• HOME
  • »
  • NEWS
  • »
  • buzz
  • »
  • UNDEVELOPED EMBRYO FROM 18 MONTH OLD S STOMACH IN GUJARAT

18 മാസം പ്രായമായ കുഞ്ഞിന്റെ വയറ്റിൽ വളർച്ചയെത്താത്ത ഭ്രൂണം; സംഭവം ഗുജറാത്തിൽ

വിജയകരമായ ശസ്ത്രക്രിയയിലൂടെ 400 ഗ്രാം ഭാരമുള്ള ഭ്രൂണമാണ് പുറത്തെടുത്തത്.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    അഹമ്മദാബാദ്: 18 മാസം പ്രായമുള്ള പെൺകുഞ്ഞിന്റെ വയറ്റിൽ നിന്നും വളർച്ചയെത്താത്ത ഭ്രൂണം ശസ്ത്രക്രിയയിലൂടെ വിജയകരമായി പുറത്തെടുത്തു. അഹമ്മദാബാദിലെ സിവിൽ ആശുപത്രിയിലാണ് അപൂർവങ്ങളിൽ അപൂർവമായ ശസ്ത്രക്രിയ നടന്നത്. 400 ഗ്രാം ഭാരമുള്ള ഭ്രൂണമാണ് പുറത്തെടുത്തത്.

    മധ്യപ്രദേശ് സ്വദേശികളാണ് കുഞ്ഞിന്റെ മാതാപിതാക്കൾ. കുഞ്ഞിനെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തു. ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. കഠിനമായ വയറുവേദനയെ തുടർന്നാണ് കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

    മൂന്ന് മാസം മുമ്പാണ് കുഞ്ഞിന് വയറുവേദന തുടങ്ങിയതെന്ന് മാതാപിതാക്കൾ പറയുന്നു. ഇതിനകം നിരവധി ഡോക്ടർമാരെ കാണിച്ചെങ്കിലും അസുഖത്തിന്റെ കാരണം കണ്ടെത്താൻ സാധിച്ചിരുന്നില്ല. കുഞ്ഞിനേയും കൊണ്ട് മധ്യപ്രദേശിലേയും രാജസ്ഥാനിലേയും നിരവധി ആശുപത്രികളിൽ മാതാപിതാക്കൾ കയറിയിറങ്ങിയിരുന്നു.

    Also Read- ജൂസ് ഷോപ്പ് നടത്തുന്ന എണ്‍പതുകാരി വൈറലായി; സഹായ ഹസ്തവുമായി സോഷ്യൽ മീഡിയ ഉപയോക്താക്കള്‍

    ട്വിറ്ററിലൂടെ സമാനമായ മറ്റൊരു കേസിനെ കുറിച്ച് വായിച്ചാണ് മാതാപിതാക്കൾ അഹമ്മദാബാദിൽ എത്തുന്നത്. കുഞ്ഞിന് അഹമ്മദാബാദ് സിവിൽ ആശുപത്രിയിൽ ശരിയായ ചികിത്സ ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ഇവർ.

    വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കിയതോടെയാണ് കുഞ്ഞിന്റെ വയറ്റിൽ വളർച്ചയെത്താത്ത ഭ്രൂണം ഉണ്ടെന്ന് കണ്ടെത്തിയത്. സോണോഗ്രഫി പരിശോധനയിലാണ് ഇത് കണ്ടെത്തിയതെന്ന് ഡോക്ടർമാർ പറയുന്നു. അപൂർവങ്ങളിൽ അപൂർവമായ കേസാണിതെന്ന് ഡോക്ടർമാർ സാക്ഷ്യപ്പെടുത്തുന്നു. അഞ്ച് ലക്ഷത്തിൽ ഒരാൾക്ക് മാത്രം സംഭവിക്കുന്ന 'ഫീറ്റസ് ഇന്‍ ഫീറ്റു' എന്ന മെഡിക്കൽ അവസ്ഥയാണിത്.

    ഗര്‍ഭാവസ്ഥയില്‍ ഇരട്ട ഭ്രൂണങ്ങളില്‍ ഒന്ന് പൊക്കിള്‍ക്കൊടി വഴി മറ്റൊന്നിന്റെ ഉള്ളില്‍ പ്രവേശിക്കുന്ന അവസ്ഥയാണ് 'ഫീറ്റസ് ഇന്‍ ഫീറ്റു'.

    ശസ്ത്രക്രിയയ്ക്ക് ശേഷം കുഞ്ഞ് പൂർണ ആരോഗ്യവതിയാണെന്നും മാതാപിതാക്കൾക്കൊപ്പം മടങ്ങിയെന്നും ഡോക്ടർമാർ അറിയിച്ചു. ഈ വർഷം മാർച്ചിൽ ഒമാനിലും സമാനമായ ശസ്ത്രക്രിയ നടന്നിരുന്നു. എട്ട് മാസം പ്രായമുള്ള പെൺകുഞ്ഞായിരുന്നു ശസ്ത്രിക്രിയയ്ക്ക് വിധേയയായത്. ശസ്ത്രക്രിയയ്ക്ക് ശേഷം ആരോഗ്യ നില മെച്ചപ്പെട്ട കുഞ്ഞിനെ മൂന്ന് ദിവസത്തിന് ശേഷം ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു.

    മൂക്കില്‍ നിന്ന് സ്ഥിരമായി രക്തം വരുന്നു; അമ്പതുകാരന്റെ തലയോട്ടി തുറന്നുള്ള ശസ്ത്രക്രിയയിലൂടെ മൂക്കില്‍ കുടുങ്ങിയ സൂചി പുറത്തെടുത്തു

    മൂക്കിലൂടെ സ്ഥിരമായി രക്തം വരാന്‍ തുടങ്ങിയതോടെ ചികിത്സയ്‌ക്കെത്തിയ അമ്പതുകാരനെ പരിശോധിച്ചപ്പോള്‍ കണ്ടെത്തിയത് മൂക്കില്‍ കുടുങ്ങിയ സൂചി. കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് തലച്ചോറിന് സമീപത്തെത്തിയ സൂചി തലയോട്ടിയുടെ ഒരു ഭാഗം തുറന്നു പുറത്തെടുക്കുകയായിരുന്നു. തലച്ചോറിലെ മുഴകളോ, ക്യാന്‍സറോ നീക്കം ചെയ്യുന്നതിനായി ചെയ്യുന്ന ക്രാനിയോടോമി എന്ന നടപടിയിലൂടെയായിരുന്നു ഇത്.

    സിടി സ്‌കാനിലാണ് മൂക്കില്‍ നിന്ന് തലച്ചോറില്‍ തട്ടുന്ന നിലയില്‍ ഒരു സൂചിയുണ്ടെന്ന് കണ്ടെത്തിയത്. എന്നാല്‍ സൂചി എങ്ങനെയാണ് ശരീരത്തിനുള്ളില്‍ എത്തിയതെന്ന് അറിയാത്ത സ്ഥിതിയായിരുന്നു.

    എന്നാല്‍ നടക്കാനും ഭക്ഷണം കഴിക്കാനും വെള്ളം കുടിക്കാനും ഒന്നും ഇയാള്‍ക്ക് ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല. ഇതോടെയാണ് തലയോട്ടി തുറന്നുള്ള ശസ്ത്രക്രിയ ചെയ്യാന്‍ ഡോക്ടര്‍മാര്‍ തീരുമാനിക്കുന്നത്. ശസ്ത്രക്രിയയിലൂടെ സൂചി നീക്കം ചെയ്യുമ്പോള്‍ തലച്ചോറിലെ പ്രധാനപ്പെട്ട ഞരമ്പുകള്‍ക്ക് പോറലുകള്‍ അടക്കമുള്ളവ സംഭവിക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ വേണ്ടിയായിരുന്നു ഇത്.

    ശസ്ത്രക്രിയ കഴിഞ്ഞ് മൂന്നാം ദിവസം ആശുപത്രി വിടാനും അമ്പതുകാരന് സാധിച്ചു. മൂക്കിലെ അണുബാധ നിമിത്തമായിരുന്നു രക്തം വന്നുകൊണ്ടിരുന്നതെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. സൂചി എടുത്ത ശേഷം മൂക്കിലുണ്ടായ വളരെ ചെറിയ ദ്വാരം അടച്ചതായും ആരോഗ്യവിദഗ്ധര്‍ വിശദമാക്കി.
    Published by:Naseeba TC
    First published:
    )}