HOME » NEWS » Buzz » UP WOMAN FALLS FROM NINTH FLOOR BALCONY AND SURVIVES MIRACULOUSLY GH

VIRAL VIDEO | ഒൻപതാം നിലയിലെ ബാൽക്കണിയിൽ നിന്ന് വീണ യുവതി അത്ഭുതകരമായി രക്ഷപ്പെട്ടു

റഷ്യയിലെ ഒരു അപ്പാർട്ട്മെന്റ് സമുച്ചയത്തിലെ ബാൽക്കണിയുടെ ഒരു ഭാഗം തകർന്നു വീണുണ്ടായ അപകടത്തിൽ നിന്ന് രണ്ട് യുവതികൾ തലനാരിഴയ്ക്ക് രക്ഷപ്പെട്ട വീഡിയോയും അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

News18 Malayalam | Trending Desk
Updated: July 16, 2021, 5:42 PM IST
VIRAL VIDEO | ഒൻപതാം നിലയിലെ ബാൽക്കണിയിൽ നിന്ന് വീണ യുവതി അത്ഭുതകരമായി രക്ഷപ്പെട്ടു
A woman fell from a ninth-floor balcony in Uttar Pradesh. (Image Credits: Twitter/@mukeshmukeshs)
  • Share this:
ഉത്തർപ്രദേശിലെ ഗാസിയാബാദിൽ ബഹുനില കെട്ടിടത്തിന്റെ ബാൽക്കണിയിൽ നിന്ന് വീണ യുവതി അത്ഭുതകരമായി രക്ഷപ്പെട്ടു. കെട്ടിടത്തിന്റെ ഒൻപതാം നിലയിൽ നിന്നാണ് യുവതി താഴെ വീണത്. യുവതി താഴെ വീഴുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറി. വീഡിയോയിൽ, ബാൽക്കണിയിൽ തൂങ്ങിക്കിടക്കുമ്പോൾ ഒരു പുരുഷന്റെ കൈയിൽ പിടിക്കുന്നത് കാണാം. ഇയാൾ യുവതിയുടെ ഭർത്താവാണെന്നാണ് കരുതപ്പെടുന്നത്. ഇയാൾ, യുവതിയെ മുകളിലേക്ക് വലിച്ച് കയറ്റാൻ ശ്രമിക്കുന്നുണ്ടെങ്കിലും കൈവിട്ട് യുവതി താഴെ വീഴുന്നത് കാണാം.

ഇത്രയും ഉയരത്തിൽ നിന്ന് വീണെങ്കിലും യുവതിക്ക് പരിക്കുകൾ ഒന്നുമില്ല. വീഴുന്നതിന് തൊട്ടു മുമ്പ് അയൽവാസികൾ നിലത്ത് മെത്ത വിരിച്ചിരുന്നു. ഭർത്താവുമായി നടത്തിയ വാക്ക്തർക്കത്തെ തുടർന്ന് യുവതി ബാൽക്കണിയിൽ നിന്ന് ചാടാൻ ശ്രമിക്കുകയായിരുന്നുവെന്ന് സാക്ഷികൾ പോലീസിനോട് പറഞ്ഞു.

താഴെ വീഴുന്നതിന് മുമ്പ് ഭർത്താവിന്റെ കൈയിൽ മൂന്ന് മിനിട്ടോളം യുവതി തൂങ്ങിക്കിടന്നിരുന്നു. ബാൽക്കണിയിൽ നിന്ന് മൂന്ന് മിനിറ്റോളം ആ മനുഷ്യൻ അവളെ മുറുകെ പിടിച്ചു. ഈ സമയം അടുത്തുള്ള താമസക്കാരുടെ സമയോജിയ ഇടപെടലാണ് യുവതിയുടെ ജീവൻ രക്ഷിച്ചത്. പെട്ടെന്ന് ആശുപത്രിയിൽ എത്തിച്ച യുവതി ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്.

2020ൽ ജനിച്ച കുഞ്ഞ്; കാണുന്നതെല്ലാം സാനിറ്റൈസർ ആണെന്ന് തെറ്റിദ്ധരിച്ച് പാവം കുഞ്ഞ്

ആരിൽ നിന്നും പരാതി ലഭിച്ചിട്ടില്ലെങ്കിലും സംഭവത്തെക്കുറിച്ച് കൃത്യമായ അറിവ് ലഭിക്കുന്നതിനായി പോലീസ് അന്വേഷണം ആരംഭിച്ചു. ഭർത്താവ് എന്ന് കരുതപ്പെടുന്ന വ്യക്തിയെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. “യുവതി ഇപ്പോഴും അബോധാവസ്ഥയിലാണ്. ബോധം വന്നുകഴിഞ്ഞാൽ ഉടൻ യുവതിയിൽ നിന്ന് മൊഴി രേഖപ്പെടുത്തുമെന്നും അതിന് ശേഷം മാത്രമേ കാര്യങ്ങൾ വ്യക്തമാകൂവെന്നും" പൊലീസ് പറഞ്ഞു.

കാലിഫോർണിയയിലെ മാലിബുവിൽ വീടിന്റെ ബാൽക്കണി തക‍ർന്ന് വീഴുന്ന വീഡിയോ അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. കടലോരത്തോട് ചേ‍ർന്നുള്ള ഒരു വീടിന്റെ ബാൽക്കണിയിൽ പാർട്ടിയിൽ പങ്കെടുക്കുന്ന ഒരു കൂട്ടം അതിഥികളെ കാണാം. എന്നാൽ പെട്ടെന്ന് തന്നെ ഇവ‍ർ നിൽക്കുന്ന ബാൽക്കണി താഴെയുള്ള പാറക്കൂട്ടത്തിലേയ്ക്ക് ഇടിഞ്ഞു വീഴുന്നതാണ് വീഡിയയോയിൽ കാണുന്നത്.

ഇനി നഖത്തിൽ ഒളിപ്പിക്കാം രഹസ്യങ്ങൾ; ചിപ്പ് ഘടിപ്പിക്കുന്ന മാനിക്യൂറുമായി ദുബായ് സലൂൺ

അയൽവാസിയുടെ സിസിടിവി ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് വൈറലായി മാറിയത്. മെയ് എട്ടിനാണ് സംഭവം നടക്കുന്നത്. അപകടത്തിൽ നിരവധി അതിഥികൾക്ക് പരിക്കേറ്റതായാണ് റിപ്പോർട്ടുകൾ. ഗുരുതര പരിക്കേറ്റ രണ്ട് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായാണ് വിവരം. ഭാഗ്യത്തിന് ആ‍ർക്കും ജീവൻ നഷ്ടപ്പെട്ടില്ല. അപകടം നടക്കുമ്പോൾ ബാൽക്കണിയിൽ ആകെ 15 പേർ ഉണ്ടായിരുന്നു. കൂടുതൽ ഉയർന്ന നിലകളിലായിരുന്നു അപകടം നടന്നതെങ്കിൽ ആളുകളുടെ ജീവൻ തന്നെ അപകടത്തിലാകുമായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. ബാൽക്കണിയുടെ അവശിഷ്ടങ്ങൾ പരിശോധിച്ച അഗ്നിശമന വകുപ്പ് ഉദ്യോഗസ്ഥ‍ർ വീട് വാസയോഗ്യമല്ലെന്ന് വ്യക്തമാക്കി.

റഷ്യയിലെ ഒരു അപ്പാർട്ട്മെന്റ് സമുച്ചയത്തിലെ ബാൽക്കണിയുടെ ഒരു ഭാഗം തകർന്നു വീണുണ്ടായ അപകടത്തിൽ നിന്ന് രണ്ട് യുവതികൾ തലനാരിഴയ്ക്ക് രക്ഷപ്പെട്ട വീഡിയോയും അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
Published by: Joys Joy
First published: July 16, 2021, 5:42 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories