നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • 'വീട്ടുകാരുടെ നിയന്ത്രണം സഹിക്കാൻ വയ്യ'; ഒളിച്ചോടി ഉത്തരാഖണ്ഡിലേക്ക് ടൂർ പോയി നാല് പെൺകുട്ടികൾ

  'വീട്ടുകാരുടെ നിയന്ത്രണം സഹിക്കാൻ വയ്യ'; ഒളിച്ചോടി ഉത്തരാഖണ്ഡിലേക്ക് ടൂർ പോയി നാല് പെൺകുട്ടികൾ

  വീട്ടിലെ കടുത്ത നിയന്ത്രണങ്ങൾ സഹിക്കാതായതോടെയാണ് ഒളിച്ചോടിയതെന്ന് പെൺകുട്ടികൾ പൊലീസിനോട് പറഞ്ഞു.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   ബറേലി: വീട്ടുകാരുടെ നിയന്ത്രണങ്ങൾ സഹിക്കാതായതോടെ ഒളിച്ചോടി ടൂർ പോയി നാല് വിദ്യാർത്ഥിനികൾ. ഉത്തർപ്രദേശിലെ ലക്ഷ്മിപൂർഖേരിയിലുള്ള നാല് പെൺകുട്ടികളാണ് വീട്ടിൽ നിന്നും ഒളിച്ചോടി ഉത്തരാഖണ്ഡിലേക്ക് വെക്കേഷന് പോയത്. നാല് പേരിൽ മൂന്ന് പേരും പ്രായപൂർത്തിയാകാത്തവരാണ്.

   പെൺകുട്ടികളെ ഉത്തരാഖണ്ഡിലെ ടേരി ഗർവാലിൽ നിന്നാണ് പൊലീസ് കണ്ടെത്തുന്നത്. വീട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കുട്ടികൾക്കായി അന്വേഷണം ആരംഭിച്ചത്.

   ബുധനാഴ്ച്ചയാണ് പെൺകുട്ടികളെ കാണാതാകുന്നത്. സ്കൂളിലേക്ക് പോകുകയാണെന്ന് പറഞ്ഞാണ് നാല് പേരും വീട്ടിൽ നിന്നും ഇറങ്ങിയത്. ഒരാൾ പ്ലസ്ടു വിദ്യാർത്ഥിനിയാണ്. വീട്ടിൽ മാതാപിതാക്കളുടെ കടുത്ത നിയന്ത്രണങ്ങൾ സഹിക്കാതായതോടെയാണ് ഒളിച്ചോടിയതെന്ന് പെൺകുട്ടികൾ പൊലീസിനോട് പറഞ്ഞു.

   നിയന്ത്രണങ്ങൾ സഹിക്കാതായെന്നും ഒരു വെക്കേഷൻ വേണമെന്നും തോന്നിയതോടെ കൂട്ടുകാർ ചേർന്ന് പദ്ധതിയിടുകയായിരുന്നുവെന്ന് കുട്ടികൾ പറയുന്നു. നാലു പേരും വീട്ടിൽ നിന്നും അത്യാവശ്യം പണവും എടുത്താണ് യാത്ര പുറപ്പെട്ടത്. പ്ലസ് ടു വിദ്യാർത്ഥിനിയായ പെൺകുട്ടി 25,000 രൂപയും എടുത്താണ് വീട്ടിൽ നിന്നും പുറപ്പെട്ടത്.

   You may also like:മകൾക്ക് കളിക്കാൻ കളിപ്പാട്ടം വാങ്ങി; തുറന്നു നോക്കിയ മാതാപിതാക്കൾ കണ്ടത് 5000 മാരക ലഹരി ഗുളികകൾ

   മറ്റ് മൂന്ന് പേരും 15 വയസ്സുള്ളവരാണ്. ഇവരും വീട്ടിൽ നിന്നും പണവുമെടുത്താണ് പോയത്. ഉത്തരാഖണ്ഡിൽ ഒരു റിസോർട്ടിൽ മുറിയെടുത്ത് താമസിക്കുന്നതിനിടയിലാണ് പൊലീസ് ഇവരെ കണ്ടെത്തുന്നത്. ഉത്തർപ്രദേശ് പൊലീസ് ഉത്തരാഖണ്ഡ് പൊലീസിന്റെ സഹായത്തോടെയാണ് പെൺകുട്ടികളെ കണ്ടെത്തിയത്.

   You may also like:ഇന്ത്യയിലെ ആദ്യത്തെ കളിപ്പാട്ട മേള ശനിയാഴ്‌ച തുടങ്ങും, ടൈറ്റിൽ സ്പോണ്സറായി ഹാംലീസ്

   പെൺകുട്ടികളുടെ മൊബൈൽ ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് റിസോർട്ടിൽ നാല് പേരും ഉണ്ടെന്ന് മനസ്സിലായത്. യുപിയിൽ നിന്നും സീതാപൂരിലേക്ക് ബസ്സിൽ എത്തിയതിന് ശേഷം നാല് പേരും മൊബൈൽ ഫോൺ ഓഫ് ചെയ്തിരുന്നു.

   നാല് പേരുടേയും മൊഴി രേഖപ്പെടുത്തിയതിന് ശേഷം വീട്ടുകാർക്കൊപ്പം വിടുമെന്ന് പൊലീസ് അറിയിച്ചു. പെൺകുട്ടികൾക്ക് കൗൺസിലിങ് നൽകാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്.
   Published by:Naseeba TC
   First published:
   )}