• HOME
  • »
  • NEWS
  • »
  • buzz
  • »
  • Lottery Tickets | ജീവനക്കാർക്കായി 50000 ലോട്ടറി ടിക്കറ്റുകൾ വാങ്ങി കമ്പനി സിഇഒ; സമ്മാനം കിട്ടിയാൽ വീതിച്ചു നൽകും

Lottery Tickets | ജീവനക്കാർക്കായി 50000 ലോട്ടറി ടിക്കറ്റുകൾ വാങ്ങി കമ്പനി സിഇഒ; സമ്മാനം കിട്ടിയാൽ വീതിച്ചു നൽകും

ഏതെങ്കിലും ഒരു ടിക്കറ്റിന് ഭാഗ്യവശാൽ ജാക്പോട്ട് ( jackpot) അടിക്കുകയാണെങ്കിൽ, ആ തുക 50,000 ജീവനക്കാർക്കായി വീതിച്ച് നൽകാനാണ് സിഇഒയുടെ ലക്ഷ്യം

  • Last Updated :
  • Share this:
    സ്വന്തം സ്ഥാപനത്തിലെ മുഴുവൻ ജീവനക്കാർക്കും (employees) വേണ്ടി ലോട്ടറി ടിക്കറ്റുകൾ (Lottery Tickets) വാങ്ങി ശ്രദ്ധ നേടിയിരിക്കുകയാണ് ഫാസ്റ്റ് ഫുഡ് ശൃംഖലയായ റൈസിംഗ് കെയ്‌ൻസിന്റെ (Raising Cane’s) സ്ഥാപകനും സിഇഒയുമായ ടോഡ് ഗ്രേവ്‌സ് (Todd Graves). കമ്പനിയിലെ ഓരോ ജീവനക്കാർക്കും ഓരോ ടിക്കറ്റ് എന്ന് കണക്കാക്കി മെ​ഗാമില്യൺസിന്റെ (Mega Millions) 50,000 ലോട്ടറി ടിക്കറ്റുകൾ ആണ് അദ്ദേഹം വാങ്ങിയത്.

    ഏതെങ്കിലും ഒരു ടിക്കറ്റിന് ഭാഗ്യവശാൽ ജാക്പോട്ട് ( jackpot) അടിക്കുകയാണെങ്കിൽ, ആ തുക 50,000 ജീവനക്കാർക്കായി വീതിച്ച് നൽകാനാണ് സിഇഒയുടെ ലക്ഷ്യം. മെ​ഗാ മില്യൺ ലോട്ടറിയുടെ ഏറ്റവും വലിയ സമ്മാന തുക ഏകദേശം 810,000,000 ഡോളർ (ഏകദേശം 60,000 കോടി രൂപ) ആണ്. അതിനാൽ ഏതെങ്കിലും ഒരു ടിക്കറ്റിന് സമ്മാനം നേടിയാലും ഓരോ ജീവനക്കാർക്കും ആയിരക്കണക്കിന് ഡോളർ സമ്മാനമായി ലഭിക്കും.

    “50,000 ലോട്ടറി ടിക്കറ്റുകൾ വാങ്ങുന്നത് നിങ്ങൾ കരുതുന്നതിലും ബുദ്ധിമുട്ടാണ്! ജാക് പോട്ട് നേടുകയാണെങ്കിൽ ആ തുക റൈസിങ് കെയിൻസിലെ 50,000 ജീവനക്കാർക്കായി വീതിച്ചു നൽകാനാണ് തീരുമാനിച്ചിരിക്കുന്നത്, ” ടിക്കറ്റ് വാങ്ങിയ വിവരം അറിയിച്ചു കൊണ്ട് ​ഗ്രേവ്‌സ് പറഞ്ഞു. ഓരോ ടിക്കറ്റിന്റെയും വില ഏകദേശം 2 ഡോളറാണ് അതിനാൽ ഇത്രയും ടിക്കറ്റുകൾ വാങ്ങാൻ അദ്ദേഹത്തിന് മൊത്തം 100,000 ഡോളറോളം ചെലവായിട്ടുണ്ട്.

    ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്റിന്റെ സിഇഒ പങ്കിട്ട വീഡിയോയ്ക്ക് സോഷ്യൽ മീഡിയയിൽ വൻ സ്വീകാര്യതയാണ് ലഭിച്ചത്. ജൂലൈ 26 മുതൽ ഇതുവരെ 30,000-ലധികം പേർ വീഡിയോ കണ്ടു കഴിഞ്ഞു. ടോഡ് ഗ്രേവ്‌സിന്റെ ഈ തീരുമാനത്തിൽ പലരും ആശ്ചര്യം പ്രകടിപ്പിച്ചിരിക്കുകയാണ്. " എനിക്കും ഒരു ടിക്കറ്റ് തരാമോ സാർ?"എന്നാണ് ഒരാൾ അത്ഭുതത്തോടെ ചോദിച്ചിരിക്കുന്നത്.
    സഹ-സിഇഒ ആയ എജെ കുമരനുമായി ചേർന്നാണ് ടോഡ് ഗ്രേവ്‌സ് ജീവനക്കാർക്ക് വേണ്ടി ലോട്ടറി ടിക്കറ്റുകൾ വാങ്ങിയത്. “രസകരമായി എന്തെങ്കിലും ചെയ്യുക എന്നതാണ് ഞങ്ങൾ ഇതിലൂടെ ഉദ്ദേശിക്കുന്നത്. മാത്രമല്ല കുറച്ച് പണം നേടാൻ കഴിയുമെന്ന പ്രതീക്ഷയുമുണ്ട്” എജെ കുമരൻ പറഞ്ഞു.

    ഇത്രയധികം ലോട്ടറി ടിക്കറ്റുകൾ വാങ്ങുന്നതിന് കുറച്ച് പ്രയാസപ്പെടേണ്ടി വന്നു എന്നും ഇവർ പറഞ്ഞു. രണ്ട് മണിക്കൂറോളം എടുത്താണ് ടിക്കറ്റ് വാങ്ങാനുള്ള പണം ഒരു ചെറിയ ബാഗിൽ ശേഖരിച്ചതെന്ന് എജെ കുമരൻ വെളിപ്പെടുത്തി. ഇതിനായി നാല് വ്യത്യസ്ത ബാങ്കുകൾ ആദ്യം സന്ദർശിക്കേണ്ടി വന്നു പിന്നീട് രണ്ട് വ്യത്യസ്ത പെട്രോൾ സ്റ്റേഷനുകളിലേക്കും ഇവർക്ക് പോകേണ്ടി വന്നു. ഒടുവിൽ എട്ട് മണിക്കൂറോളം സമയമെടുത്താണ് എല്ലാ ടിക്കറ്റുകളും പ്രിന്റ് ചെയ്ത് ലഭിച്ചത്.

    “ ഈ ടിക്കറ്റുകളിൽ ഒന്ന് നേടാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഞങ്ങളുടെ ജീവനക്കാർ കഠിനമായി പ്രവർത്തിക്കുന്നതു പോലെ ഇതും പ്രവർത്തിച്ച് ഫലം നൽകുമെന്ന് കരുതുന്നു “ ടോഡ് ഗ്രേവ്സ് പറഞ്ഞു.
    Published by:Anuraj GR
    First published: