നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • US Election 2020| അമേരിക്കയിലെ തെരഞ്ഞെടുപ്പും പനീർ ടിക്കയും തമ്മിലെന്ത്? ട്വിറ്ററിൽ ട്രെന്റിങ്ങായി #Paneertikka

  US Election 2020| അമേരിക്കയിലെ തെരഞ്ഞെടുപ്പും പനീർ ടിക്കയും തമ്മിലെന്ത്? ട്വിറ്ററിൽ ട്രെന്റിങ്ങായി #Paneertikka

  ഒരു ട്വീറ്റാണ് പനീർ ടിക്കയെ ട്രെന്റാക്കിയത്.

  • Share this:
   യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പും ഇന്ത്യൻ വിഭവമായ പനീർ ടിക്കയും തമ്മിൽ എന്താണ് ബന്ധം? പ്രത്യക്ഷമായോ പരോക്ഷമായോ യാതൊരു ബന്ധവിമില്ലെന്നതാണ് വസ്തുത. എന്നിട്ടും അമേരിക്കയിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ട്വിറ്ററിൽ ചർച്ചയായത് പനീർ ടിക്കയാണ്.

   ഒരു ട്വീറ്റാണ് പനീർ ടിക്കയെ ട്രെന്റാക്കിയത്. ഇന്ത്യൻ അമേരിക്കൻ വനിതയും ഡെമോക്രാറ്റ് നേതാവുമായ പ്രമീള ജയപാലിന്റേതാണ് ട്വീറ്റ്. തെരഞ്ഞെടുപ്പിന് തലേന്ന് രാത്രിയുള്ള പ്രമീളയുടെ ട്വീറ്റിന് പിന്നാലെയാണ് പനീർ ടിക്കയും യുഎസ് തെരഞ്ഞെടുപ്പ് ചർച്ചയിൽ ഭാഗമായത്.


   തെരഞ്ഞെടുപ്പിന് മുമ്പ് ഇഷ്ട ഭക്ഷണം എന്ന കുറിപ്പിനൊപ്പം പ്രമീള താൻ ഉണ്ടാക്കിയ വിഭവത്തിന്റെ ചിത്രവും ട്വീറ്റ് ചെയ്തു. ഡെമോക്രാറ്റിക് വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയായ കമലാ ഹാരിസിനോടുള്ള ആദരസൂചകമായാണ് പനീർ ടിക്ക തയ്യാറാക്കിയതെന്നും പ്രമീള ട്വീറ്റിൽ പറയുന്നു. ഇഷ്ട ഇന്ത്യൻ ഭക്ഷണം ഏതാണെന്ന ചോദ്യത്തിന് ഇഡ്ഡലിയും സാമ്പാറും ടിക്കയുമാണെന്ന് കമലാ ഹാരിസ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പനീർ ടിക്ക എന്ന് പറഞ്ഞുള്ള പ്രമീളയുടെ ട്വീറ്റ്. കൂടാതെ ഇതിന്റെ റെസിപ്പിയും പ്രമീള പങ്കുവെച്ചു.


   എന്നാൽ, സംഭവം അതുകൊണ്ട് തീർന്നില്ല. ട്വീറ്റ് ചെയ്ത് പ്രമീള പോയതിന് പിന്നാലെ ട്വിറ്ററിൽ പനീര‍് ടിക്ക ചർച്ചയായി. പ്രമീള പങ്കുവെച്ച ചിത്രത്തിലുള്ളത് പനീർ ടിക്കയല്ലെന്നാണ് ചിലർ പറയുന്നത്. പനീർ ടിക്കയ്ക്ക് പകരം മലായ് പനീർ ആണ് ചിത്രത്തിലുള്ളതെന്നാണ് വിമർശനം. ചിലർ ഇത് പനീർ ടിക്ക മസാലയാണെന്നും പറയുന്നു. എന്തായാലും പനീർ ടിക്കയില്ല ചിത്രത്തിലുള്ളതെന്ന് എല്ലാവരും തീർത്തു പറയുന്നു.


   റസ്റ്റോറന്റിൽ നിന്നും മലായ് പനീർ ഓർഡ‍ർ ചെയ്ത് അത് പനീർ ടിക്കയാണെന്നും പറഞ്ഞ് ട്വീറ്റ് ചെയ്തെന്നാണ് ഒരാൾ പറയുന്നത്. ഈ വിഭവം ഉണ്ടാക്കിയത് പ്രമീളയല്ലെന്നും അതാണ് ഭക്ഷണത്തിന്റെ പേര് പോലും അറിയാത്തതെന്നും മറ്റു ചിലർ.


   എന്തായാലും ചർച്ച ചൂടുപിടിച്ചതോടെ പനീർ ടിക്ക ട്രെന്റിങ്ങുമായി.
   Published by:Naseeba TC
   First published:
   )}