• HOME
  • »
  • NEWS
  • »
  • buzz
  • »
  • Viral Video | വിവാഹം കുളമാക്കി മുൻ കാമുകൻ; വരന്റെ മുന്നിൽ വച്ച് വധുവിനെ 'സിന്ദൂരം' ചാർത്തി

Viral Video | വിവാഹം കുളമാക്കി മുൻ കാമുകൻ; വരന്റെ മുന്നിൽ വച്ച് വധുവിനെ 'സിന്ദൂരം' ചാർത്തി

വിവാഹ ദിവസം, 'വരമാല' ചടങ്ങ് നടക്കുന്നതിനിടെ കാമുകൻ വേദിയിൽ എത്തുകയും പെൺകുട്ടിയുടെ നെറ്റിയിൽ ബലമായി സിന്ദൂരം ചാർത്തുകയുമായിരുന്നു

  • Last Updated :
  • Share this:
    മുൻ കാമുകന്റെയോ കാമുകിയുടെയോ വിവാഹം (Wedding) കുളമാക്കുന്ന രംഗങ്ങൾ സിനിമയിലും സീരിയലുകളിലും മറ്റും നിങ്ങൾ കണ്ടിട്ടുണ്ടാകും. എന്നാൽ ഇത്തരം സിനിമകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഉത്തർപ്രദേശിലെ ഗോരഖ്പൂർഗേറ്റിൽ ഒരാൾ തന്റെ കാമുകിയുടെ വിവാഹം കുളമാക്കി.

    വിവാഹം മുടക്കാനായി മുൻ കാമുകൻ വേദിയിലെത്തി ബലമായി വധുവിന്റെ (Bride) നെറ്റിയിൽ സിന്ദൂരം ചാർത്തുകയായിരുന്നു. ഈ വിചിത്ര സംഭവത്തിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ് (Viral). ന്യൂസ് 18 ഹിന്ദി റിപ്പോർട്ട് അനുസരിച്ച്, യുവാവ് പെൺകുട്ടിയുമായി പ്രണയത്തിലായിരുന്നു. എന്നാൽ കുറച്ച് മാസങ്ങൾക്ക് മുമ്പ്, ഇയാൾ ജോലിയ്ക്കായി മറ്റൊരു നഗരത്തിലേക്ക് പോയി. ഈ അവസരത്തിൽ സാഹചര്യം മുതലാക്കി വധുവിന്റെ വീട്ടുകാർ അവളുടെ വിവാഹം മറ്റൊരാളുമായി നിശ്ചയിച്ചു. പെൺകുട്ടി മാതാപിതാക്കളെ എതിർക്കാൻ ശ്രമിച്ചെങ്കിലും അവർ അത് ചെവിക്കൊണ്ടില്ല.

    വിവാഹ ദിവസം, 'വരമാല' ചടങ്ങ് നടക്കുന്നതിനിടെ കാമുകൻ വേദിയിൽ എത്തുകയും പെൺകുട്ടിയുടെ നെറ്റിയിൽ ബലമായി സിന്ദൂരം ചാർത്തുകയുമായിരുന്നു. എന്നാൽ, പെൺകുട്ടിയുടെ വീട്ടുകാർ യുവാവിനെ മർദിക്കുന്നതാണ് പിന്നീട് വീഡിയോയിൽ കാണുന്നത്. വധുവിന്റെ വീട്ടുകാർ പോലീസിനെ വിളിക്കുകയും അവരുടെ സഹായത്തോടെ കാമുകനെ ഒഴിവാക്കി വധുവിനെ വരൻ (Groom) തന്നെ വിവാഹം കഴിക്കുകയും ചെയ്തു.

    59 സെക്കൻഡ് ദൈർഘ്യമുള്ള ഈ വീഡിയോ സോഷ്യൽ മീഡിയയിൽ കാട്ടുതീ പോലെ പടർന്നു. ഇതുവരെ 109കെ വ്യൂസാണ് വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്. നിരവധി പേർ വീഡിയോയ്ക്ക് താഴെ കമന്റുകളുമായെത്തി. വരൻ തന്റെ ഭാര്യയെ സംരക്ഷിക്കുന്നതിനുപകരം അനങ്ങാതെ നിൽക്കുന്നത് കണ്ട് ചിലർ അദ്ഭുതപ്പെട്ടപ്പോൾ മറ്റ് ചിലർ കാമുകന്റെ സിനിമാ സ്റ്റൈൽ എൻട്രി കണ്ടാണ് രസിച്ചത്. “ആ സമയം വരൻ അനങ്ങാതെ നിൽക്കുന്നത് കണ്ട് ഞാൻ അത്ഭുതപ്പെട്ടു. അയാളുടെ ഭാര്യയെ സംരക്ഷിക്കേണ്ടത് വരന്റെ കടമയായിരുന്നു,” ഒരു ഉപയോക്താവ് കുറിച്ചു.



    ആളുകൾ സിനിമ സീരിയലുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടിരിക്കുന്നു എന്നതിന് തെളിവാണ് ഇത്തരം സംഭവങ്ങൾ. എന്നാൽ ഇത് ഇത്തരത്തിലുള്ള ആദ്യത്തെ സംഭവമല്ല. ഈ വർഷമാദ്യം മധ്യപ്രദേശിലെ ഹോഷങ്കാബാദിൽ സമാനമായ മറ്റൊരു സംഭവം നടന്നിരുന്നു, കാൺപൂർ സ്വദേശിയായ ഒരു പെൺകുട്ടി തന്റെ മുൻ കാമുകൻ വിവാഹം കഴിക്കുന്ന വിവാഹ മണ്ഡപത്തിൽ പ്രവേശിക്കുന്നത് തടയാനെത്തിയതായിരുന്നു ഈ വീഡിയോ. അവൾ കാമുകനെ "ബാബു...ബാബു" എന്ന് വിളിച്ച് ഉറക്കെ കരയുന്നതാണ് വീഡിയോയിൽ കാണുന്നത്. സീ ന്യൂസ് റിപ്പോർട്ട് അനുസരിച്ച്, കഴിഞ്ഞ മൂന്ന് വർഷമായി തങ്ങൾ ലിവ്-ഇൻ റിലേഷൻഷിപ്പിലായിരുന്നുവെന്നാണ് യുവതി അവകാശപ്പെടുന്നത്. ഇരുവരും ഭോപ്പാലിലെ ഒരു സ്വകാര്യ സ്ഥാപനത്തിലാണ് ജോലി ചെയ്തിരുന്നത്. വേദിയിലേയ്ക്ക് പെൺകുട്ടി എത്താതിരിക്കാൻ സുരക്ഷ ശക്തമാക്കിയിരുന്നു.
    Published by:Karthika M
    First published: