ഉത്തർപ്രദേശ്: വെള്ളമില്ലാത്ത കിണറ്റിൽ ചാടിയ യുവതിയെ രക്ഷിച്ച് ഉത്തർപ്രദേശ് പൊലീസ്. യുപിയിലെ ഹമിർപൂർ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനാണ് കിണറ്റിലിറങ്ങി യുവതിയെ രക്ഷിച്ചത്. രക്ഷാപ്രവർത്തനത്തിന്റെ ദൃശ്യങ്ങൾ ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്. വീഡിയോ ഇതിനകം വൈറലാണ്.
യുവതി കിണറ്റിൽ അകപ്പെട്ട വിവരം അറിഞ്ഞ ഉടനെ തന്നെ പൊലീസ് സംഭവ സ്ഥലത്തെത്തി. കയർ കെട്ടിയാണ് പൊലീസ് ഉദ്യോഗസ്ഥൻ കിണറ്റിലേക്ക് ഇറങ്ങിയത്. വെള്ളമില്ലാത്ത കിണറ്റിൽ വീണ യുവതിക്ക് നിസ്സാര പരിക്കുകളും ഏറ്റിരുന്നു.
A job 'WELL' done
Responding to a distress call to rescue a woman who had jumped into a well, @hamirpurpolice swiftly reached the place & rescued her using available resources.
Please Dial 112 in case of any emergency. #UPPCarespic.twitter.com/OJNItNlFqD
പുറത്തെത്തിച്ച ശേഷം ഇവർക്ക് പ്രാഥമിക ചികിത്സ നൽകി കുടുംബത്തിനൊപ്പം വിട്ടു.ഡിപ്രഷൻ അനുഭവിച്ചിരുന്ന യുവതിയാണ് കിണറ്റിലേക്ക് എടുത്തുചാടിയതെന്നാണ് വിവരം.
യുവതിക്ക് 'മിസ് യൂ' സന്ദേശം അയച്ച് ഡെലിവറി ബോയ്; നടപടി കൈക്കൊണ്ട് സ്വിഗി
ഒരു വനിതാ ഉപഭോക്താവിന് മോശം സന്ദേശങ്ങൾ അയച്ച ശേഷം സ്വിഗ്ഗി ഡെലിവറി ഏജന്റിനെ കമ്പനി 'ഡീആക്ടിവേറ്റ്' ചെയ്തു. ഡിഎൻഎ റിപ്പോർട്ട് പ്രകാരം, സ്ത്രീയുടെ വീട്ടുപടിക്കൽ പലചരക്ക് സാധനങ്ങൾ എത്തിച്ച ഡെലിവറി ഏജന്റ്, 'നിങ്ങളെ ഒരുപാട് മിസ്സ് ചെയ്യുന്നു' പോലെയുള്ള സന്ദേശങ്ങൾ തുടരെത്തുടരെ അയച്ചിരുന്നു. 'നല്ല സൗന്ദര്യം, അതിശയകരമായ പെരുമാറ്റം' എന്നിങ്ങനെയാണ് മറ്റു സന്ദേശങ്ങൾ.
ട്വിറ്ററിൽ പ്രാപ്തി എന്ന് പേരുള്ള സ്ത്രീ, സ്വിഗ്ഗിയുടെ സപ്പോർട്ട് ടീമിന് പരാതി നൽകിയതായി അവകാശപ്പെട്ടു. ചൊവ്വാഴ്ച രാത്രി സ്വിഗ്ഗി ഇൻസ്റ്റമാർട്ടിൽ നിന്ന് പലചരക്ക് സാധനങ്ങൾ ഓർഡർ ചെയ്തതായി പ്രാപ്തി ട്വീറ്റിൽ കുറിച്ചു. കൂടാതെ ഡെലിവറി എക്സിക്യുട്ടീവ് അവർക്ക് വാട്ട്സ്ആപ്പിൽ മുകളിൽ പറഞ്ഞ 'വിചിത്രമായ' വാചക സന്ദേശങ്ങൾ അയക്കുകയായിരുന്നു.
Published by:Naseeba TC
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.