നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • ദീപിക പദുക്കോണിന്റെയും രണ്‍വീര്‍ സിംഗിന്റെയും വിവാഹത്തിന്റെ ഇതുവരെ പുറത്തുവരാത്ത ചിത്രങ്ങള്‍

  ദീപിക പദുക്കോണിന്റെയും രണ്‍വീര്‍ സിംഗിന്റെയും വിവാഹത്തിന്റെ ഇതുവരെ പുറത്തുവരാത്ത ചിത്രങ്ങള്‍

  ഏഴുവര്‍ഷത്തോളം പരസ്പരം ഇഷ്ടത്തിലായിരുന്നതിനുശേഷമാണ് രണ്‍വീറും ദീപികയും വിവാഹിതരായത്

  Image Instagram

  Image Instagram

  • Share this:
   എന്തെങ്കിലും കാരണങ്ങളാല്‍ നിരന്തരം വാര്‍ത്തകളില്‍ തുടരുന്ന നിരവധി താരദമ്പതികള്‍ ബോളിവുഡില്‍ ഉണ്ട്. അവരിലൊന്നാണ് രണ്‍വീര്‍ സിംഗ്, ദീപിക പദുക്കോണ്‍ എന്നിവര്‍. മാധ്യമങ്ങളുടെ വെള്ളിവെളിച്ചത്തിലും തിളക്കത്തിലും നിന്നകന്നുമാറി, ഇരുവരും നവംബര്‍ 2018 ല്‍ ഇറ്റലിയിലെ ലേക്ക് കോമോയില്‍ വച്ചാണ് വിവാഹിതരായത്. വിവാഹത്തിന്റെ ഏതാനും ചില ചിത്രങ്ങള്‍ മാത്രമാണ് ഇരുവരും സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്. വിവാഹത്തിന്റെ ആരും ഇതേവരെ കാണാത്ത മനോഹരമായ ചിത്രങ്ങള്‍ ഇതാ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നു. ഇപ്പോള്‍, തങ്ങളുടെ ആരാധകര്‍ക്കായി ഒരു സമ്പൂര്‍ണ്ണ വിരുന്നെന്നവണ്ണം, അവരുടെ വിവാഹത്തിലെ ആരും കാണാത്ത ചില ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെടുകയും അവ വ്യാപകമായി പങ്കിടുകയും ചെയ്തു.

   ചിത്രങ്ങളിലൊന്നിലുള്ളത്, രണ്‍വീറും ദീപികയും അവരുടെ വിവാഹവസ്ത്രം ധരിച്ച് മനോഹരമായ തടാകത്തിനരികില്‍ നില്‍ക്കുന്നതാണ്. രണ്ടാമത്തെ ഫോട്ടോയില്‍, ഇരു താരങ്ങളും തടാക തീരത്തുനിന്ന് ഷാംപെയ്ന്‍ ഗ്ലാസുകള്‍ കയ്യില്‍ പിടിച്ചിരിക്കുന്നത് കാണാം. മറ്റൊന്നില്‍, വിവാഹശേഷം അവര്‍ ആഡംബര കാറില്‍ ഇരിക്കുന്നതും കാണാവുന്നതാണ്. ചിത്രങ്ങള്‍ അകലെ നിന്ന് എടുത്തതായിട്ടാണ് തോന്നുന്നത്. അവരുടെ മാംഗ്ലൂരിയന്‍ വിവാഹത്തില്‍ നിന്നുള്ള ഈ ചിത്രങ്ങള്‍ നിരവധി ആരാധകരാണ് അവരുടെ അക്കൗണ്ടുകള്‍ വഴി പങ്കിട്ടത്.

   Also Read-ലിയനാർഡോ ഡാവിഞ്ചിയുടെ പെയിന്റിംഗുകൾ പ്രദർശിപ്പിക്കാൻ വെർച്വൽ ഗാലറിയൊരുക്കി ഫ്രാൻസ്

   ഏഴുവര്‍ഷത്തോളം പരസ്പരം ഇഷ്ടത്തിലായിരുന്നതിനുശേഷമാണ് രണ്‍വീറും ദീപികയും വിവാഹിതരായത്. 2018 ല്‍, അവര്‍ തങ്ങളുടെ വിവാഹത്തിനായി അവരുടെ ചില സുഹൃത്തുക്കളും കുടുംബവുമൊത്ത് ഇറ്റലിയിലെ ലേക്ക് കോമോയിലേക്ക് പറന്നു. അവിടെ വച്ച് അവര്‍ തങ്ങളുടെ ബന്ധം ഔദ്യോഗികമാക്കുകയും 2018 ല്‍ സോഷ്യല്‍ മീഡിയയിലൂടെ വിവാഹം പ്രഖ്യാപനം നടത്തുകയും ചെയ്തു.
   ഈ താര ദമ്പതികള്‍ക്ക് അനുപമമായ രണ്ട് വിവാഹ ചടങ്ങുകള്‍ ഉണ്ടായിരുന്നു - ആനന്ദ് കരാജ് ചടങ്ങ്, മംഗ്ലോരിയന്‍ രീതിയിലുള്ള കല്യാണം എന്നിവ. അവര്‍ തങ്ങളുടെ ആചാരാനുഷ്ഠാനങ്ങള്‍ പാലിക്കുന്നതിനായി അവര്‍ തങ്ങളുടെ ദാമ്പത്യത്തില്‍ കൊങ്കണി, സിന്ധി പാരമ്പര്യങ്ങള്‍ പിന്തുടര്‍ന്നിരുന്നു. വിവാഹ ചിത്രങ്ങള്‍ പുറത്താകുന്നത് ഒഴിവാക്കാനായി, ദമ്പതികള്‍ അവരുടെ അതിഥികളോട് നോ ഫോണ്‍ പോളിസി അനുവര്‍ത്തിക്കാനും അഭ്യര്‍ത്ഥിച്ചിരുന്നു.

   ഈ താര ദമ്പതികള്‍ ഇരുവരും 'ഗോലിയോണ്‍ കി രാസലീല: റാം ലീല', 'ബാജിറാവു മസ്താനി', 'പദ്മാവത്' തുടങ്ങി വിവിധ ചിത്രങ്ങളില്‍ ഒരുമിച്ച് അഭിനയിക്കുകയുണ്ടായി. ഇപ്പോള്‍, അവര്‍ ഉടന്‍ തന്നെ കബീര്‍ ഖാന്റെ സ്പോര്‍ട്സ് ഡ്രാമയായ '83' ല്‍ അഭിനയിക്കുന്നു, അതില്‍ ക്രിക്കറ്റ് താരം കപില്‍ ദേവിന്റെ വേഷം രണ്‍വീര്‍ അവതരിപ്പിക്കുന്നതാണ്. താര ദമ്പതികള്‍ ഒന്നിച്ചഭിനയിച്ച രോഹിത് ഷെട്ടിയുടെ 'സര്‍ക്കസും' ആരാധകരുടെ ഹൃദയം കവര്‍ന്ന എന്ന മറ്റൊരു ചിത്രമാണ്. അനുപമമായ തങ്ങളുടെ അഭിനയവൈദഗ്ധ്യം കൊണ്ട് ഏവരേയും തങ്ങളുടെ ആരാധകവൃന്ദമാക്കിമാറ്റുന്ന ഈ താര ദമ്പതികള്‍ ചുമ്മാതെയാണോ നിരന്തരം വാര്‍ത്തകളില്‍ തുടരുന്നത്.
   Published by:Jayesh Krishnan
   First published:
   )}