• HOME
 • »
 • NEWS
 • »
 • buzz
 • »
 • സ്ത്രീകളെ ശല്യം ചെയ്യുന്നവരെ നേർവഴി നടത്തിക്കാൻ യു പി പൊലീസിന്റെ 'സിങ്കം' മീം

സ്ത്രീകളെ ശല്യം ചെയ്യുന്നവരെ നേർവഴി നടത്തിക്കാൻ യു പി പൊലീസിന്റെ 'സിങ്കം' മീം

യു പി പൊലീസിന്റെ കോൾ 112 സേവനവും പാവ്രി ട്രെൻഡിംഗിന്റെ ഭാഗമായി, രാത്രിയിലെ പാർട്ടികൾ നിങ്ങളെ ശല്യപ്പെടുത്തുന്നുണ്ടെങ്കിൽ, 112 എന്ന നമ്പറിൽ പോലീസിനെ വിളിച്ച് ഇടപെടാം എന്നായിരുന്നു ആ അറിയിപ്പ്.

News18 Malayalam

News18 Malayalam

 • Share this:
  അജയ് ദേവ്ഗൺ- കാജൽ അഗർവാൾ ടീമിന്റെ 2011ൽ പുറത്തിറങ്ങിയ സിങ്കം എന്ന ചിത്രത്തിലെ സീൻ ക്ലിപ്പുകൾ ഉപയോഗിച്ച് സ്ത്രീകളെ ഉപദ്രവിക്കുന്നവർക്കും പൂവാലന്മാർക്കും എതിരെ സന്ദേശം നൽകിയിരിക്കുകയാണ് യു പി പൊലീസ്. യു പി പൊലീസിന്റെ ട്രോളുകളും മീമുകളും ഉപയോഗിച്ചുള്ള പോസ്റ്റുകളുമാണ് ഇപ്പോൾ വൈറലാകുന്നത്. പൊലീസ് ഡിപ്പാർട്ട്മെന്റിന്റെ ട്വിറ്റർ അക്കൗണ്ടിലാണ് വൈറലായിരിക്കുന്ന പാവ്രി വീഡിയോ പങ്കുവെച്ചിരിക്കുന്നത്. അടുത്തിടെ സോഷ്യൽ മീഡിയയിൽ വലിയ ട്രെൻഡിങ്ങായ ധനനീറന്റെ പാവ്രി വീഡിയോയുടെ ചുവട് പിടിച്ചാണ് യുപി പോലീസ് ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്.

  അജയ് ദേവ്ഗൺ- കാജൽ അഗർവാൾ എന്നിവർ അഭിനയിച്ച 2011ൽ പുറത്തിറങ്ങിയ സിങ്കം എന്ന ചിത്രത്തിലെ സീൻ ക്ലിപ്പുകൾ ഉപയോഗിച്ചാണ് സ്ത്രീകളെ ഉപദ്രവിക്കുന്നവർക്കും പൂവാലന്മാർക്കും എതിരെ യു പി പോലീസ് സന്ദേശം നൽകുന്നത്.
  ആദ്യ ക്ലിപ്പ് നായികയെ ഗുണ്ടകൾ ആക്രമിക്കുന്ന രംഗത്തിൽ നിന്നാണ്. രണ്ടാമത്തെ ക്ലിപ്പിൽ, സംഭവത്തിന് ശേഷം നായികയും സിങ്കം അജയ് ദേവഗണും ഒരുമിച്ച് ഒരു ബൈക്കിൽ പോകുന്നത് കാണാം, മൂന്നാമത്തേതിൽ, എല്ലാ ഗുണ്ടകളെയും പൊലീസ് പിടികൂടുന്നതാണ്.

  Also Read- ഇന്ധനവില പതിമൂന്നാം ദിവസവും വർധിച്ചു; തിരുവനന്തപുരത്ത് പെട്രോളിന് 92.46 രൂപ

  വീഡിയോയിൽ, 'യെ ചെഡ്ഖാനി കർനെ വാലെ ഹായ്, യെ ഹാം ഹായ് ഔർ അബ് പോലീസ് കെ സാത്ത് ഇങ്കി പവ്രി ഹോഗി' (ഇവർ ഉപദ്രവിക്കുന്നവരാണ്, ഇത് ഞങ്ങളാണ്, ഇനി അവർ പോകുന്നത് പോലീസിനൊപ്പമുള്ള പാർട്ടിക്കാണ്) എന്നാണ് പറയുന്നത്.
  ''പവ്രി വിത്ത് പൊലീസ്?'' എന്ന അടിക്കുറിപ്പോടെ പങ്കുവെച്ച ഈ വീഡിയോ 27,000ൽ അധികം ആളുകൾ ട്വിറ്ററിൽ കണ്ടുകഴിഞ്ഞു.  അടുത്ത ഘട്ടമാണിതെന്ന് റിതിക എന്ന യൂസർ ക്ലിപ്പ് കണ്ട ശേഷം, ട്വിറ്ററിൽ കുറിച്ചു. യുപി പോലീസിന്റെ സർഗ്ഗാത്മകതയുടെ നിലവാരത്തിൽ മറ്റൊരാളും സന്തോഷം പ്രകടിപ്പിച്ചു.

  ഡൽഹി പൊലീസിലെ ഇൻസ്പെക്ടർ സോനം ജോഷി ന്യൂഡൽഹി ഡിസിപിയെ ടാഗുചെയ്ത് ഡൽഹി പൊലീസുമായി എവിടെയാണ് പവ്രി (പാർട്ടി) എന്ന് ചോദിച്ചു. മറ്റൊരു രസികൻ ഒരു പുതിയ മീം പങ്കുവെച്ചാണ് വീഡിയോയോടുള്ള പ്രതികരണം അറിയിച്ചത്. ഈ വീഡിയോ കണ്ടതിന് ശേഷം, ജോലി ഉപേക്ഷിക്കേണ്ടി വരുമോ എന്നാണ് ട്രോളൻമാർ ചോദിക്കുന്നത്.  യു പി പൊലീസിന്റെ സർഗ്ഗാത്മകത ഭൂരിഭാഗം ആളുകള്‍ക്കും ഇഷ്ടപ്പെട്ടപ്പോൾ, ഒരു ഉപയോക്താവിന്റെ ഉപദേശം വേറിട്ടു നിന്നു. ട്വീറ്റ് അതൃപ്തികരമാണെന്നും തിരിച്ചടിച്ചേക്കുമെന്നുമാണ് അദ്ദേഹത്തിന്റെ അഭിപ്രായം. പുതിയ പി ആർ ടീമിനെ നിയമിക്കണമെന്നും അദ്ദേഹം വകുപ്പിനെ ഉപദേശിച്ചു. തന്റെ നിർദ്ദേശത്തിൽ ഉപയോക്താവിന് നന്ദി അറിയിച്ച അഡീഷണൽ എസ് പി എ ടി എസ്, മീമുകൾ പോലീസുകാരാണ് ഉണ്ടാക്കുന്നതെന്നും യു പി പൊലീസിന് ഒരു പി ആർ ഏജൻസിയും ഇല്ലെന്നും പറഞ്ഞു.

  Also Read- Gold Price Today| സ്വർണ വിലയിൽ വർധനവ്; ഇന്നത്തെ നിരക്കുകൾ അറിയാം

  അടുത്തിടെ, യു പി പൊലീസിന്റെ കോൾ 112 സേവനവും പാവ്രി ട്രെൻഡിംഗിന്റെ ഭാഗമായി, രാത്രിയിലെ പാർട്ടികൾ നിങ്ങളെ ശല്യപ്പെടുത്തുന്നുണ്ടെങ്കിൽ, 112 എന്ന നമ്പറിൽ പോലീസിനെ വിളിച്ച് ഇടപെടാം എന്നായിരുന്നു ആ അറിയിപ്പ്.
  Published by:Rajesh V
  First published: