• HOME
 • »
 • NEWS
 • »
 • buzz
 • »
 • യുവാവിന് ഒറ്റ രാത്രി കൊണ്ട് നഷ്ടമായത് 20 വ‍ർഷത്തെ ഓ‍ർമ്മകൾ; ഭാര്യയെയും മകളെയും ഉൾപ്പെടെ മറന്നു

യുവാവിന് ഒറ്റ രാത്രി കൊണ്ട് നഷ്ടമായത് 20 വ‍ർഷത്തെ ഓ‍ർമ്മകൾ; ഭാര്യയെയും മകളെയും ഉൾപ്പെടെ മറന്നു

ഓർമ്മ നഷ്ടപ്പെട്ടതോടെ 1990കളാണെന്ന് വിശ്വസിച്ച് ഡാനിയൽ സ്കൂളിൽ പോകാൻ ഒരുങ്ങാൻ തുടങ്ങി. ഒരുങ്ങുന്നതിനായി കണ്ണാടിയിൽ നോക്കിയപ്പോൾ അയാൾക്ക് ദേഷ്യം വന്നു. “16 വയസ്സുള്ള താൻ എങ്ങനെ ഇത്ര വണ്ണം വച്ചുവെന്നും തനിയ്ക്ക് എങ്ങനെ ഇത്ര പ്രായമായി എന്നും” ഡാനിയൽ ഭാര്യയോട് ചോദിച്ചു.

News18 Malayalam

News18 Malayalam

 • Last Updated :
 • Share this:
  അമേരിക്കയിലെ ടെക്സാസിലെ ഗ്രാൻബറി സ്വദേശിയായ യുവാവ് കഴിഞ്ഞ വർഷം ജൂലൈയിൽ മറ്റേതൊരു ദിവസവും പോലെ ഭാര്യ റൂത്തിന് അരികിൽ നിന്ന് ഉറക്കമെഴുന്നേറ്റു. എന്നാൽ അതിശയകരമെന്നു പറയട്ടെ, തന്റെ അടുത്ത് കിടക്കുന്നത് ആരാണെന്നോ താൻ എവിടെയാണ് താമസിക്കുന്നതെന്നോ പോലും തിരിച്ചറിയാൻ ഡാനിയൽ പോർട്ടർ എന്ന ആ യുവാവിന് കഴിഞ്ഞില്ല. താൻ “മദ്യപിച്ചിരിക്കാം” അല്ലെങ്കിൽ തന്നെ ആരെങ്കിലും തട്ടിക്കൊണ്ടു പോയി എന്നാണ് അന്ന് ഡാനിയൽ കരുതിയിരുന്നതെന്ന് ഭാര്യ ഡെയ്‌ലി മെയിലിനോട് പറഞ്ഞു.

  ഡാനിയൽ രക്ഷപ്പെടാനുള്ള വഴികൾ തേടുന്നത് റൂത്ത് കണ്ടു. തുടർന്ന് റൂത്ത്, ഭർത്താവിനെ ശാന്തനാക്കാൻ ശ്രമിച്ചു. താൻ ഡാനിയലിന്റെ ഭാര്യയാണെന്നും തട്ടിക്കൊണ്ടുപോയിട്ടില്ലെന്നും അദ്ദേഹത്തോട് വിശദീകരിച്ചു. എന്നാൽ ഡാനിയൽ ഭാര്യയെ വിശ്വസിക്കാൻ തയ്യാറായില്ല.

  തുടർന്ന് ദമ്പതികൾ ഡാനിയലിന്റെ മാതാപിതാക്കളുടെ വീട്ടിലേക്ക് മാറി. ഭാര്യ സത്യമാണ് പറയുന്നുവെന്ന് ബോധ്യപ്പെടുത്താൻ മാതാപിതാക്കൾ അവളെ സഹായിച്ചു. എന്നിട്ടും, തന്റെ 10 വയസ്സുള്ള മകളായ ലിബിയെ തിരിച്ചറിയാൻ ഡാനിയലിന് കഴിഞ്ഞില്ല. മാത്രമല്ല അവരുടെ രണ്ട് നായ്ക്കളെ കണ്ട് ഡാനിയൽ ഭയപ്പെടാനും തുടങ്ങി.

  അന്ന് 36 വയസായിരുന്നു ഡാനിയലിന്. നഗരത്തിൽ ഒരു ഹിയറിംഗ് സ്പെഷ്യലിസ്റ്റായാണ് അദ്ദേഹം ജോലി ചെയ്തിരുന്നത്. എന്നാൽ ഓർമ്മ നഷ്ടപ്പെട്ടതോടെ 1990കളാണെന്ന് വിശ്വസിച്ച് ഡാനിയൽ സ്കൂളിൽ പോകാൻ ഒരുങ്ങാൻ തുടങ്ങി. ഒരുങ്ങുന്നതിനായി കണ്ണാടിയിൽ നോക്കിയപ്പോൾ അയാൾക്ക് ദേഷ്യം വന്നു. “16 വയസ്സുള്ള താൻ എങ്ങനെ ഇത്ര വണ്ണം വച്ചുവെന്നും തനിയ്ക്ക് എങ്ങനെ ഇത്ര പ്രായമായി എന്നും” ഡാനിയൽ ഭാര്യയോട് ചോദിച്ചു.

  ഒറ്റ രാത്രി കൊണ്ട് ഡാനിലിന്റെ 20 വർഷത്തെ ഓർമ്മകൾ തുടച്ചു നീക്കിയത് ഒരു അപൂർവ മസ്തിഷ്ക അവസ്ഥയാണ്. ഭർത്താവിന് പെട്ടെന്ന് ഇത്തരത്തിൽ ഓർമ്മശക്തി നഷ്ടപ്പെട്ടതിനെക്കുറിച്ച് റൂത്ത് ഡോക്ടർമാരെ അറിയിച്ചു. ഒരു തരം അമ്നീഷ്യ രോഗമാണ് ഡാനിയലിനെ ബാധിച്ചത് എന്ന് ഇതോടെ മനസ്സിലായി. ഈ അവസ്ഥയിൽ, ഹ്രസ്വകാല മെമ്മറി നഷ്ടമാണ് ഡാനിയലിന് ഉണ്ടായിരിക്കുന്നതെന്ന് മനസ്സിലായി. 24 മണിക്കൂറിനുള്ളിൽ അദ്ദേഹം സാധാരണ നിലയിലാകുമെന്നും പറഞ്ഞു. എന്നാൽ ഒരു വർഷത്തിനുശേഷവും അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും ശൂന്യമായി തുടരുകയാണ്.

  വിവാഹദിനത്തെക്കുറിച്ചോ മകളുടെ ജനനത്തെക്കുറിച്ചോ ഉൾപ്പെടെ പല പഴയ കാര്യങ്ങളും ഇപ്പോഴും ഡാനിയലിന് ഓർമ്മിയില്ല. എന്നാൽ തന്റെ ഭർത്താവ് മുമ്പത്തേതിനേക്കാൾ കൂടുതൽ സൗഹൃദപരമായി പെരുമാറാൻ തുടങ്ങി എന്ന് റൂത്ത് പറയുന്നു.

  വളരെ ചെറിയ പ്രായത്തിൽ തന്നെ പഞ്ചസാര അടങ്ങിയിരിക്കുന്ന പാനീയങ്ങൾ കുടിക്കുന്നത് പ്രായപൂർത്തിയാകുമ്പോൾ ഓർമ്മ കുറയാൻ കാരണമായേക്കാമെന്ന് അടുത്തിടെ ചില പഠനങ്ങൾ വ്യക്തമാക്കിയിരുന്നു. ഈ പുതിയ പഠനത്തിന്റെ കണ്ടെത്തലുകൾ 'ട്രാൻസ്‌ലേഷണൽ സൈക്യാട്രി' എന്ന ജേണലിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. സെന്റേസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ' അനുസരിച്ച്, അമേരിക്കക്കാരുടെ ഭക്ഷണ ക്രമത്തിൽ പഞ്ചസാര ചേർത്തുള്ള പാനീയങ്ങളും ഭക്ഷണങ്ങളും ധാരാളം അടങ്ങിയിട്ടുണ്ട്.
  Published by:Rajesh V
  First published: