• HOME
  • »
  • NEWS
  • »
  • buzz
  • »
  • 'മദ്യപാനവും പുകവലിയുമാകാം; പക്ഷേ വെള്ളത്തിന്‍റെ പ്രാധാന്യം അറിയണം' ; വിവാദപരാമർശവുമായി ബിജെപി എംപി

'മദ്യപാനവും പുകവലിയുമാകാം; പക്ഷേ വെള്ളത്തിന്‍റെ പ്രാധാന്യം അറിയണം' ; വിവാദപരാമർശവുമായി ബിജെപി എംപി

മുമ്പും വിചിത്രമായ പ്രവൃത്തികളാൽ മാധ്യമ ശ്രദ്ധ നേടിയിട്ടുള്ള ബിജെപി എംപിയാണ് ജനാർദൻ മിശ്ര

  • Share this:
ജലസംരക്ഷണത്തിന്റെ (water conservation) പ്രാധാന്യം ബോധ്യപ്പെടുത്തതിന്റെ ഭാഗമായി വിചിത്രമായ പ്രസ്താവനയുമായി മധ്യപ്രദേശിലെ (Madhya Pradesh) രേവയിലെ ബിജെപി എംപി ആയ ജനാർദൻ മിശ്ര (Janardan Mishra). നിങ്ങൾ പുകയില കഴിക്കുകയോ, മദ്യപിക്കുകയോ, തിന്നറോ, സുലേസനോ മണപ്പിക്കുകയോ ചെയ്തോളൂ എന്നാൽ, വെള്ളത്തിന്റെ പ്രാധാന്യം മനസ്സിലാക്കണം എന്നാണ് ബിജെപി എംപി പറഞ്ഞത്. മധ്യപ്രദേശിലെ ഒരു ജലസംരക്ഷണ ശിൽപശാലയിൽ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് അദ്ദേഹം ഈ വിചിത്രമായ പ്രസ്താവന നടത്തിയത്. സംഭവത്തിന്റെ വീഡിയോയും വൈറലാകുകയാണ്.

മുമ്പും വിചിത്രമായ പ്രവൃത്തികളാൽ മാധ്യമ ശ്രദ്ധ നേടിയിട്ടുള്ള ബിജെപി എംപിയാണ് ജനാർദൻ മിശ്ര. അടുത്തിടെ ഗ്ലൗസ്‌ പോലും ധരിക്കാതെ സ്വന്തം കൈകൾ കൊണ്ട് അദ്ദേഹം ഒരു സ്‌കൂളിലെ ശൗചാലയം വൃത്തിയാക്കിയതിന്റെ വീഡിയോയും വൈറലായിരുന്നു.

Also Read-അടിച്ചുപൂസായ ആനക്കൂട്ടം ഉറങ്ങിയത് മണിക്കൂറുകളോളം; കുടിച്ചത് സമീപവാസികൾ കാട്ടിനുള്ളിൽ തയാറാക്കിവെച്ച കോട

“ഭൂമി വറ്റി വരളുകയാണ്. അത് സംരക്ഷിക്കപ്പെടണം. നിങ്ങൾ പുകയില കഴിക്കുകയോ മദ്യപിക്കുകയോ അയോഡെക്സ് കഴിക്കുകയോ തിന്നർ മണക്കുകയോ ചെയ്തോളൂ. എന്നാൽ ജലത്തിന്റെ പ്രാധാന്യം മനസ്സിലാക്കണം," എന്നാണ് ജനാർദൻ മിശ്ര പറഞ്ഞത്. രേവയിലെ കൃഷ്ണരാജ് കപൂർ ഓഡിറ്റോറിയത്തിൽ ഞായറാഴ്ചയാണ് ശിൽപശാല സംഘടിപ്പിച്ചത്. "ഏതെങ്കിലും സർക്കാർ ജലനികുതി ഒഴിവാക്കുമെന്ന് പ്രഖ്യാപിക്കുകയാണെങ്കിൽ അവരോട് ഞങ്ങൾ ജലനികുതി അടയ്ക്കാമെന്നും വൈദ്യുതി ബില്ലുകൾ ഉൾപ്പെടെയുള്ള ബാക്കി നികുതികൾ ഒഴിവാക്കണമെന്നും പറയൂ" എന്നും അദ്ദേഹം വൈറലായ വീഡിയോയിൽ പറയുന്നുണ്ട്.





മിശ്ര തന്റെ നിയോജക മണ്ഡലത്തിലെ ഒരു ഗേൾസ് സ്‌കൂളിലെ ശൗചാലയം കൈകൊണ്ട് വൃത്തിയാക്കുന്ന വീഡിയോ കഴിഞ്ഞ സെപ്റ്റംബറിലാണ് വൈറലായത്. ഖത്ഖാരിയിലെ സ്‌കൂളിൽ ഒരു പ്ലാന്റേഷൻ പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുക്കാൻ പോയപ്പോഴായിരുന്നു സംഭവം. സ്‌കൂളിലെ വൃത്തിഹീനമായ ശൗചാലയം കണ്ടതിനെത്തുടർന്ന്, കയ്യുറകളും ബ്രഷുമൊന്നും ലഭിക്കാനായി കാത്തുനിൽക്കാതെ കൈകൊണ്ട് വെള്ളം മാത്രം ഉപയോഗിച്ച് ടോയ്ലറ്റ് വൃത്തിയാക്കിയ വീഡിയോ ആണ് വൈറലായത്. ഒരു ബക്കറ്റിൽ‌ വെള്ളവുമായി ഇരുന്ന് ജനാർദൻ മിശ്ര ശുചിമുറി കഴുകുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ‌ ചർച്ചയായി.





“എല്ലാവരും ശുചിത്വം പാലിക്കണം. മഹാത്മാഗാന്ധി മുതൽ പ്രധാനമന്ത്രി നരേന്ദ്രമോദി വരെ ഉള്ളവർ ശുചിത്വത്തിന്റെ സന്ദേശം നൽകിയിട്ടുണ്ട്.” ജനങ്ങളിൽ ശുചിത്വ അവബോധം വളർത്താനാണ് താൻ ക്ലോസറ്റ് വൃത്തിയാക്കിയതെന്ന് അദ്ദേഹം പിന്നീട് പറഞ്ഞു. 2018ലും മിശ്ര ഒരു സ്‌കൂളിലെ ടോയ്‌ലറ്റ് വൃത്തിയാക്കിയിരുന്നു, ആ വീഡിയോയും വൈറലായിരുന്നു. തന്റെ മണ്ഡലത്തിലെ ഒരു പ്രൈമറി സ്കൂളിലെ ശുചിമുറിയാണ് അന്ന് അദ്ദേഹം വൃത്തിയാക്കിയത്. തെരുവ് വൃത്തിയാക്കുന്ന മറ്റൊരു വീഡിയോയും മാലിന്യം ശേഖരിക്കുന്ന വാഹനം ഓടിച്ചുമൊക്കെ മിശ്ര മുമ്പും മാധ്യമ ശ്രദ്ധ നേടിയിട്ടുണ്ട്.
Published by:Arun krishna
First published: