• HOME
  • »
  • NEWS
  • »
  • buzz
  • »
  • Guinness World Record | ലോകത്തിലെ ഏറ്റവും എരിവുള്ള മുളക് കഴിച്ചത് 8.72 സെക്കൻറ് കൊണ്ട്; ഗിന്നസ് റെക്കോർഡ് നേട്ടവുമായി യുവാവ്

Guinness World Record | ലോകത്തിലെ ഏറ്റവും എരിവുള്ള മുളക് കഴിച്ചത് 8.72 സെക്കൻറ് കൊണ്ട്; ഗിന്നസ് റെക്കോർഡ് നേട്ടവുമായി യുവാവ്

കരോളിന റീപ്പർ ചില്ലിയെന്ന ലോകത്തിലെ ഏറ്റവും എരിവുള്ള മുളക് മൂന്നെണ്ണം ഈ കാലിഫോർണിയക്കാരൻ വെറും 8.72 സെക്കന്റിനുള്ളിലാണ് കഴിച്ചത്.

  • Share this:
    വളരെ വിചിത്രമായതും കൗതുകകരവും രസകരവുമായ നിരവധി റെക്കോർഡുകൾ ഗിന്നസ് ബുക്കിൽ (Guinness World Records) ഇടം പിടിക്കാറുണ്ട്. ചില റെക്കോർഡുകൾ അമ്പരപ്പിക്കുന്നതാണ്. ചിലത് വിശ്വസിക്കാൻ തന്നെ പ്രയാസം തോന്നും. ഏറ്റവും കൂടുതൽ ദൂരം പറപ്പിച്ച പേപ്പർ പ്ലെയിൻ മുതൽ ഏറ്റവും കൂടുതൽ ദൂരം സഞ്ചരിച്ച ഒറ്റ ടയറുള്ള വാഹനം വരെ നിരവധി വ്യത്യസ്തമായ റെക്കോർഡുകളാണ് ഗിന്നസ് ബുക്കിലുള്ളത്. ഇപ്പോഴിതാ ലോകത്തിലെ ഏറ്റവും എരിവുള്ള മുളക് കഴിച്ച് റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് ഒരു അമേരിക്കക്കാരൻ.

    കരോളിന റീപ്പർ ചില്ലിയെന്ന (Carolina Reaper Chillies) ലോകത്തിലെ ഏറ്റവും എരിവുള്ള മുളക് മൂന്നെണ്ണം കഴിക്കാൻ കാലിഫോർണിയക്കാരന് വേണ്ടി വന്നത് വെറും 8.72 സെക്കൻറ് മാത്രമാണ്. റെക്കോർഡ് സമയത്തിനുള്ളിൽ മുളക് കഴിച്ച് തീർക്കുന്നതിൻെറ വീഡിയോ ഗിന്നസ് ലോക റെക്കോർഡ്സ് ഒഫീഷ്യൽ ഇൻസ്റ്റഗ്രാം ഹാൻറിലിൽ ഷെയർ ചെയ്തിട്ടുണ്ട്. എരിവിനോടുള്ള തൻെറ പ്രിയം വേറെ ലെവലാണെന്ന് തെളിയിച്ചിട്ടാണ് ഗ്രിഗറി ഫോസ്റ്റർ എന്ന അമേരിക്കക്കാരൻ റെക്കോർഡ് സ്വന്തമാക്കിയിരിക്കുന്നത്. ഡൗൺടൗൺ സാൻഡിയാഗോയിലുള്ള സീപോർട്ട് ഷോപ്പിങ് സെൻററിൽ വെച്ചാണ് ഫോസ്റ്റർ ഈ റെക്കോർഡ് നേട്ടം കൈവരിച്ചത്.

    മൈക്ക് ജാക്ക് എന്നയാളുടെ പേരിലുണ്ടായിരുന്ന റെക്കോർഡാണ് ഫോസ്റ്റർ തകർത്തത്. 9.72 സെക്കൻറ് കൊണ്ടായിരുന്നു മൈക്ക് ജാക്ക് മുളകുകൾ കഴിച്ചത്. ലോകത്തിലെ ഏറ്റവും എരിവുള്ള മുളക് കഴിക്കാൻ ധൈര്യം കാണിച്ച ഫോസ്റ്ററിനെ ഗിന്നസ് ലോക റെക്കോർഡ് സംഘം അഭിനന്ദിച്ചു. ഈ മുളകിൻെറ എരിവിൻെറ കണക്കുകളും ഇൻസ്റ്റഗ്രാം പേജിൽ വിശദമായി പങ്കുവെച്ചിട്ടുണ്ട്.

    Also read- ഏറ്റവും വലിയ ജേഴ്സി; ഐപിഎൽ ഫൈനൽ വേദിയിൽ ഗിന്നസ് ലോകറെക്കോർഡ് സ്വന്തമാക്കി ബിസിസിഐ

    ഇത് ആദ്യമായിട്ടല്ല ഫോസ്റ്റർ മുളക് കഴിച്ച് റെക്കോർഡിനായി ശ്രമിക്കുന്നത്. എന്നാൽ നേരത്തെ നടത്തിയ ശ്രമങ്ങൾ വിജയം കണ്ടിരുന്നില്ല. ആദ്യത്തെ ശ്രമത്തിൽ വായിൽ മുളകിൻെറ അംശം ബാക്കിയായത് കാരണം അദ്ദേഹത്തിന് റെക്കോർഡ് സ്വന്തമാക്കാൻ സാധിച്ചില്ല. പിന്നീട് ഒരു തവണ കൂടി ശ്രമിച്ചുവെങ്കിലും കാനഡക്കാരനായ മൈക്ക് ജാക്കിൻെറ സമയം പിന്തള്ളാൻ അദ്ദേഹത്തിന് സാധിച്ചില്ല. ചവയ്ക്കുന്നതിലുള്ള വൈദഗ്ദ്യം കൊണ്ടാണ് തനിക്ക് ഇത്തവണ വിജയിക്കാൻ സാധിച്ചതെന്ന് ഫോസ്റ്റർ പറഞ്ഞു.




    മുളകിൻെറ എരിവ് സഹിക്കുന്നതിനേക്കാൾ ചവയ്ക്കുന്നതിലാണ് തനിക്ക് ബുദ്ധിമുട്ട് ഉണ്ടായിരുന്നത്. രണ്ട് തവണ പരാജയപ്പെട്ടിടത്ത് നിന്ന് പാഠങ്ങൾ പഠിച്ചു. പിന്നീട് ചെറിയ മുളകുകൾ ചവച്ചിറക്കി പലതവണ പരിശീലനം നടത്തിയിരുന്നു. ചവയ്ക്കുന്നതിലും ഇറക്കുന്നതിലും ഇങ്ങനെ വൈദഗ്ദ്യം നേടിയതോടെ ഇത്തവണ തനിക്ക് റെക്കോർഡ് മറികടക്കാൻ കഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എരിവ് കഴിക്കുന്നതിൽ മറ്റൊരു റെക്കോർഡ് കൂടി നേരത്തെ തന്നെ ഫോസ്റ്റർ സ്വന്തം പേരിൽ കുറിച്ചിട്ടുണ്ട്. ഒരു മിനിറ്റിനുള്ളിൽ ഏറ്റവും കൂടുതൽ കരോളിന റീപ്പർ മുളകുകൾ കഴിക്കുകയെന്ന ഗിന്നസ് ലോക റെക്കോർഡാണ് അദ്ദേഹത്തിൻെറ പേരിലുള്ളത്. 120 മുളകുകൾ കഴിച്ച് തീർത്താണ് അദ്ദേഹം റെക്കോർഡ് നേട്ടം കൈവരിച്ചത്. അഞ്ച് വർഷം മുമ്പായിരുന്നു ഈ റെക്കോർഡ് സ്വന്തമാക്കിയത്.
    Published by:Naveen
    First published: