• HOME
  • »
  • NEWS
  • »
  • buzz
  • »
  • World’s Biggest Cheeks | ലോകത്തിലെ ഏറ്റവും വലിയ കവിളുകൾ സ്വന്തമാക്കി യുക്രേനിയന്‍ മോഡല്‍; ശസ്ത്രക്രിയക്ക് ചെലവ് 1.6 ലക്ഷം

World’s Biggest Cheeks | ലോകത്തിലെ ഏറ്റവും വലിയ കവിളുകൾ സ്വന്തമാക്കി യുക്രേനിയന്‍ മോഡല്‍; ശസ്ത്രക്രിയക്ക് ചെലവ് 1.6 ലക്ഷം

26-ാം വയസ്സിലാണ് അനസ്താസിയ ആദ്യമായി ശസ്ത്രക്രിയകള്‍ ചെയ്യാൻ ആരംഭിച്ചത്. തന്റെ ഇപ്പോഴത്തെ ചിത്രങ്ങള്‍ മറ്റുള്ളവര്‍ക്ക് വിചിത്രമായി തോന്നുന്നതിൽ തനിക്ക് പ്രശ്‌നമില്ലെന്നും മോഡല്‍ പറയുന്നുണ്ട്.

  • Last Updated :
  • Share this:
    ഒരു വ്യക്തിയ്ക്ക് തന്റെ ശരീരത്തിൽ വരുത്തുന്ന കൃത്രിമ മാറ്റങ്ങൾക്ക് പലപ്പോഴും സമൂഹത്തിൽ നിന്ന് വിമര്‍ശനങ്ങള്‍ കേൾക്കേണ്ടി വരാറുണ്ട്. എന്നാൽ മറുവശത്ത്, സ്വന്തം ശരീരത്തിൽ മാറ്റങ്ങൾ വരുത്താനുള്ള അവരവരുടെ സ്വാതന്ത്രത്തെയാണ് ഇത് പ്രതിനിധീകരിക്കുന്നത്. മാത്രമല്ല, ശരീരത്തിൽ വരുത്തുന്ന ഇത്തരം ചില മാറ്റങ്ങൾ ചിലരുടെയെങ്കിലും ആത്മവിശ്വാസം വര്‍ധിപ്പിക്കുകയും ചെയ്യാറുണ്ട്.

    അത്തരത്തില്‍ ശസ്ത്രക്രിയ ചെയ്ത് ലോകത്തെ ഏറ്റവും വലിയ കവിളുകള്‍ക്ക് (world biggest cheeks) ഉടമയായ യുക്രേനിയന്‍ മോഡലാണ് (ukranian model) 33കാരിയായ അനസ്താസിയ പോക്രെഷ്ചുക് (anastasia pokreshchuk). ഇക്കാരണത്താല്‍ സോഷ്യല്‍ മീഡിയയില്‍ ആളുകളുടെ ശ്രദ്ധയാകര്‍ഷിച്ച ഒരു മോഡല്‍ കൂടിയാണ് ഇവര്‍. ബൊട്ടോക്‌സ്, ലിപ് ഫില്ലേഴ്സ്, ലിപ്പോസക്ഷന്‍, വെനീറുകള്‍ എന്നിവയുള്‍പ്പെടെ വര്‍ഷങ്ങളോളം നിരവധി ശസ്ത്രക്രിയകള്‍ നടത്തിയാണ് ലോകത്തിലെ ഏറ്റവും വലിയ കവിള്‍ താൻ സ്വന്തമാക്കിയതെന്ന് കീവ് സ്വദേശിയായ ഈ മോഡല്‍ അവകാശപ്പെടുന്നു.

    എന്നാല്‍ ഇതുകൊണ്ടൊന്നും അനസ്താസിയ തൃപ്തയായിരുന്നില്ല. അതിനാല്‍, തന്റെ കവിളുകള്‍ കൂടുതല്‍ വലുതാക്കാനായി അടുത്തിടെ അവര്‍ മറ്റൊരു ശസ്ത്രക്രിയയ്ക്ക് വിധേയയായി. വിചിത്രമായ ശസ്ത്രക്രിയകള്‍ (surgeries) കൊണ്ട് പേരുകേട്ട മോഡലാണ് അനസ്താസിയ. കവിള്‍ വലുതാക്കാനായി 2100ലധികം ഡോളറാണ് (ഏകദേശം 1.6 ലക്ഷം രൂപ) ഇവര്‍ ചെലവാക്കിയതെന്നും റിപ്പോര്‍ട്ടുകൾ വ്യക്തമാക്കുന്നു.




    26-ാം വയസ്സിലാണ് അനസ്താസിയ ആദ്യമായി ശസ്ത്രക്രിയകള്‍ ചെയ്യാൻ ആരംഭിച്ചത്. തന്റെ ഇപ്പോഴത്തെ ചിത്രങ്ങള്‍ മറ്റുള്ളവര്‍ക്ക് വിചിത്രമായി തോന്നുന്നതിൽ തനിക്ക് പ്രശ്‌നമില്ലെന്നും മോഡല്‍ പറയുന്നുണ്ട്. ഇവർ പങ്കുവച്ച ഒരു ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചിരിക്കുന്നത്. ശസ്ത്രക്രിയയ്ക്ക് മുമ്പ് അവള്‍ സുന്ദരിയായിരുന്നുവെന്നാണ് ചിലര്‍ പറയുന്നത്. എന്നാല്‍ ഇപ്പോഴത്തെ അനസ്താസിയയെ പിന്തുണയ്ക്കുന്ന ആളുകളുമുണ്ട്.

    Also Read- Viral | മുറിക്കുന്നത് കേക്കല്ല ഗ്ലാസാണ്; സൈബർലോകം ഇളക്കിമറിച്ച് യുവതിയുടെ വീഡിയോ

    കവിളുകള്‍ മാത്രമല്ല, അനസ്താസിയയുടെ പല്ലുകളും ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. പല്ലുകള്‍ സാധാരണയെന്ന് തോന്നിപ്പിക്കുന്ന തരത്തില്‍ വെനീറുകള്‍ കൊണ്ട് കവര്‍ ചെയ്തിട്ടുണ്ട്. അതിനു മുമ്പുള്ള പല്ലുകളുടെ ചിത്രവും മോഡല്‍ പങ്കുവെച്ചിട്ടുണ്ട്. മുഖത്ത് കുറച്ച് മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെങ്കിലും ശരീരത്തില്‍ വളരെയധികം മാറ്റങ്ങള്‍ വരുത്തുന്നതിനോട് മോഡലിന് താല്‍പ്പര്യമില്ല. തനിക്ക് മാറിടങ്ങള്‍ ഇംപ്ലാന്റ് ചെയ്യണമെന്ന് ആഗ്രഹമുണ്ടെന്നും എന്നാല്‍ നിതംബങ്ങള്‍ മാറ്റം വരുത്താന്‍ ആഗ്രഹിക്കുന്നില്ലെന്നും അനസ്താസിയ തന്റെ ആരാധകരോട് പറയുന്നുണ്ട്. സോഷ്യല്‍ മീഡിയയിലൂടെയാണ് മോഡലിന്റെ പ്രതികരണം. സര്‍ജറികള്‍ക്ക് ശേഷം അനസ്താസിയ മുടിയുടെ നിറം മാറ്റുകയും കണ്ണുകളില്‍ ലെന്‍സുകള്‍ വെയ്ക്കുകയും ചെയ്തിരുന്നു.

    ചുണ്ടുകള്‍ ചുവപ്പിക്കാന്‍ ലിപ്സ്റ്റിക്കിനു പകരം മൈലാഞ്ചി ഉപയോഗിച്ച ഒരു യുവതിയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ അടുത്തിടെ വൈറലായിരുന്നു. ചിക്കാഗോയില്‍ നിന്നുള്ള മോഡലാണ് വീഡിയോ പങ്കുവെച്ചത്. മെഹന്ദി ട്യൂബില്‍ നിന്ന് മൈലാഞ്ചി ഒരു ചെറിയ പാത്രത്തിലേക്ക് മാറ്റി യുവതി ചുണ്ടില്‍ പുരട്ടുകയായിരുന്നു. ഉണങ്ങിയതിനു ശേഷം മൈലാഞ്ചി അടര്‍ത്തി മാറ്റുകയും ഓറഞ്ച് ചുണ്ടുകള്‍ വീഡിയോയില്‍ കാണിക്കുകയും ചെയ്തു. എന്നാല്‍ വീഡിയോ കണ്ട് പരീക്ഷണം നടത്തിയ പലരുടെയും ചുണ്ടുകള്‍ പൊള്ളിയിരുന്നു. ഇതിനു പിന്നാലെ വലിയ വിമര്‍ശനങ്ങളാണ് യുവതിക്ക് നേരിടേണ്ടി വന്നത്.
    Published by:Rajesh V
    First published: