ലഖ്നൗ: വരന്(Groom) വിഗ്(Wig) ധരിച്ചിട്ടുണ്ടെന്ന് വിവാഹ മണ്ഡപത്തില്‍ വെച്ചറിഞ്ഞ വധു(Bride) ബോധം കെട്ടു വീണു. ഉത്തര്രപ്രദേശില് ഇറ്റാവ ജില്ലയില്‍ ഭര്ത്താനയിലാണ് സംഭവം. മാലയിടല്‍ ചടങ്ങിനിടെയാണ് വരന് തലമുടിയില്‍ അസാധരണമായി ശ്രദ്ധിക്കുന്നച് വധുവിന്റെ ശ്രദ്ധയില്‍പ്പെട്ടത്. വരന് പരമ്പരാഗത തലപ്പാവ് ഇടയ്ക്കിടെ പിടിച്ചുനിര്‍ത്തുന്നത് വധു ശ്രദ്ധിച്ചു.
ഇതിനിടെ ഒപ്പമുണ്ടായിരുന്നവരാണ് വരന് വിഗ് ധരിച്ച രഹസ്യം കണ്ടെത്തുകയും ചെയ്തു. കൂട്ടുകാരികളില്‍ നിന്ന് വിവരം അറിഞ്ഞ വധു ബോധരഹിതയായി. ബോധം വന്നപ്പോള്‍ വധു വിവാഹത്തിന് വിസമ്മതിക്കുകയും കല്യാണം മുടങ്ങുകയും ചെയ്തു.
തലയില്‍ മുടിയില്ലാത്ത ആളെ കല്യാണം കഴിക്കാനാകില്ലെന്ന് വധു ഉറച്ച നിലപാടെടുത്തു. വീട്ടുകാര്‍ ഇടപ്പെട്ട് പ്രശ്നം പരിഹരിക്കാന്‍ ശ്രമിച്ചെങ്കിലും വധു കൂട്ടാക്കിയില്ല. ഒടുവില്‍ കല്യാണം മുടങ്ങിയതോടെ വരനും കൂടുംബവും തിരിച്ചു പോകുകയായിരുന്നു.
Refuses to Marriage | ഭക്ഷണം കിട്ടാന്‍ വൈകി; വിവാഹം വേണ്ടെന്ന് വച്ച് വരനും കുടുംബവും
ഭക്ഷണം(Food) കിട്ടാന്‍ വൈകിയതിനെ തുടര്‍ന്ന് വിവാഹം(Wedding) വേണ്ടെന്ന് പറഞ്ഞ് വരനും(Groom) കുടുംബവും മടങ്ങി. ബിഹാറിലാണ്(Bihar) സംഭവം. വധുവിന്റെ വീട്ടുകാര്‍ കാര്യങ്ങള്‍ പറഞ്ഞ് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചെങ്കിലും വരന്റെ വീട്ടുകാര്‍ ഒത്തുതീര്‍പ്പിന് കൂട്ടാക്കിയില്ല. വധുവിന്റെ വീട്ടില്‍ നിന്ന് ലഭിച്ച എല്ലാ ഉപഹാരങ്ങളും മടക്കി നല്കിയ ശേഷമാണ് വിവാഹസ്ഥലത്ത് നിന്ന് വരനും കുടുംബവും ഇറങ്ങിപ്പോയത്.
തനിക്കും കുടുംബാംഗങ്ങള്‍ക്കും ഭക്ഷണം കിട്ടാന്‍ വൈകിയെന്നാണ് വരന്റെ പിതാവ് പറയുന്നത്. വിവാഹത്തിരിക്കില് വരന്റെ വീട്ടുകാര്‍ക്ക് ഭക്ഷണം കൊടുക്കാന്‍ കുറച്ച് വൈകിപ്പോയെന്ന് വധുവിന്റെ വീട്ടുകാരും പറഞ്ഞു. തുടര്‍ന്നാണ് വരന്റെ വീട്ടുകാര്‍ വിവാഹസ്ഥലത്ത് നിന്ന് ഇറങ്ങിപ്പോയത്.
പ്രശ്നം ഒത്തുതീര്‍പ്പാക്കാന്‍ നാട്ടുകാരും ശ്രമിച്ചെങ്കിലും വരന്റെ വീട്ടുകാര്‍ വഴങ്ങിയില്ല. ഭക്ഷണത്തിന്റെയും മറ്റ് ചെലവുകള്‍ക്കുമുള്ള ആവശ്യമായ പണം വധുവന്റെ കുടുംബക്കാര്‍ക്ക് നല്‍കിയശേഷമാണ് അവര്‍ മടങ്ങിയത്. അതേസമയം വരന്റെ കുടുംബക്കാര്‍ക്കെതിരെ വധുവിന്റെ അമ്മ പൊലീസില്‍ പരാതി നല്കി.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.