നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • buzz
    • »
    • ആരും ശ്രദ്ധിക്കാത്തൊരു രവി വർമ്മ ചിത്രം വിറ്റുപോയത് കോടികൾക്ക്

    ആരും ശ്രദ്ധിക്കാത്തൊരു രവി വർമ്മ ചിത്രം വിറ്റുപോയത് കോടികൾക്ക്

    Raja Ravi Varma painting hammered down for crores | 1870ൽ രവിവർമ്മയുടെ ക്യാൻവാസിൽ വിരിഞ്ഞ ചിത്രം

    രവിവർമ്മ ചിത്രം

    രവിവർമ്മ ചിത്രം

    • Share this:
      ആരും കാണാതെയൊരു രവി വർമ്മ ചിത്രം. ഒരു നൂറ്റാണ്ട് കാലത്തോളം തിരുവനന്തപുരത്തെ ഒരു വീടിന്റെ വാതിൽക്കൽ പ്രദർശന വസ്തുവായി നിന്നു. തിരുവിതാംകൂർ ഭരിച്ചിരുന്ന രാജാവ് തന്റെ ദത്ത് പുത്രന് സമ്മാനമായി നല്കിയതാണീ ചിത്രം. 1870ൽ രവിവർമ്മയുടെ ക്യാൻവാസിൽ വിരിഞ്ഞ ചിത്രത്തിൻറെ മൂല്യം അറിയാൻ വൈകി. എന്നാൽ ഇപ്പോൾ ഇത് വിറ്റു പോയത് 7.3 കോടി രൂപയ്ക്ക്. ശ്രീരാമനും സീതക്കും അരികിൽ അൽപ്പം പ്രായാധിക്യമുള്ള ഹനുമാൻ നിൽക്കുന്ന ചിത്രമാണിത്. ചരിത്ര പുസ്തക രചയിതാവ് മനു എസ്.പിള്ളയാണ് അറിയാതെ പോയൊരു വസ്തുത പുറം ലോകത്തെ അറിയിച്ചത്.



      മലയാളിയായ മനു എസ്. പിള്ള രചിച്ച 'ദി ഐവറി ത്രോൺ: ക്രോണിക്കിൾസ് ഓഫ് ദി ഹൗസ് ഓഫ് ട്രവൻകൂർ' എന്ന കേരള ചരിത്രം അടിസ്ഥാനമാക്കിയുള്ള പുസ്തകത്തെ അധികരിച്ച്‌ ബാഹുബലി ചിത്രങ്ങളുടെ നിർമ്മാതാക്കളായ ആർക മീഡിയ വർക്സ് സിനിമ നിർമ്മിക്കാൻ മുന്നോട്ടു വന്നിട്ടുണ്ട്.

      അടുത്തിടെ നീരവ് മോദിയുടെ ശേഖരത്തിലെ രവിവർമ്മ ചിത്രവും വൻ തുകയ്ക്ക് വിറ്റു പോയിരുന്നു. 14 കോടി രൂപയ്ക്കാണ് ചിത്രം ലേലത്തിൽ പോയത്. പ്രതീക്ഷിച്ചതിനേക്കാള്‍ രണ്ടു കോടി രൂപ അധികമായി ലഭിച്ചു. ബാക്കിംഗ്ഹാമിലെ മൂന്നാമത്തെ ആര്‍ച്ച് ഡ്യൂക്കിനെ തിരുവിതാംകൂര്‍ രാജാവ് സ്വാഗതം ചെയ്യുന്ന ചിത്രമായിരുന്നു മോദിയുടെ ശേഖരത്തിലുണ്ടായിരുന്നത്. 1881 ലാണ് രാജാ രവിവര്‍മ്മ ഈ ചിത്രം വരച്ചത്.

      First published:
      )}