മഴയുടെ ദേവനായ ഇന്ദ്രനെതിരെ (Lord Indra) പരാതിയുമായി ഉത്തർപ്രദേശ് (Uttar Pradesh) സ്വദേശിയായ കർഷകൻ. തന്റെ ജില്ലയിൽ മഴ കുറവാണെന്നും ഇന്ദ്രനെതിരെ നടപടിയെടുക്കണം എന്നുമാണ് പരാതിയിൽ പറയുന്നത്. ഉത്തർപ്രദേശിലെ ഗോണ്ട് ജില്ലയിലുള്ള ഝലാ ഗ്രാമവാസിയായ സുമിത് കുമാർ യാദവ് ആണ് പരാതിക്കാരൻ. ഗ്രാമത്തിൽ ശനിയാഴ്ച 'സമ്പൂർണ സമാദൻ ദിവസ്' (സമ്പൂർണ പരിഹാര ദിനം) നടത്തിയിരുന്നു.
ഈ വേദിയിൽ വെച്ചാണ് പരാതി നൽകിയത്. തഹസിൽദാറിനാണ് താൻ പരാതി നൽകിയതെന്ന് സുമിത് കുമാർ യാദവ് പറയുന്നു. പരാതി മുതിർന്ന ഉദ്യോഗസ്ഥർക്ക് കൈമാറിയെന്നും റിപ്പോർട്ടുകൾ വന്നിരുന്നു.
മഴയുടെ അഭാവം ജില്ലയെ എങ്ങനെ പ്രതികൂലമായി ബാധിച്ചു എന്നും യാദവ് തന്റെ പരാതിക്കത്തിൽ എഴുതിയിട്ടുണ്ട്. വരൾച്ച ഉണ്ടായതിനും അദ്ദേഹം കുറ്റപ്പെടുത്തിയത് ഇന്ദ്രനെയാണ്. കഴിഞ്ഞ കുറച്ച് മാസങ്ങളായി മഴ ലഭിക്കാത്തത് വരൾച്ചയ്ക്ക് കാരണമായിട്ടുണ്ടെന്നും ഇത് ജനങ്ങളെയും മൃഗങ്ങളെയും കൃഷിയെയും സാരമായി ബാധിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുത്താൻ ആഗ്രഹിക്കുന്നുവെന്നും യാദവ് പരാതിയിൽ ചൂണ്ടിക്കാട്ടി.
Also Read-
'ബേബി-മെയ്ക്കിങ് ടൂറു'മായി യുവാവ് ; ലക്ഷ്യം കുട്ടികളില്ലാത്ത സ്ത്രീകളും സ്വവര്‍ഗ ദമ്പതികളും
സ്ത്രീകളും കുട്ടികളും നേരിടുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചും യാദവ് പരാതിയിൽ പറയുന്നുണ്ട്. ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Also Read-
'പറപ്പിക്കില്ലടാ ഇൻഡിഗോയെ നിന്നെ ഒന്നും'; ഇൻഡിഗോ ഫേസ്ബുക്ക് പേജിൽ ട്രോൾമഴ
യാദവിന്റെ പരാതി സ്വീകരിച്ച റവന്യൂ ഉദ്യോഗസ്ഥൻ എൻഎൻ വർമ തുടർനടപടികൾക്കായി കത്ത് ഡിഎം ഓഫീസിലേക്ക് അയച്ചെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ കത്ത് വൈറലായതോടെ ഇക്കാര്യത്തിൽ വിശദീകരണവുമായി എൻഎൻ വർമ രംഗത്തെത്തി. ഇങ്ങനൊരു കത്ത് ഉന്നത ഉദ്യോഗസ്ഥർക്ക് കൈമാറിയിട്ടില്ലെന്നും കത്തിലെ സീൽ ഡ്യൂപ്ലിക്കേറ്റ് ആണെന്നും അദ്ദേഹം പറഞ്ഞു.
"സമ്പൂർണ സമാദൻ ദിവസിൽ ലഭിച്ച പരാതികൾ അതത് വകുപ്പുകളിലേക്ക് കൈമാറിയിട്ടുണ്ട്. ഇത്തരം പരാതികൾ ഒരിക്കലും മറ്റ് ഓഫീസുകളിലേക്ക് കൈമാറില്ല. ഇത് കെട്ടിച്ചമച്ച വാർത്തയാണ്. ഇതേക്കുറിച്ച് ഞങ്ങൾ അന്വേഷിച്ചു വരികയാണ്". എൻഎൻ വർമ ദൈനിക് ജാഗരണിനോട് പറഞ്ഞു.
കൊടും വരൾച്ചയെ തുടർന്ന് മധ്യപ്രദേശിലെ ദിന്‍ഡോരി ജില്ലയിലെ ഘുസിയ ഗ്രാമനിവാസികൾ ജീവൻ പണയം വെച്ച് വെള്ളം കോരുന്ന വാർത്ത കഴിഞ്ഞ മാസം പുറത്തു വന്നിരുന്നു. ഇവർ ഒരു വലിയ കിണറ്റില്‍ നിന്ന് വെള്ളമെടുക്കുന്നതിന്റെ വീഡിയോയും പുറത്തു വന്നിരുന്നു. ഗ്രാമത്തിലെ സ്ത്രീകള്‍ തലയില്‍ പാത്രങ്ങളുമായി ദീര്‍ഘദൂരം നടന്നുപോകുന്നത് വീഡിയോയില്‍ കാണാം. യാതൊരു സുരക്ഷാ സജ്ജീകരണങ്ങളുമില്ലാതെ ഓരോരുത്തരും കിണറ്റലിറങ്ങിയാണ് വെള്ളം മുക്കിയെടുക്കുന്നത്.
താഴ്ചയുള്ള കിണറിന്റെ മധ്യത്തിലായുള്ള ഒരു കുഴിയില്‍ മാത്രമാണ് വെള്ളം അവശേഷിക്കുന്നത്. മറ്റുള്ളവര്‍ കിണറിനരികില്‍ നിന്ന് പാത്രങ്ങളില്‍ കയര്‍ കെട്ടി കിണറ്റിലേക്ക് ഇട്ടുകൊടുക്കുന്നുണ്ട്. പടവുകള്‍ ചവിട്ടിയാണ് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ കിണറ്റിലേക്ക് ഇറങ്ങുന്നതും തിരിച്ച് കയറുന്നതും. കിണര്‍ ഏറെകുറേ വറ്റിയ അവസ്ഥയിലുമാണ്. വളരെ കുറച്ച് വെള്ളം മാത്രമേ അതില്‍ അവശേഷിച്ചിരുന്നുള്ളൂ. മധ്യപ്രദേശിലെ, ബര്‍വാനി ജില്ലയിലെ പതി ഏരിയയിലെ ലൈസാപി ഗ്രാമത്തിലെ നിവാസികളും ഇതേ പ്രശ്നം നേരിടുന്നുണ്ട്. ഇതു മൂലം ഗ്രാമത്തിലെ യുവാക്കളുടെ വിവാഹം നടക്കുന്നില്ലെന്നും പരാതി ഉയർന്നിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.