Viral | ബർഗർ കിങിലെ ചിക്കൻ ഫ്രൈസിൽ സിഗരറ്റ് കുറ്റി; അമ്പരന്ന് പെൺകുട്ടി
Viral | ബർഗർ കിങിലെ ചിക്കൻ ഫ്രൈസിൽ സിഗരറ്റ് കുറ്റി; അമ്പരന്ന് പെൺകുട്ടി
ഭക്ഷണം ലഭിച്ചതിന് ശേഷം ഇരുവരും ചേർന്നാണ് പൊതിയഴിച്ച് കഴിക്കാൻ തുടങ്ങിയത്. ഹോളിഫീൽഡ് ആസ്വദിച്ച് കഴിച്ച് തുടങ്ങിയെങ്കിലും എന്തോ ഒരു മോശം മണം ബ്ലെയ്സിന് തോന്നി...
Last Updated :
Share this:
റെസ്റ്റോറൻറിൽ നിന്ന് ഓർഡർ ചെയ്ത ഭക്ഷണത്തിൽ നിന്ന് പാതി കത്തിയ സിഗററ്റ് കുറ്റി ലഭിച്ചതിൻെറ ഞെട്ടലിൽ നിന്ന് മുക്തയാവാതെ യുഎസിലെ കൗമാരക്കാരിയായ പെൺകുട്ടി. സാധാരണ ഓർഡർ ചെയ്യുന്നത് പോലെയാണ് ഇത്തവണയും ഭക്ഷണം ഓർഡർ ചെയ്തത്. എന്നാൽ ഭക്ഷണം കഴിക്കുമ്പോഴാണ് അസ്വാഭാവികമായ ഒരു സാധനം കയ്യിൽ തടഞ്ഞത്. പിന്നീട് പരിശോധിച്ചപ്പോഴാണ് അതൊരു സിഗരറ്റ് കുറ്റിയാണെന്ന് മനസ്സിലായതെന്ന് ലാഡ് ബൈബിൾ റിപ്പോർട്ട് ചെയ്തു. ബർഗർ കിങ് (Burger King) ഔട്ട്ലെറ്റി നിന്നാണ് പെൺകുട്ടിയായ ബ്ലെയ്സും അമ്മ ജെൻ ഹോളിഫീൽഡും ചിക്കൻ ഫ്രൈസും (Chicken Fries) മറ്റൊരു ഐറ്റവും ഓർഡർ ചെയ്തത്.
“ബർഗർ കിങ്ങിൽ നിന്ന് സാധാരണ അവൾ ചിക്കൻ ഫ്രൈസ് വാങ്ങിക്കാറുള്ളതാണ്. ഇത് വരെ ഇത്തരമൊരു അനുഭവം ഉണ്ടായിട്ടില്ല. എപ്പോൾ പോയാലും ഇഷ്ടത്തോടെ വാങ്ങിക്കഴിക്കാറുള്ളത് ചിക്കൻ ഫ്രൈസാണ്,” 14കാരിയായ പെൺകുട്ടിയുടെ അമ്മ പറഞ്ഞു. ഭക്ഷണം ലഭിച്ചതിന് ശേഷം ഇരുവരും ചേർന്നാണ് പൊതിയഴിച്ച് കഴിക്കാൻ തുടങ്ങിയത്. ഹോളിഫീൽഡ് ആസ്വദിച്ച് കഴിച്ച് തുടങ്ങിയെങ്കിലും എന്തോ ഒരു മോശം മണം ബ്ലെയ്സിന് തോന്നി.
സിഗററ്റ് മണക്കുന്നുവെന്ന് മകൾ പറഞ്ഞെങ്കിലും ആദ്യം ഹോളിഫീൽഡ് വിശ്വസിച്ചില്ല. പറ്റിക്കാൻ പറഞ്ഞതായിരിക്കും എന്നാണ് അവർ ആദ്യം കരുതിയത്. മകൾ വീണ്ടും ആവർത്തിച്ചപ്പോൾ സിഗററ്റ് വരാൻ യാതൊരു സാധ്യതയുമില്ലെന്ന് അവർ മറുപടിയും പറഞ്ഞു. ഇരുവരും ഭക്ഷണം കഴിച്ച് പകുതിയായപ്പോഴാണ് ബ്ലെയ്സിന് പാക്കറ്റിൽ നിന്ന് ഒരു മെന്തോൾ സിഗററ്റിന്റെ പാതി ലഭിച്ചത്.
ഭക്ഷണത്തിൽ നിന്ന് സിഗററ്റ് കണ്ടുപിടിച്ച സമയം മുതൽ മകൾ വല്ലാത്ത മാനസികാവസ്ഥയിലാണെന്ന് ഹോളിഫീൽഡ് പറഞ്ഞു. ഒരു സിഗറ്റ് കിട്ടിയെന്നത് മാത്രമല്ല, അത് ആരോ പാതിവലിച്ച് കളഞ്ഞതാണെന്നതാണ് അമ്മയെയും മകളെയും കൂടുതൽ ഞെട്ടിച്ചത്. സംഭവത്തിന് ശേഷം ഹോളിഫീൽഡ് റെസ്റ്റോറൻറിലേക്ക് വിളിക്കുകയും കാര്യം പറയുകയും ചെയ്തു. ക്ഷമ ചോദിച്ച റെസ്റ്റോറൻറ് അധികൃതർ ഭക്ഷണത്തിൻെറ പണം തിരികെ നൽകാമെന്ന് വ്യക്തമാക്കി. എന്നാൽ ഇത്രയും മോശമായ ഒരു അനുഭവത്തിന് ശേഷം ഇനി ആ റെസ്റ്റോറൻറിൽ നിന്ന് തനിക്കും മകൾക്കും ഒരിക്കലും ഭക്ഷണം കഴിക്കാൻ സാധിക്കില്ലെന്നാണ് ഹോളിഫീൽഡ് പറയുന്നത്.
പരാതി അറിയിക്കുന്നതിന് വേണ്ടി ഇനിയും ആ റെസ്റ്റോറൻറിലേക്ക് പോകാൻ തന്നെ താൻ ആഗ്രഹിക്കുന്നില്ല. പാതികഴിച്ച ചിക്കൻ ഫ്രൈസും സിഗററ്റും ഭദ്രമായി അവർ പാക്ക് ചെയ്ത് സൂക്ഷിച്ചിട്ടുണ്ട്. ആരെങ്കിലും തെളിവ് ചോദിച്ചാൽ കാണിച്ച് കൊടുക്കാൻ വേണ്ടിയാണ് ഇതെന്ന് ഹോളിഫീൽഡ് പറഞ്ഞു. റെസ്റ്റോറൻറ് വാഗ്ദാനം ചെയ്ത തരത്തിൽ ഭക്ഷണത്തിൻെറ പണം തനിക്ക് തിരികെ വേണ്ടെന്ന് അവർ വ്യക്തമാക്കി. എന്നാൽ ഭക്ഷണത്തിൽ നിന്ന് തങ്ങൾക്ക് എന്താണ് ലഭിച്ചതെന്ന് ആളുകൾ മനസ്സിലാക്കണം. ഇത്തരം റെസ്റ്റോൻറുകളിൽ പോയി ഭക്ഷണം കഴിക്കുന്നവർ ഇതൊരു മുന്നറിയിപ്പായി കണക്കാക്കണമെന്നും അവർ പറഞ്ഞു. സംഭവത്തിൻെറ വിശദാംശങ്ങൾ അറിഞ്ഞതോടെ ഔട്ട്ലെറ്റിനെതിരെ നടപടിക്ക് ഒരുങ്ങുകയാണ് ബർഗർ കിങ് അധികൃതർ.
Published by:Amal Surendran
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.