• HOME
  • »
  • NEWS
  • »
  • buzz
  • »
  • 'ഇതു പിണറായി ചോദിച്ചുവാങ്ങിയ പ്രഹരം, നിന്നുകൊള്ളാതെ മറ്റു വഴിയില്ല'; സർക്കാർ- ഗവർണർ തർക്കത്തിൽ കേന്ദ്രമന്ത്രി വി മുരളീധരൻ

'ഇതു പിണറായി ചോദിച്ചുവാങ്ങിയ പ്രഹരം, നിന്നുകൊള്ളാതെ മറ്റു വഴിയില്ല'; സർക്കാർ- ഗവർണർ തർക്കത്തിൽ കേന്ദ്രമന്ത്രി വി മുരളീധരൻ

''ഭരണഘടനയെന്തെന്നും ആരിഫ് മുഹമ്മദ് എ‌ന്ന കേരള ഗവർണർ ആരെന്നും പിണറായി വിജയൻ ശരിക്ക് മനസിലാക്കാൻ പോകുന്നതേയുള്ളൂ! ''

വി. മുരളീധരൻ, പിണറായി വിജയൻ

വി. മുരളീധരൻ, പിണറായി വിജയൻ

  • Share this:
    ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സുപ്രീംകോടതിയിൽ അപ്പീൽ നൽകിയതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരും കേരള ഗവർണറും തമ്മിൽ ഉടലെടുത്ത തർക്കത്തിൽ ഗവർണറെ പിന്തുണച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ. ഭരണഘടന ചോദ്യം ചെയ്യപ്പെടുന്നിടത്ത് ഇടപെടുകയെന്ന കർത്തവ്യമാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിർവഹിക്കുന്നതെന്ന് വി മുരളീധരൻ ഫേസ്ബുക്കിൽ കുറിച്ചു. ഭരണഘടന അനുസരിച്ചേ മതിയാകൂവെന്നും മുഖ്യമന്ത്രി ചോദിച്ചുവാങ്ങിയ പ്രഹരമാണിതെന്നും നിന്നുകൊള്ളാതെ പിണറായിക്ക് മറ്റു വഴിയില്ലെന്നും മുരളീധരൻ പറഞ്ഞു.

    Also Read- 'ഭരണത്തലവൻ ഗവർണർ തന്നെ'; CAAക്കെതിരെ ഹർജി നൽകിയതിൽ വിശദീകരണം തേടും: ആരിഫ് മുഹമ്മദ് ഖാൻ

    ഭരണഘടനയെന്തെന്നും ആരിഫ് മുഹമ്മദ് എ‌ന്ന കേരള ഗവർണർ ആരെന്നും പിണറായി വിജയൻ ശരിക്ക് മനസിലാക്കാൻ പോകുന്നതേയുള്ളൂ! സർക്കാരിന് റൂൾസ് ഓഫ് ബിസിനസ് അറിയില്ലെങ്കിൽ പഠിപ്പിച്ചിരിക്കും!! മുഖ്യമന്ത്രിക്കിനി വിശദീകരിക്കാതെ തരമില്ല- വി മുരളീധരൻ ട്വീറ്റ് ചെയ്തു.



    'നിയമം,ഭരണഘടന... ഇതു രണ്ടും അറിയാവുന്ന ഗവർണർ. ആ ഗവർണറോട് തർക്കിക്കാൻ ചെന്ന മുഖ്യമന്ത്രി പിണറായി വിജയൻ ഇപ്പോ ഏതു നേരത്ത് തോന്നിയ ബുദ്ധിയാണിതെന്ന് വിലപിക്കുന്നുണ്ടാവും. ഒരുപാട് ഉപദേശകരെ അണിനിരത്തിയിട്ട് ഒരു കാര്യവുമില്ലെന്ന് ഇപ്പോൾ മനസിലായില്ലേ ശ്രീ പിണറായി? സർക്കാരിനോട് വിശദീകരണം തേടുമെന്ന് റൂൾസ് ഓഫ് ബിസിനസ് വായിച്ചു കേൾപ്പിച്ചാണ് ഗവർണർ പറഞ്ഞത്.ഭരണഘടന ചോദ്യചെയ്യപ്പെടുന്നിടത്ത് ഇടപെടുകയെന്ന കർത്തവ്യമാണ് ഗവർണർ നിർവഹിക്കുന്നത്. മുഖ്യമന്ത്രി ഭരണഘടന അനുസരിച്ചേ മതിയാകൂ. ചോദിച്ചു വാങ്ങിയ പ്രഹരമാണ്. നിന്നുകൊള്ളാതെ പിണറായിക്ക് മറ്റ് വഴിയില്ല....


    Published by:Rajesh V
    First published: