• HOME
  • »
  • NEWS
  • »
  • buzz
  • »
  • US MAN TRYING TO LOSE WEIGHT GIVES UP ALL OTHER FOOD RESTRICTS DIET TO ONLY BEER GH

തടി കുറക്കാ൯ ഭക്ഷണത്തിന് പകരം ബിയർ മാത്രം കഴിക്കുന്ന യുവാവിന്റെ ഡയറ്റ് കാണാം

പതിനെട്ടാം നൂറ്റാണ്ടിലെ ബാവറിയ൯ സന്യാസിമാർ പിന്തുടർന്നു പോന്നിരുന്ന ഭക്ഷണ രീതിയാണ് ഇത്. 2019ൽ ഈ ഭക്ഷണ രീതി വഴി 19.5 കിലോ ഭാരം ഇദ്ദേഹം കുറച്ചു

hall beer diet

hall beer diet

  • Share this:
    ഭാരം കുറക്കണം എന്ന ആവശ്യാർത്ഥം ഏത് ഡയറ്റീഷ്യന്റെ അടുത്തു പോയാലും ആദ്യം കിട്ടുന്ന ഉപദേശം പഞ്ചസാരയുടെയും മദ്യത്തിന്റെയും ഉപയോഗം കുറക്കണം എന്നാവും. മദ്യപാനവും, പഞ്ചസാരയും ആരോഗ്യത്തിന് നല്ലതല്ല എന്നും, ഭാരം കൂട്ടാ൯ കാരണമാകുമെന്ന് ലോകത്ത് എല്ലാവർക്കും അറിയുന്ന വസ്തുതയാണ്. ആരോഗ്യ സംരക്ഷണത്തിന് നമ്മൾ പച്ചക്കറികളും പോഷകാഹാരമായി ഇറച്ചിയും കഴിക്കുന്നത് നല്ലതാണ്.

    എന്നാൽ, അമേരിക്കയിലെ ഒഹിയോയിലെ ഒരു തീറ്റ ഭ്രാന്ത൯ പൂർണ്ണമായും ഭക്ഷണം ഒഴിവാക്കിയിരിക്കുകയാണ്. ഭക്ഷണത്തിനു പകരമായി ശാരീരിക പ്രക്രിയകൾ നടക്കാ൯ അദ്ദേഹം കണ്ടെത്തിയ പോം വഴിയാണ് ബിയർ കുടിക്കുക എന്നത്.

    Yoy May Also Like- ചൊവ്വാദോഷം മറച്ചുവയ്ക്കുന്നത് വിവാഹമോചനത്തിന് കാരണമല്ലെന്ന് ബോംബെ ഹൈക്കോടതി

    അതെ, നിങ്ങൾ വായിച്ചത് സത്യമാണ്. ഡെൽ ഹാൾ എന്ന പഴയ പട്ടാളക്കാരനും നിലവിൽ സി൯സിനാറ്റി നിവാസിയുമായ ഇദ്ദേഹമാണ് ഭക്ഷണം പൂർണ്ണമായി ഉപേക്ഷിച്ച് ബിയർ മാത്രം കഴിച്ച് ജീവിക്കുന്നത്. പതിനെട്ടാം നൂറ്റാണ്ടിലെ ബാവറിയ൯ സന്യാസിമാർ പിന്തുടർന്നു പോന്നിരുന്ന ഭക്ഷണ രീതിയാണ് ഇത്. രണ്ടാം തവണയാണ് ഡെൽ ഹാൾ ഈ ഡയറ്റ് പരീക്ഷിക്കുന്നത്. 2019ൽ ഈ ഭക്ഷണ രീതി വഴി 19.5 കിലോ ഭാരം കുറച്ചെന്ന് അദ്ദേഹം അവകാശപ്പെടുന്നു.

    Also Read-സിമന്റിന് പൊള്ളുന്ന വില; ചാക്കിന് 50 രൂപ കൂടി; പ്രതിഷേധം അറിയിച്ച് കെട്ടിട നിർമ്മാതാക്കൾ

    ഭക്ഷണത്തോടുള്ള ആർത്തി കുറക്കുക, സ്വശരീരത്തെ വെല്ലുവിളിക്കുക തുടങ്ങിയ കാര്യങ്ങളാണ് ഈ ഭക്ഷണ രീതികൊണ്ട് ഇയാൾ ഉദ്ദേശിക്കുന്നത്. ഈ വർഷം 18 കിലോ കുറക്കാനാണ് ഇയാൾ ലക്ഷ്യമിടുന്നത്.

    You May Also Like- എ ടി എം തകരാർ; പണം നഷ്ടമായ ആൾക്ക് 10,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ കമ്മീഷൻ

    തന്റെ സോഷ്യൽ മീഡിയാ ഇൻഫ്ലുവ൯സർ എന്ന പദവി ഉപയോഗിച്ച് ആഗോളതലത്തിൽ ചാരിറ്റി പ്രവർത്തനങ്ങൾക്കായി ഫണ്ട് സമാഹരിക്കുന്നുമുണ്ട് ഹാൾ. ഇതുവരെ 7.3 ലക്ഷം സമാഹരിച്ച അദ്ദേഹം 36.5 ലക്ഷം രൂപ കലക്റ്റ് ചെയ്യാനാണ് ഉദ്ദേശിക്കുന്നത്.

    You May Also Like -Explained: ജീവിക്കാൻ ബെസ്റ്റ് ഈ നഗരങ്ങൾ; ഗുജറാത്തിലെ മൂന്ന് നഗരങ്ങൾ സൂചികയിൽ മുൻ നിരയിൽ എത്തിയത് എങ്ങനെ?

    രണ്ട് ദിവസമായി അദ്ദേഹം പുതിയ ഡയറ്റ് തുടങ്ങിട്ട്. ആദ്യം അൽപ്പം ബുദ്ധിമുട്ട് അനുഭവപ്പെട്ടെങ്കിലും ഹാൾ സന്തോഷവാനാണ്. ഇടക്കിടെ ടാകോബെല്ലും, ജങ്ക് ഫുഡും കഴിക്കാ൯ കൊതി വരുമെന്ന് അദ്ദേഹം സമ്മതിക്കുന്നു.

    You May Also Like- മൊബൈൽ റീച്ചാർജ് ചെയ്താൽ 1000 രൂപ ഇങ്ങോട്ട് കിട്ടും, പേടിഎമ്മിന്റെ പുതിയ ഓഫർ ഇങ്ങനെ

    ബ്രേക്ക് ഫാസ്റ്റ് കഴിച്ച് ശീലമില്ലാത്ത ഇദ്ദേഹം രാവിലെയും ഉച്ചക്കും മാത്രമാണ് മദ്യം കഴിക്കാറ്. ഓഫീസിൽ വെച്ച് ഇയാൾ ആൽക്കഹോൾ തൊടാറില്ല.
    Published by:Anuraj GR
    First published:
    )}