• HOME
  • »
  • NEWS
  • »
  • buzz
  • »
  • ട്രാഫിക് ബ്ലോക്ക് തന്ന പണി ; തയ്യല്‍ ജോലിയിലേര്‍പ്പെട്ട് കേന്ദ്രമന്ത്രി സ്മൃതി ഇറാനി

ട്രാഫിക് ബ്ലോക്ക് തന്ന പണി ; തയ്യല്‍ ജോലിയിലേര്‍പ്പെട്ട് കേന്ദ്രമന്ത്രി സ്മൃതി ഇറാനി

'ജീവിതത്തിലെ ചെറിയ സന്തോഷങ്ങള്‍' എന്ന കുറിപ്പോടെയാണ് വീഡിയോ മന്ത്രി പോസ്റ്റ് ചെയ്തത്

  • Share this:
എങ്ങോട്ടെങ്കിലും അത്യാവശ്യമായി പോകാനിറങ്ങുമ്പോള്‍ ട്രാഫിക് ബ്ലോക്കില്‍ കുടുങ്ങുന്നത് എന്തൊരു കഷ്ടമാണ്.. മണിക്കൂറുകളോളം ബ്ലോക്കില്‍ കുടുങ്ങി ക്ഷമ നശിക്കുമ്പോള്‍ ട്രാഫിക് പോലീസിനെയും അധികാരികളെയും മനസില്‍ ശപിക്കുന്നവരാകും നമ്മളില്‍ പലരും. എന്നാല്‍ അധികാരികള്‍ തന്നെ ട്രാഫിക് ബ്ലോക്കില്‍ കുടുങ്ങിയാലോ.

കേന്ദ്ര വനിത ശിശു ക്ഷേമ വകുപ്പ് മന്ത്രി സ്മൃതി ഇറാനിയാണ് ട്രാഫിക് ബ്ലോക്കില്‍ കുടുങ്ങിയ ആ വിഐപി. കാണ്‍പൂരില്‍ നിന്നും ലഖ്‌നൗവിലേക്കുള്ള യാത്രയ്ക്കിടയിലായിരുന്നു ബ്ലോക്ക്. എന്നാല്‍ ബ്ലോക്കില്‍ കിടന്ന സമയം വെറുതെ കളയാതെ ക്രിയാത്മകമായി ഉപയോഗിച്ച് മന്ത്രി മാതൃകയാകുകയും ചെയ്തു.

തന്‍റെ വാഹനത്തില്‍ കരുതിയിരുന്ന സൂചിയും നൂലും ഉപയോഗിച്ച് തുന്നല്‍ ജോലിയിലേര്‍പ്പെട്ടാണ് മന്ത്രി സമയം ചെലവഴിച്ചത്. കമ്പിളി നൂല്‍ ഉപയോഗിച്ച് അതിവിദഗ്ദമായി തുന്നുന്ന വീഡിയോ സ്മൃതി ഇറാനി തന്‍റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചിട്ടുണ്ട്.






'ജീവിതത്തിലെ ചെറിയ സന്തോഷങ്ങള്‍' എന്ന കുറിപ്പോടെയാണ് വീഡിയോ മന്ത്രി പോസ്റ്റ് ചെയ്തത്. ചെറിയ കാര്യങ്ങളില്‍ പോലും സന്തോഷം കണ്ടെത്തണമെന്നും അവര്‍ കുറിപ്പില്‍ പറയുന്നു. പതിനെട്ടു ലക്ഷത്തിലധികം പേരാണ് ഇതിനോടകം വീഡിയോ കണ്ടത്. മന്ത്രിയെ പ്രശംസിച്ച് ധാരാളം പേര്‍ വീഡിയോയില്‍ കമന്റും ചെയ്തിട്ടുണ്ട്.
Published by:Arun krishna
First published: