HOME /NEWS /Buzz / ഒരു മണിക്കൂറല്ല, ഒരു വർഷം; യുവതി ഫ്ലൈറ്റിനായി വിമാനത്താവളത്തിൽ നേരത്തെ എത്തി !

ഒരു മണിക്കൂറല്ല, ഒരു വർഷം; യുവതി ഫ്ലൈറ്റിനായി വിമാനത്താവളത്തിൽ നേരത്തെ എത്തി !

News 18

News 18

എയ‍ർപോ‍ർട്ടിലെത്തിയപ്പോഴാണ് താൻ അടുത്ത വർഷത്തേക്കുള്ള ടിക്കറ്റ് ആണ് ബുക്ക് ചെയ്തിരിക്കുന്നതെന്ന സത്യം അലക്സിയ തിരിച്ചറിഞ്ഞത്.

  • Share this:

    എയർപോർട്ടുകളിൽ ഫ്ലൈറ്റ് പുറപ്പെടുന്നതിനേക്കാൾ ഒന്നോ രണ്ടോ മണിക്കൂർ നേരത്തെ എത്തിച്ചേരേണ്ടത് വളരെ പ്രധാനമാണ്. കാരണം വിമാനത്തിൽ കയറുന്നതിന് മുമ്പായി നിരവധി നടപടിക്രമങ്ങളുണ്ട്. നേരത്തെ എയർപോർട്ടിലെത്തിയാൽ അവസാന നിമിഷത്തെ തിരക്കുകൾ ഒഴിവാക്കി ചെക്ക്-ഇൻ ചെയ്യാം. എന്നാൽ ഇങ്ങനെ ഫ്ലൈറ്റ് പുറപ്പെടുന്നതിനേക്കാൾ നേരത്തെ കൃത്യമായി എയർപോർട്ടിലെത്തിയപ്പോൾ താൻ എടുത്തിരിക്കുന്ന വിമാന ടിക്കറ്റ് അടുത്ത വർഷം ഇതേ ദിവസത്തേയ്ക്കുള്ളതാണെന്ന് തിരിച്ചറിഞ്ഞാൽ എന്തായിരിക്കും നിങ്ങളുടെ അവസ്ഥ?

    മോഡലായ അലക്സിയ പോർട്ട്മാൻ എന്ന യുവതിയ്ക്കാണ് ഈ അബദ്ധം പറ്റിയത്. ഈസി ജെറ്റ് വിമാനത്തിൽ നാട്ടിലേക്ക് മടങ്ങാനാണ് യുവതി എയ‍ർപോ‍ർട്ടിലെത്തിയത്. കൃത്യസമയത്ത് എയർപോർട്ടിൽ എത്തുകയും ചെയ്തു. എന്നാൽ എയ‍ർപോ‍ർട്ടിലെത്തിയപ്പോഴാണ് താൻ അടുത്ത വർഷത്തേക്കുള്ള ടിക്കറ്റ് ആണ് ബുക്ക് ചെയ്തിരിക്കുന്നതെന്ന സത്യം അലക്സിയ തിരിച്ചറിഞ്ഞത്. ഇപ്പോൾ ക്രൊയേഷ്യയിൽ കുടുങ്ങിക്കിടക്കുന്ന അലക്സിയ, സംഭവം മുഴുവൻ റെക്കോർഡ് ചെയ്ത് ടിക് ടോക്കിൽ പങ്കുവയ്ക്കുകയായിരുന്നു. രസകരമായ സംഭവം വൈറലാവുകയും 8 ലക്ഷം പേ‍ർ വീ‍ഡിയോ കാണുകയും ചെയ്തു. 1.8 ലക്ഷത്തിലധികം ലൈക്കുകളും വീഡിയോയ്ക്ക് ലഭിച്ചു.

