉപമിച്ചവരും അക്കൂട്ടത്തിലുണ്ട്. ഇത് ഒരു വിളക്ക് ഉണ്ടാക്കാന്‍ ഉപയോഗിക്കാമെന്നും ഉപയോക്താവ് അഭിപ്രായപ്പെടുന്നുണ്ട്. എന്നാല്‍ ബാത്ത്‌റൂം സിങ്ക് അടുക്കളയോട് ചേര്‍ന്നു നില്‍ക്കുന്നത് എന്തുകൊണ്ടാണെന്ന് ആശങ്കപ്പെടുന്നവരും നിരവധിയാണ്. '' അടുക്കളയിലെ സ്റ്റൗവിന് അടുത്തായി ഒരു ബാത്ത്‌റൂം സിങ്കും കണ്ണാടിയും എന്തിനാണെന്ന് ആരും ചിന്തിക്കുന്നില്ലേ?'' എന്ന് ഒരാള്‍ ചോദിച്ചു. ഇതിനു മറുപടിയായി മറ്റൊരു ഉപയോക്താവ് പറഞ്ഞത്, '' യൂറോപ്പില്‍ ടോയ്‌ലറ്റിനായി ഒരു സ്വകാര്യ മുറിയും സിങ്ക് മുറിയ്ക്ക് പുറത്തും ഉള്ളത് ഞാന്‍ കണ്ടിട്ടുണ്ട്. ഒരു ബാത്ത്‌റൂമും ഒന്നിലധികം താമസക്കാരുമുള്ള സ്ഥലത്താണെങ്കില്‍ അതില്‍ തെറ്റില്ല.''


  അതിനിടെ, യുകെയ്‌നില്‍ നിന്നുള്ള ഒരു വിവാഹവും ഇന്റര്‍നെറ്റില്‍ വൈറലായിരുന്നു. വിവാഹ വേഷത്തിനു പകരം സൈനിക യൂണിഫോമിലായിരുന്നു ദമ്പതികള്‍. ഉക്രെയ്ന്‍ ആഭ്യന്തര മന്ത്രിയുടെ ഉപദേഷ്ടാവ് ക്ലിപ്പ് ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു. തലയില്‍ വെള്ള നിറത്തിലുള്ള ഷോളും കൈകളില്‍ ഒരു ബൊക്കയും പിടിച്ചാണ് യുവതി പള്ളിയില്‍ നിന്ന് ഇറങ്ങി വരുന്നത്. വരന്‍ മണവാട്ടിയെ എടുത്തുപൊക്കുന്നതും വീഡിയോയില്‍ കാണാം.

  യുദ്ധത്തിനിടെ തങ്ങള്‍ കൊല്ലപ്പെട്ടാലും കുട്ടികള്‍ രക്ഷപ്പെടാനും അവരെ തിരിച്ചറിയുന്നതിനുമായി അവരുടെ പുറത്ത് പേരും മേല്‍വിലാസവും മറ്റ് കുടുംബവിവരങ്ങളും അമ്മമാര്‍ എഴുതിവെച്ചതും വലിയ വാര്‍ത്തയായിരുന്നു. പിഞ്ചുകുഞ്ഞുങ്ങളുടെ ശരീരത്തില്‍ വരെ ഇത്തരത്തില്‍ വിവരങ്ങള്‍ എഴുതിയ ചിതങ്ങളാണ് പുറത്തുവന്നത്. തങ്ങള്‍ മരിച്ചാല്‍ കുട്ടിയെ ഏറ്റെടുക്കാന്‍ ആരെങ്കിലും തയാറാകണമെന്ന് പറഞ്ഞുകൊണ്ട് ഒരു യുക്രെയ്ന്‍ യുവതി ഇട്ട പോസ്റ്റാണ് സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചാവിഷയമായത്.

  Also Read-Pepsi | ദിവസവും കുടിക്കുന്നത് 30 പെപ്സി; ഒരു വർഷത്തെ ചെലവ് 6 ലക്ഷം രൂപ; ശീലം മാറ്റാൻ പാടുപെട്ട് യുകെ സ്വദേശി

  കുഞ്ഞിന്റെ പുറത്ത് മേല്‍വിലാസവും യുക്രെയ്ന്‍ പ്രാദേശിക ഭാഷയില്‍ ഒരു കുറിപ്പുമെഴുതിക്കൊണ്ട് യുവതി ഇത് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. 'ഞങ്ങള്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ മകളെ അതിജീവിതയായി സ്വീകരിക്കാന്‍ ആരെങ്കിലും തയ്യാറാകണം.' എന്നായിരുന്നു ഈ യുവതി കുറിപ്പിലൂടെ പറഞ്ഞത്. കുട്ടിയുടെ ജനന തിയതി, ഫോണ്‍ നമ്പര്‍ എന്നിവ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ കുട്ടിയുടെ പുറത്ത് എഴുതി വെച്ചിരുന്നു.

  യുദ്ധത്തിന്റെ ഭീകര ദൃശ്യമെന്ന് ചൂണ്ടിക്കാട്ടി യുക്രെയ്‌നിലെ നിരവധി മാധ്യമപ്രവര്‍ത്തകര്‍ ഈ കരളലിയിക്കുന്ന ചിത്രങ്ങള്‍ പങ്കുവെച്ചിരുന്നു. പിന്നാലെ തന്നെ ഇവ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തു. ഹൃദയഭേദകമായ ചിത്രങ്ങളെന്ന് പറഞ്ഞുകൊണ്ട് നിരവധി പേരാണ് ചിത്രങ്ങള്‍ പങ്കുവെച്ചിരുന്നത്.
  Published by:Jayesh Krishnan
  First published: