• HOME
 • »
 • NEWS
 • »
 • buzz
 • »
 • Covid 19 Loan Fraud | കോവിഡ് ദുരിതാശ്വാസ വായ്പ ഉപയോഗിച്ച് ലംബോർഗിനി വാങ്ങിയയാൾക്ക് 9 വർഷം തടവുശിക്ഷ

Covid 19 Loan Fraud | കോവിഡ് ദുരിതാശ്വാസ വായ്പ ഉപയോഗിച്ച് ലംബോർഗിനി വാങ്ങിയയാൾക്ക് 9 വർഷം തടവുശിക്ഷ

ലീ പ്രൈസ് III എന്നയാള്‍ തന്റെ ബിസിനസ്സിന് ഫണ്ട് ആവശ്യമാണെന്ന് പറഞ്ഞു കൊണ്ടാണ് യുഎസ് സര്‍ക്കാരില്‍ നിന്ന് വലിയ തുക കടം വാങ്ങിയത്.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

 • Last Updated :
 • Share this:
  കോവിഡ് ദുരിതാശ്വാസ വായ്പയുടെ പേരില്‍ (Covid 19 Relief Loan) തട്ടിപ്പ് നടത്തുന്നവരുടെ എണ്ണം ഇന്ന് വര്‍ധിച്ചു വരികയാണ്. എല്ലാ രാജ്യങ്ങളിലും ഇത്തരം തട്ടിപ്പുകൾ (Fraud) നടന്നു വരുന്നുണ്ട്. 1.6 മില്യണ്‍ ഡോളര്‍ (ഏകദേശം 12 കോടി രൂപ) ആണ് യുഎസില്‍ (US) നിന്നുള്ള ഒരാള്‍ കോവിഡ് ദുരിതാശ്വാസ വായ്പ ദുരുപയോഗം ചെയ്ത് തട്ടിയെടുത്തത്. ഇയാളെ 9 വര്‍ഷം തടവിന് ശിക്ഷിക്കുകയും ചെയ്തു. പുതിയ ലംബോര്‍ഗിനിയും മറ്റ് ആഡംബര വസ്തുക്കളും വാങ്ങുന്നതിനായാണ് ഇയാള്‍ കോവിഡ് വായ്പയിലൂടെ ലഭിച്ച പണം ഉപയോഗിച്ചത്.

  ലീ പ്രൈസ് III എന്നയാള്‍ തന്റെ ബിസിനസ്സിന് ഫണ്ട് ആവശ്യമാണെന്ന് പറഞ്ഞു കൊണ്ടാണ് യുഎസ് സര്‍ക്കാരില്‍ നിന്ന് വലിയ തുക കടം വാങ്ങിയത്. തുടർന്ന് ഈ പണം അയാൾ തന്റെ വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുകയും ലംബോര്‍ഗിനി വാങ്ങുന്നത് ഉള്‍പ്പെടെയുള്ള ആഡംബര ആവശ്യങ്ങള്‍ക്കായി ചെലവഴിക്കുകയും ചെയ്തു.

  കൊറോണ വൈറസ് മഹാമാരി ദോഷകരമായി ബാധിച്ച ആളുകളെയും ബിസിനസുകളെയും പിന്തുണയ്ക്കുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ വര്‍ഷം കോണ്‍ഗ്രസ് പാസാക്കിയ പേ ചെക്ക് പ്രൊട്ടക്ഷന്‍ പ്രോഗ്രാമില്‍ (പിപിപി) നിന്നാണ് ഈ 30 കാരന് വായ്പ ലഭിച്ചത്. 2021 മെയ് 31ന് ഈ പദ്ധതി അവസാനിച്ചിരുന്നു. ഫണ്ട് സ്വന്തമാക്കുന്നതിനായി അദ്ദേഹം വിവിധ ബാങ്കുകള്‍ക്ക് വിവിധ പിപിപി അപേക്ഷകള്‍ സമര്‍പ്പിക്കുകയും ചെയ്തു.  പലരും അദ്ദേഹത്തിന് വായ്പ നിഷേധിച്ചെങ്കിലും ചിലര്‍ അയാളുടെ അപേക്ഷകള്‍ അംഗീകരിക്കുകയായിരുന്നു. പ്രൈസ് എന്റര്‍പ്രൈസസ് എന്ന പേരില്‍ 50 ലധികം ജോലിക്കാരുള്ള ഒരു കമ്പനിയുടെ ഉടമസ്ഥനാണ് താനെന്ന് അയാൾ ഒരു അപേക്ഷയില്‍ പറയുന്നു. തന്റെ ശരാശരി പ്രതിമാസ ശമ്പളം 3,75,000 ഡോളര്‍ ആണെന്നുംഅയാള്‍ അവകാശപ്പെടുന്നു.

  Also read- Suicide machine|ഒരു മിനുട്ടിൽ വേദനയില്ലാത്ത മരണം; 'ആത്മഹത്യാ യന്ത്രം' നിയമവിധേയമാക്കി സ്വിറ്റ്സർലന്റ്

  എന്നാല്‍ ആഡംബര ജീവിതം നയിക്കാനുള്ള അദ്ദേഹത്തിന്റെ കുടിലബുദ്ധിയ്ക്ക് ആയുസ്സ് കുറവായിരുന്നു. പ്രൈസിന്റെ വഞ്ചന ഒരു പരിശോധനയില്‍ പിടിക്കപ്പെടുകയും കള്ളപ്പണം വെളുപ്പിക്കല്‍ കുറ്റത്തിന് 110 മാസത്തെ തടവിന് അയാളെ ശിക്ഷിക്കുന്നതായി നീതിന്യായ വകുപ്പ് അറിയിക്കുകയും ചെയ്തു.

  9,37,500 ഡോളര്‍ കൈവശം ലഭിച്ചതിനു ശേഷമാണ് ഇയാൾ പിടിയിലായത്. റോളക്സ് വാച്ച്, ലംബോര്‍ഗിനി ഉറുസ്, ഫോര്‍ഡ് എഫ് 350 എന്നിവ വാങ്ങാൻഇയാള്‍ പണം ചെലവഴിച്ചതായി കോടതി രേഖകളില്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

  പ്രൈസ് ഏറ്റെടുത്ത മൊത്തം ലോണ്‍ തുകയിൽ 7,00,000 ഡോളറിലധികം അധികൃതര്‍ ഇപ്പോള്‍ തിരിച്ചുപിടിച്ചിട്ടുണ്ട്. കൗതുകകരമെന്നു പറയട്ടെ, പേ ചെക്ക് പ്രൊട്ടക്ഷന്‍ പ്രോഗ്രാമിന്റെ തുടക്കം മുതല്‍ പ്രൈസിനെ പോലെ 120 ലധികം ആളുകള്‍ ഇത്തരം വഞ്ചനാ കുറ്റങ്ങള്‍ ചെയ്തിട്ടുണ്ട്. ടെക്സാസില്‍ നിന്നുള്ള ഒരാള്‍ എട്ട് വീടുകളും നിരവധി കാറുകളും വാങ്ങുന്നതിനായി 17 മില്യണ്‍ ഡോളര്‍ ദുരിതാശ്വാസ വായ്പ തട്ടിയെടുത്തതായി ആരോപണം ഉയർന്നിരുന്നു.
  Published by:Naveen
  First published: