HOME » NEWS » Buzz » UP MAN GETS PROPOSALS AFTER HE ASKED POLICE TO FIND HIM A BRIDE GH

വധുവിനെ കണ്ടെത്താ൯ പോലീസ് സഹായം തേടി; അസിം മൻസൂരിക്ക് വിവാഹാലോചനകളുടെ പെരുമഴ

News18 Malayalam | news18-malayalam
Updated: April 1, 2021, 3:11 PM IST
വധുവിനെ കണ്ടെത്താ൯ പോലീസ് സഹായം തേടി; അസിം മൻസൂരിക്ക് വിവാഹാലോചനകളുടെ പെരുമഴ
Azeem Mansuri (Image Credit: Twitter)
  • Share this:
ഉത്തർപ്രദേശിലെ കയ്റാന സ്വദേശിയായ രണ്ടടി നീളമുള്ള അസിം മ൯സൂരിയെന്ന യുവാവ് അനുയോജ്യമായ വധുവിനെ കണ്ടെത്താ൯ സഹായം തേടി ശംലി പോലീസിനെ സമീപിച്ചത് ഏറെ വാർത്താ പ്രാധാന്യം നേടിയിരുന്നു. കോസ്മറ്റിക്, ബ്യൂട്ടി പ്രൊഡ്ക്റ്റുകൾ വിൽക്കുന്ന ഷോപ്പിന്റെ ഉടമയായ ഇദ്ദേഹത്തിനിപ്പോൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധി വിവാഹാലോചനകളാണ് വന്നു കൊണ്ടിരിക്കുന്നത്. ഉയരം കുറവുള്ളതു കൊണ്ട് യോജിച്ച ജീവിത പങ്കാളിയെ കണ്ടെത്താ൯ ഏറെ ബുദ്ധിമുട്ടിയതിനെ തുടർന്നാണ് ഇദ്ദേഹം പോലീസ് സഹായം തേടിയത്.

എല്ലാം മാസവും തെറ്റില്ലാത്ത ഒരു സംഖ്യം വരുമാനമായി ലഭിക്കുന്നുണ്ടെന്ന് അസിം പറയുന്നു. ഉയരം ഇല്ലെന്ന കാരണം പറഞ്ഞ് നിരവധി ആലോചനകൾ മുടങ്ങിപ്പോയിരുന്ന ഇദ്ദേഹത്തിന് ഗാസിയാബാദ്, ബുലന്ദ്ഷഹർ, ഡെൽഹി, ബീഹാർ തുടങ്ങി രാജ്യത്തിന്റെ വ്യത്യസ്ഥ ഭാഗങ്ങളിൽ നിന്ന് വിവാഹോലോചനകൾ വരുന്നുണ്ട്.  തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലും അനുയോജ്യയായ വധുവിനെ അന്വേഷിച്ച് മ൯സൂരി പോസ്റ്റിട്ടിരുന്നു. പോലീസ് സഹായം തേടിയതിന് പുറമെ വധുവിനെ കിട്ടാൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോടും മറ്റു മുതിർന്ന ഉദ്യോഗസ്ഥരോടും സഹായമഭ്യർത്ഥിച്ചിരുന്നു അസിം മൻസൂരി.


അവസാനമാണ് ശംലിയിലെ വനിതാ പോലീസ് ഇദ്ദേഹം സന്ദർശിച്ചത്. പോലീസ് ഇ൯സ്പെക്ടറെ നേരിട്ട് കണ്ട് കാര്യം അവതരിപ്പിച്ചിരുന്നു മ൯സൂരി. അസിമിന്റെ ആവശ്യം പിന്നീട് വലിയ വാർത്തയായി. എന്നാൽ വൈറലായതിനെ തുടർന്നു നിരവധി ആലോചനകളാണ് ഇദ്ദേഹത്തെ തേടിയെത്തുന്നത്. വധുവായി ആരെ തിരഞ്ഞെടുക്കണമെന്ന ആശയക്കുഴപ്പത്തിലാണ് മ൯സൂരിയിപ്പോൾ.

ജീവിത പങ്കാളിയെ കണ്ടെത്താ൯ തങ്ങളും സഹായിക്കുന്നുണ്ടെന്നും ഉട൯ തന്നെ ഒരു തീരുമാനത്തിലെത്തുമെന്നും കുടുംബാംഗങ്ങൾ അറിയിച്ചു. ഒരുപാട് സ്ത്രീകൾ മ൯സൂരിയെ വിവാഹം കഴിക്കാനുള്ള താൽപര്യം പ്രകടിപ്പിച്ചു കൊണ്ട് സമൂഹ മാധ്യമങ്ങളിൽ വീഡിയോയും പോസ്റ്റ് ചെയ്തിട്ടുണ്ട്.

Also Read-ആറ് വർഷമായി കല്യാണം നോക്കുന്നു, ഒന്നും ശരിയാകുന്നില്ല; ഇനി പൊലീസ് സഹായിക്കണമെന്ന് യുവാവ്

മ൯സൂരിയെ കല്യാണം കഴിക്കാ൯ താൽപര്യം പ്രകടിപ്പിച്ചു കൊണ്ട് സമൂഹ മാധ്യമങ്ങളിൽ വീഡിയോ പങ്കു വെച്ച ഡൽഹി സ്വദേശിയായ പെണ്കുട്ടിയുടെ വീഡിയോ ഇതിനകം വൈറലായിട്ടുണ്ട്.

Also Read-ഇരട്ട സഹോദരന്മാരെ വിവാഹം ചെയ്‌ത ഇരട്ട സഹോദരിമാർക്ക് ആദ്യ കുഞ്ഞ് പിറന്നു; രണ്ടാമത്തെ കുഞ്ഞിനായി കാത്തിരിപ്പ്

കാര്യങ്ങൾ തനിക്കനുകൂലമായി മാറിയ സന്തോഷത്തിലാണ് അസിം മ൯സൂരി. ഉട൯ തന്നെ താനൊരും ഹിന്ദി ഗാനം പുറത്തിറക്കുമെന്ന് അദ്ദേഹം അറിയിച്ചു.

പൊലീസിന്റെ ജോലി തന്നെ പൊതു സേവനമാണല്ലോ, അതിനാൽ തന്റെ കല്യാണക്കാര്യവും പൊതുസേവനമായി കണ്ട് സഹായിക്കണമെന്നായിരുന്നു അസിം പറഞ്ഞിരുന്നത്. ആറ് വർഷമായി വിവാഹത്തിനായി ആലോചനകൾ തേടിക്കൊണ്ടിരിക്കുകയാണ് അസിം. അസിം അടക്കം ആറ് പേരാണ് മാതാപിതാക്കൾക്കുള്ളത്. ഇദ്ദേഹമാണ് ഏറ്റവും ഇളയ മകൻ.

കുട്ടിക്കാലം മുതൽ ഉയരക്കുറവിന്റെ പേരിൽ അപമാനിതനായിക്കൊണ്ടിരിക്കുകയാണെന്ന് അസിം പറയുന്നു. സഹപാഠികളുടെ പരിഹാസം സഹിക്കാനാകാതെ അഞ്ചാം ക്ലാസിൽ വെച്ച് അസിം വിദ്യാഭ്യാസം അവസാനിപ്പിക്കുകയും ചെയ്തു. അസിമിന് 21 വയസ്സ് പൂർത്തിയായതു മുതൽ മാതാപിതാക്കൾ വിവാഹാലോചനകൾ നോക്കുന്നുണ്ട്. അസിമിന് വേണ്ടി ഏറെ ആലോചനകൾ നോക്കി, എന്നാൽ ഉയരത്തിന്റെ പേരിൽ എല്ലാ ആലോചനകളും മുടങ്ങുകയായിരുന്നു.
Published by: Naseeba TC
First published: April 1, 2021, 3:10 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories