• HOME
  • »
  • NEWS
  • »
  • buzz
  • »
  • US BEACH PENTHOUSE SOLD FOR RS 164 CRORE IN HIGHEST KNOWN CRYPTOCURRENCY REAL ESTATE DEAL AA

ക്രിപ്റ്റോ കറൻസിയിലൂടെ ഏറ്റവും വലിയ റിയൽ എസ്റ്റേറ്റ് ഇടപാട്; മയാമിയിലെ പെന്റ്ഹൗസ് വിറ്റത് 164 കോടിക്ക്

നാല് ബെഡ്റൂം അടങ്ങിയ 5067 സ്ക്വയർ ഫീറ്റ് വിസ്തീർണമുള്ള ഒമ്പതാമത്തെ നിലയിലെ മുഴുവൻ ഫ്ലോറിന്റെ വിൽപ്പനയാണ് ഈ മൾട്ടി മില്യൺ ക്രിപ്റ്റോകറൻസി റിയൽ എസ്റ്റേറ്റ് ഇടപാടിലൂടെ നടന്നത്.

Image Credits: Shutterstock/Representational

Image Credits: Shutterstock/Representational

  • Share this:
    ക്രിപ്റ്റോകറൻസി ഉപയോഗിച്ചുള്ള ഏറ്റവും വലിയ റിയൽ എസ്റ്റേറ്റ് ഇടപാട് യുഎസിൽ നടന്നു. ഫ്ലോറിഡയിലെ മയാമി ബീച്ചിലുള്ള പെന്റ് ഹൗസ് ആണ് 22.5 മില്യൺ ഡോളറിന് (ഏകദേശം 164 കോടി ഇന്ത്യൻ രൂപ) ക്രിപ്റ്റോകറൻസി ഇടപാടിലൂടെ വിൽപ്പന നടന്നത്. ഇൻഡസ്ട്രിയൽ ഡിസൈനറായ അന്റോണിയോ സിറ്റോറിയോ ഡിസൈൻ ചെയ്ത ആർറ്റെ എന്ന അത്യാധുനിക കെട്ടിടത്തിലെ ഒരു ഫ്ലോർ ആണ് ഈ ഇടപാടിലൂടെ വിൽപ്പന നടത്തിയത്. നാല് ബെഡ്റൂം അടങ്ങിയ 5067 സ്ക്വയർ ഫീറ്റ് വിസ്തീർണമുള്ള ഒമ്പതാമത്തെ നിലയിലെ മുഴുവൻ ഫ്ലോറിന്റെ വിൽപ്പനയാണ് ഈ മൾട്ടി മില്യൺ ക്രിപ്റ്റോകറൻസി റിയൽ എസ്റ്റേറ്റ് ഇടപാടിലൂടെ നടന്നത്.

    Also Read ഡ്യൂട്ടി സമയത്ത് ബോളിവുഡ് ഗാനത്തിനൊപ്പം ഡാൻസ് കളിച്ച് പൊലീസുകാർ; വൈറലായതോടെ കാരണം കാണിക്കൽ നോട്ടീസ്

    ഈ റിയൽ എസ്റ്റേറ്റ് ഇടപാടിനായി തുടക്കം മുതൽ അവസാനം വരെ 10 ദിവസം മാത്രമാണ് വേണ്ടിവന്നതെന്ന് ഫോബ്സ് മാസിക റിപ്പോർട്ട് ചെയ്തു. ഇത്തരത്തിൽ വൻ റിയൽ എസ്റ്റേറ്റ് ഇടപാടുകൾ നടത്തുന്നതിനുള്ള ഏറ്റവും കുറഞ്ഞ സമയമാണിത്. കൂടാതെ ഒരു സ്ക്വയർഫീറ്റിന് മയാമി ബീച്ചിൽ ഏറ്റവും വലിയ തുകയുള്ള കച്ചവടം കൂടിയാണിത്. പെന്റ്ഹൗസിലെ ഒരു സ്ക്വയർഫീറ്റ് സ്ഥലത്തിനായി 4440.50 ഡോളറാണ് വിലയായത്. സ്വകാര്യതയുടെ ഭാഗമായി വാങ്ങിയ വ്യക്തിയുടെയോ ഏത് ക്രിപ്റ്റോകറൻസി ഉപയോഗിച്ചാണ് ഇടപാട് നടന്നത് എന്നതിന്റെയോ വിവരങ്ങൾ കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

    Also Read മുപ്പത്തിയേഴാം വയസിൽ ഒറ്റപ്രസവത്തില്‍ 10 കുട്ടികള്‍; ലോകറെക്കോർഡുമായി ദക്ഷിണാഫ്രിക്കക്കാരി

    ക്രിപ്റ്റോകറൻസി മുഖേനയുള്ള ഇടപാടുകൾ സ്വീകരിക്കുമെന്ന് മെയ് മാസത്തിൽ ആർറ്റെയുടെ ഡെവലപ്പർമാരായ അലക്സ് സാപിർ, ജിയോവാനി ഫാസിയാനോ എന്നിവർ പ്രഖ്യാപിച്ചിരുന്നു. ഇതിനു ശേഷം ആറിലധികം ഓഫറുകളാണ് കമ്പനിക്ക് ലഭിച്ചത്.

    ക്രിപ്റ്റോകറൻസി ഇടപാടുകൾക്ക് ചെറുതായിട്ടാണെങ്കിലും പ്രചാരം കൂടി വരുന്നതായി അലക്സ് സാപിർ ഫോബ്സിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. രണ്ട് ഇടപാടുകാർക്കും ഇടയിൽ തടസ്സമില്ലാത്തതും സുരക്ഷിതവുമായ ഇടപാടുകൾക്ക് ക്രിപ്റ്റോകറൻസി സൗഹചര്യം ഒരുക്കും. ആർറ്റെയിൽ നടന്ന ഇടപാട് ഇത്തരത്തിലുള്ളതാണെന്നും അലക്സ് സാപിർ പറഞ്ഞു ക്രിപ്റ്റോകറൻസി ഇടപാടുകളിലൂടെ കച്ചവടം നടത്തുമെന്ന് രണ്ടാഴ്ച മുമ്പ് പ്രഖ്യാപിച്ച ശേഷം പ്രോപ്പർട്ടി വാങ്ങുന്നവരിൽ നിന്നും മികച്ച പ്രതികരണം പ്രതികരണമാണ് ഞങ്ങൾക്ക് ലഭിച്ചിരുന്നത്. നിരവധി ആളുകൾ ക്രിപ്റ്റോകറൻസി ഇടപാടുകൾക്ക് തയ്യാറായി രംഗത്ത് വരുന്നുണ്ട്. സാധാരണ ഇടപാടുകൾക്കും മുഖ്യധാരയിലും ക്രിപ്റ്റോകറൻസി ഇടപാടുകൾ വ്യാപകമല്ലെങ്കിലും, ഇതിനോട് പുറം തിരിഞ്ഞ് നിൽക്കാനാവില്ല. കൂടുതൽ പുതിയ സാധ്യത തേടുന്നവർ ഇതിന് പ്രാമുഖ്യം നൽകി ക്രിപ്റ്റോകറൻസി ഇടപാടുകൾക്കായി മുന്നോട്ട് വരുമെന്നും സാപിർ പറഞ്ഞു.

    Also Read ഓക്സ്ഫഡിലെ പഠനത്തിനായി ക്രൗഡ് ഫണ്ടിങ്ങുമായി ദളിത് റാപ് ഗായകൻ; മൂന്ന് മണിക്കൂറിനിടെ സ്വരൂപിച്ചത് 38 ലക്ഷം രൂപ

    പണത്തിൻറെ ഭാവി ക്രിപ്റ്റോകറൻസി ആണെന്ന് ആർറ്റെയുടെ മറ്റൊരു ഡെവലപ്പറായ ഫാസിയാനോ പറഞ്ഞു. ഇത്തരം ഇടപാടുകൾ എളുപ്പത്തിലും വേഗത്തിലും നടത്താൻ സാധിക്കും. അതിനുള്ള ഒരു ഉദാഹരണമാണ് തങ്ങളുടെ ഇടപാടെന്നും ഫാസിയാനോ പറഞ്ഞു.

    കൂടാതെ, ലോസ് ആഞ്ചലസിലെ പ്രധാന റിയൽ എസ്റ്റേറ്റ് ഡെവലപ്പർമാരിൽ ഒരാളായ കാരൂസോ ക്രിപ്റ്റോകറൻസി ഇടപാടുകൾ സ്വീകരിക്കുമെന്ന് കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു. തങ്ങളുടെ റീട്ടെയ്ൽ, വാണിജ്യ വസ്തുക്കളുടെ വാടക ഇനത്തിലാണ് ഇവർ ക്രിപ്റ്റോകറൻസി ഇടപാടുകൾ സ്വീകരിക്കുന്നത്.
    Published by:Aneesh Anirudhan
    First published:
    )}