• HOME
  • »
  • NEWS
  • »
  • buzz
  • »
  • ഒന്നും ചെയ്യാതെ വെറുതേ ഇരിക്കാൻ പറ്റുമോ? സ്കോളർഷിപ്പ് നൽകാൻ ജർമൻ സർവകലാശാല തയ്യാറാണ്

ഒന്നും ചെയ്യാതെ വെറുതേ ഇരിക്കാൻ പറ്റുമോ? സ്കോളർഷിപ്പ് നൽകാൻ ജർമൻ സർവകലാശാല തയ്യാറാണ്

ഒന്നും ചെയ്യാതെ ശമ്പളം തരാൻ ആരെങ്കിലും തയ്യാറാകുമോ. എന്നാൽ അങ്ങനെ ഒരു ജോലി ഉണ്ട്

news18kerala

news18kerala

  • Last Updated :
  • Share this:
    പണി ഒന്നും ഇല്ലെങ്കിലും സാരമില്ല ശമ്പളം കിട്ടിയ മതി എന്നൊരു ചൊല്ല് തന്നെ മലയാളികളുടെ ഇടയിൽ ഉണ്ട്. എന്നാൽ അങ്ങനെ ഒരു ജോലി ഉണ്ടോ. ഒരു ജോലിയും ചെയ്യാതെ ശമ്പളം തരാൻ ആരെങ്കിലും തയ്യാറാകുമോ. എന്നാൽ അങ്ങനെ ഒരു ജോലി ഉണ്ട്. വെറുതെ ഇരിക്കുക മാത്രമല്ല കൃത്യമായി പണവും കിട്ടും. ജർമൻ സർവകലാശാലയാണ് ഇങ്ങനെയൊരു ജോലി നൽകാൻ തയ്യാറായി രംഗത്ത് വന്നിരിക്കുന്നത്.

    ഒന്നും ചെയ്യാതെ വെറുതെ ഇരിക്കാൻ തയ്യാറായവർക്ക് സ്കോളർഷിപ്പ് നൽകാനാണ് ജർമ്മനിയിലെ ഗവേഷകരുടെ തീരുമാനം. ആഗ്രഹങ്ങളും അഭിലാഷങ്ങളും ഇല്ലാത്ത അലസൻമാരെക്കുറിച്ചുള്ള പഠനത്തിന്‍റെ ഭാഗമായാണ് ഇത്തരത്തിൽ ഒരു ജോലി. ഹാമ്പർഗിലെ യൂണിവേഴ്സിറ്റി ഓഫ് ഫൈൻ ആർട്സ് ആണ് വ്യത്യസ്തമായൊരു പഠനം നടത്തുന്നത്.
    You may also like:കള്ളക്കടത്ത് വഴി ഖുർആൻ പഠിപ്പിക്കാമെന്ന് കണ്ടുപിടിച്ച മന്ത്രിയും സീനിയർ മാൻഡ്രേക്കായ മുഖ്യമന്ത്രിയും [NEWS]മുഖ്യമന്ത്രി അവതാരങ്ങളുടെ മധ്യത്തിൽ'; PWCയിൽ രണ്ട് അവതാരങ്ങളെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ MLA [NEWS] വോളിബോളിലെ പ്രതിരോധ താരങ്ങൾ ഇനി ഒന്നിച്ച്; മലയാളി താരം സൂര്യ ഇനി തമിഴ്നാടിന‍്റെ മരുമകൾ [NEWS]
    അങ്ങനെ വെറുതെ ഒന്നും ജോലി കിട്ടുകയുമില്ല. സ്കോളർഷിപ്പിനായി അപേക്ഷിക്കുന്നവർ ഗവേഷകർ പറയുന്ന കാലയളവിൽ ഉടനീളം ഒന്നും ചെയ്യാതെ നിഷ്‌ക്രിയരായിരിക്കുമെന്ന് അക്കാദമിക് വിദഗ്ധരെ ബോധ്യപ്പെടുത്തേണ്ടതുണ്ട്.

    അലസതയെക്കുറിച്ച് കൂടുതൽ സൂക്ഷ്മമായി പഠിക്കേണ്ടത് പ്രധാനമാണെന്നും ഇത്തരത്തിൽ ഒരു പഠനം പരിസ്ഥിതി, സാമൂഹിക പരിവർത്തനം വരുത്താൻ സഹായിക്കുമെന്നും പ്രോജക്ട് രൂപകൽപ്പന ചെയ്ത പ്രൊഫസർ ഫ്രീഡ്രിക്ക് വോൺ ബോറീസ് പറയുന്നു. “എനിക്ക് സ്വപ്നം കാണാൻ സമയമുണ്ട്, സുഹൃത്തുക്കളെ കണ്ടുമുട്ടാൻ കഴിയും, എനിക്ക് ഒന്നും ചെയ്യാൻ സമയമില്ല” എന്ന് പറഞ്ഞ് സാമൂഹിക അന്തസ്സ് നേടുന്നത് നല്ലതല്ലേയെന്നും പ്രൊഫസർ ചോദിക്കുന്നു.

    വെറുതെ ഇരിക്കാൻ തയ്യാറായവർ സെപ്റ്റംബർ 15 ന് മുമ്പായി അപേക്ഷ സമർപ്പിക്കാനാണ് സർവകലാശാല ആവശ്യപ്പെട്ടിരിക്കുന്നത്.
    Published by:user_49
    First published: