ഇന്ന് സാധാരണക്കാരുടെ വീടുകളിൽ പോലും CCTV ഇടംപിടിച്ചു കഴിഞ്ഞു. ഡിജിറ്റൽ യുഗത്തിലും വർദ്ധിച്ചുവരുന്ന കുറ്റകൃത്യങ്ങൾക്ക് തടയിടാനും തെളിവുകൾക്കുമായാണ് പലരും വീടുകളിൽ ക്യാമറ സ്ഥാപിക്കുന്നത്. സെലിബ്രിറ്റികളുടെ വീടുകളിലും ഇതുണ്ട്. അഭിനയ കുടുംബമായ നടൻ കൃഷ്ണകുമാറിന്റെ (Actor Krishnakumar) തിരുവനന്തപുരത്തുള്ള വീട്ടിലും ഇത്തരത്തിൽ ക്യാമറ സ്ഥാപിച്ചിട്ടുണ്ട്. അഹാന കൃഷ്ണ (Ahaana Krishna), ഇഷാനി കൃഷ്ണ (Ishaani Krishna), ദിയ കൃഷ്ണ (Diya Krishna), ഹൻസിക കൃഷ്ണ (Hansika Krishna) എന്നിങ്ങനെ സിനിമയിലൂടെയും സോഷ്യൽ മീഡിയയിലൂടെയും ശ്രദ്ധ നേടിയ നാലുപേരാണ് ഈ വീട്ടിലെ അടുത്ത തലമുറയിലെ അംഗങ്ങൾ.
കുറച്ചു നാളുകൾക്കു മുൻപ് ഒരാൾ രാത്രിയിൽ വീടിന്റെ മതിൽ ചാടിക്കടന്ന് അഹാനയെ കാണണം എന്ന ആവശ്യവുമായി തിരുവനന്തപുരത്ത് എത്തിയിരുന്നു. കൃഷ്ണകുമാറും ഭാര്യയും ഇളയമകളും മാത്രം വീട്ടിലുണ്ടായിരുന്ന നേരത്താണ് ഇയാൾ ഗേറ്റ് ചാടിക്കടന്നെത്തിയത്. ടെറസിൽ നിന്നും സംഭവം കണ്ട കുടുംബം ഉടൻ തന്നെ താഴത്തെ നിലയിലെ വാതിൽ പൂട്ടിയിടുകയും, പോലീസിനെ വിവരമറിയിക്കുകയും ചെയ്തു. ഇതിനാൽ തന്നെ ഈ വീട്ടിലെ സുരക്ഷയ്ക്ക് പ്രാധാന്യമേറെയുണ്ട്.
എന്നാലിപ്പോൾ വീട്ടിലെ CCTV ദൃശ്യങ്ങളിൽ തീർത്തും വിചിത്രമായ ഒരു കാഴ്ച തന്റെ കണ്ണിൽപ്പെട്ടപ്പോൾ അത് ഇൻസ്റ്റഗ്രാം റീലിസിൽ പോസ്റ്റ് ചെയ്യുകയാണ് അഹാന ചെയ്തത്. ദൃശ്യങ്ങളിൽ വീടിനു മുന്നിലെ കാർ ഷെഡ് കാണാവുന്നതാണ്. രണ്ടു കാറുകൾ ഒരേ സമയം പാർക്ക് ചെയ്തിട്ടുമുണ്ട്. കറുപ്പും ചുവപ്പും നിറമുള്ള കാറുകളാണ് കാർ പോർച്ചിൽ ഉള്ളത്. പക്ഷെ ദൃശ്യങ്ങളിൽ ഇതിനുപുറമെ എന്തോ ഒന്ന് കൂടി ചാഞ്ചാടി നിൽക്കുന്നത് കാണാം.
ദൃശ്യങ്ങളിൽ ആടിയുലയുന്ന തീനാളം പോലത്തെ രംഗമാണുള്ളത്. അതെന്തെന്നു പരിശോധിക്കാൻ ചെന്ന അഹാന കണ്ട കാഴ്ചയാണ് റീൽസ് വീഡിയോയുടെ മറ്റൊരു ഭാഗം.
ഭയപ്പെടാനൊന്നുമില്ല. ക്യാമറയുടെ മുന്നിൽപ്പെട്ട ചെറുപ്രാണി ഏതോ അനങ്ങുന്നതാണ് തീനാളം പോലത്തെ പ്രതീതി സമ്മാനിച്ച് ദൃശ്യങ്ങളിൽ പതിഞ്ഞത്.
'അന്യഗ്രഹ ജീവി' എന്ന് തമാശരൂപേണ ലെന ഈ വീഡിയോയുടെ താഴെ കമന്റ് ചെയ്തിട്ടുള്ളത് കാണാം. ഒട്ടേറെ ആരാധകർ ഇവിടെ തങ്ങളുടെ കമന്റ് പോസ്റ്റ് ചെയ്തിട്ടുണ്ട്.
Summary: Ahaana Krishna has come up with an Instagram reel upon spotting an unusual sighting in the CCTV visuals at home. The video shows two cars parked on the porch, and a luminous wavy thing flashing across the visuals. Upon examining the CCTV, Ahaana found out what went behindഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.