പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവരെ ട്രോളി കേന്ദ്രമന്ത്രിയും രാജ്യസഭാ എം.പിയുമായ വി. മുരളീധരൻ. പ്രശസ്ത മലയാളം സിനിമയായ ഗോഡ് ഫാദറിന്റെ തുടക്കത്തിലെ സീൻ പങ്കുവെച്ചാണ് മുരളീധരൻ പ്രതിഷേധക്കാരെ ട്രോളിയത്. അഞ്ഞൂറാന്റെ വീട്ടിലേക്ക് പോകുന്ന സംഘത്തിന്റെ കൂടെ കാര്യമറിയാതെ ചേരുന്ന നാട്ടുകാരുടെ രംഗമാണ് മുരളീധരൻ പങ്കു വെച്ചത്.
കാര്യം അറിയാതെ പ്രതിഷേധിക്കുന്നവർക്ക് സമർപ്പിക്കുന്നെന്ന വിശദീകരണത്തോടെയാണ് വി മുരളീധരൻ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
വി മുരളീധരന്റെ ഫേസ്ബുക്ക് പോസ്റ്റ്,
'കാര്യം അറിയാതെ പ്രതിഷേധിക്കുന്നവർക്ക്,
തെരുവുകളെ കലാപഭൂമിയാക്കുന്നവർക്ക് , ആൾക്കൂട്ടത്തെ അക്രമോത്സുകരാക്കുന്നവർക്ക് സമർപ്പിക്കുന്നു...
#CitizenshipAmendmentAct
#KeralaWelcomesCAB'
Published by:Joys Joy
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.