    വീഡിയോയിൽ, അലക്സിയ ആളൊഴിഞ്ഞ വിമാനത്താവളത്തിൽ ലഗേജുകളുമായി ഇരിക്കുന്നത് കാണാം. പലരും തമാശകൾ നിറഞ്ഞ കമന്റുകളാണ് വീഡിയോയ്ക്ക് താഴെ പോസ്റ്റ് ചെയ്തത്. ഒരു മണിക്കൂർ നേരത്തെ എയ‍ർപോ‍ർട്ടിലെത്തുന്നത് മനസ്സിലാക്കാവുന്നതേയുള്ളൂ എന്നാൽ ഒരു വർഷം നേരത്തെയാകുന്നത് വളരെ കൂടുതലാണെന്ന് ഒരു ഉപയോക്താവ് കമന്റ് ചെയ്തു. അവൾ അവളുടെ അവസ്ഥ വളരെ ലഘൂകരിച്ചാണ് വീഡിയോയിൽ പറയുന്നതെങ്കിലും ‌പലരും അലക്സിയയോട് സഹതപിക്കുകയും അവളുടെ പ്രശ്നത്തെക്കുറിച്ചുള്ള ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു. എന്നാൽ വീഡിയോ ക്ലിപ്പ് നിരവധി ചോദ്യങ്ങളും ചിരിയുമാണ് ഉയർത്തിയിരിക്കുന്നത്.

    Also Read-യുവതി മദ്യപിച്ച് റോഡിന്റെ നടുവിൽ ഗതാഗതം തടസ്സപ്പെടുത്തി; വീഡിയോ വൈറൽ

    തന്റെ കൈവശമുള്ള അവസാന പണവും എയർപോർട്ടിലേക്കുള്ള ടാക്സിയ്ക്കായി ചെലവഴിച്ചെന്നും ഇപ്പോൾ ക്രൊയേഷ്യയിൽ കുടുങ്ങിക്കിടക്കുകയാണെന്നും അലക്സിയ പറഞ്ഞു. എന്നാൽ അവൾ സുരക്ഷിതമായി വീട്ടിൽ എത്തിയിട്ടുണ്ടോ അതോ ഇപ്പോഴും ക്രൊയേഷ്യയിലാണോ എന്ന് വ്യക്തമല്ല.

    വിമാന യാത്രക്ക് കൂടുതൽ ലഗേജ് കൊണ്ടുപോകാനായി വ്യത്യസ്ഥമായ വഴി തേടിയ യുവതിയുടെ വീഡിയോ അടുത്തിടെ ഇന്റർനെറ്റിൽ വൈറലായിരുന്നു. ഗർഭിണിയാണെന്ന് തെറ്റിധരിപ്പിച്ചാണ് അധിക ബാഗേജുമായി യുവതി വിമാന യാത്ര നടത്തിയത്. ആഷ്‌ലിൻ എന്ന യുവതി @miniadventures എന്ന ടിക്ക് ടോക്ക് അക്കൗണ്ടിലൂടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. വിമാന യാത്രക്കിടെ താൻ എങ്ങനെ അധിക ബാഗേജ് കൊണ്ടു പോയി എന്നാണ് വീഡിയോയിലൂടെ കാണിക്കുന്നത്. വിമാനത്താവളത്തിലെ ശുചിമുറിയിൽ കയറിയ ശേഷം ഒരു ബാഗ് തന്റെ വയറിന് മുകളിലാക്കി വെച്ച് അതിന് പുറത്ത് വസ്ത്രം ധരിക്കുന്നത് വീഡിയോയിൽ കാണാവുന്നതാണ്. ഒറ്റ നോട്ടത്തിൽ യുവതിയെ കണ്ടാൽ ഗർഭിണിയാണെന്ന് തോന്നിക്കും. ഗർഭിണിയായി മാറാൻ ഒരു ബാഗ് ഉപയോഗിച്ചതോടെ രണ്ട് ബാഗുമായി യാത്ര ചെയ്യാൻ ഇവർക്ക് കഴിഞ്ഞു.

    First published:

    Tags: Flight, Tik Tok, Viral video